സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22267 (സംവാദം | സംഭാവനകൾ) (കലാ)
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി,തൃശ്ശൂർ
,
680 303
സ്ഥാപിതം04 - 06 - 1956
വിവരങ്ങൾ
ഫോൺ0480 2761775
ഇമെയിൽpiusxthcupsvply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22267 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP & UP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസ് ലെറ്റ്
അവസാനം തിരുത്തിയത്
07-09-201822267



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 61 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകൾ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് 1993 ൽ ഏഴു ക്ലാസ്സുമുറികൾ കൂടി പുതുതായി പണ് തീർത്തു. 1994 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണിൽ Computer പഠനം ആരംഭിച്ചു. 2003 ജൂണിൽ English Medium Aided School ആരംഭിച്ചു. 2005 മാർച്ചിൽ വീണ്ടും ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2005 ആഗസ്റ്റിൽ Golden Jubilee സ്മാരക മന്ദിര ശിലാ സ്ഥാപനം നിർവ്വഹിച്ചു. 2005 ആഗസ്റ്റിൽ ചേർപ്പ് ഉപജില്ലയിലെ ശുചിത്വം യു. പി വിഭാഗം അവാർഡ് ലഭിച്ചു. 2005 ൽ തന്നെ ഹരിത വിദ്യാലയ അവാർഡും കരസ്ഥമാക്കി. 2006 ഫെബ്റുവരിയിൽ Golden Jubilee ആഘോഷം ഗംഭീരമാക്കി. 2007 മാർച്ചിൽബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2012 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2014 മാർച്ചിൽ തൃശൂർ അതിരൂപത കാത്തലിക് Teachers Guild best unit trophy യും സ്വന്തമാക്കി.

നാഴികക്കല്ലുകൾ

ജൂൺ 4, 1956-സെന്റ് പയസ് ടെൻത്ത് സി.യു.പി.സ്കൂൾ സ്ഥാപനം താൽക്കാലിക ഷെഡിൽ 6-ക്ലാസ്സ്. ഒക്ടോബർ 29, 1956 - പുതിയ സ്കൂൾ കെട്ടിട ഉദ്ഘാടനം. ജൂലായ് 1,1960-ലോവർ പ്രൈമറി 1-Standard. ജൂൺ 1 1964- എൽ.പി യു.പി ക്ലാസ്സുകൾ പൂർണ്ണമായി. ജൂൺ 1,1976- പുതിയൊരു ഡിവിഷൻ ആരംഭിച്ചു. 1981- രജത ജൂബിലി ആഘോഷം. 1986-87- Best School അവാർഡ്. 1992 ജൂലായ് 15- അറബി പഠനാരംഭം. 26 :7 1993- UP Section പുതിയ 7 ഡിവിഷൻ ആരംഭിച്ചു. 27/3/1994- Best School അവാർഡ് cherpu Subdistrict. ജൂൺ 2001 - Computer പഠനാരംഭം. ജൂൺ 2003 English medium Aided ആരംഭം. 2004-2005 Best School Award. 21 /7/2005- Golden jubilee ഉദ്ഘാടനം. 8/8/2005- Golden jubilee സ്മാരക മന്ദിരശിലാസ്ഥാപനം. 30/8/2005- ശുചിത്വം യു.പി വിഭാഗം. Award Cherpu Sub district. 5 / 9/2005- ഹരിത വിദ്യാലയ അവാർഡ്. 24/2/2006-Golden ju billee ആഘോഷവും സ്മാരക മന്ദിര ഉദ്ഘാടനം. 2006-07-Best school award cher pu Sub. 2011 - 2012 Best School Award. 2013-14 - Dest School Award. തൃശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്. 2014 - 2015- ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം. Evergreen Revolution - Album releasing Best 2ndschool award in cherPu . 2015-16- website ഉദ്ഘാടനം Soil RenaiSSance & Shining light. 2016-17 -Best School Award cherpu Sub district KCSL Best School Award international year of pulses 2017-2018-KCSL Best School Awad

ഗ്രോട്ടോ ആശീർവാദം Selection to Haritha vidhyalayam Reality Show School Bus lnauguration 2017-18- Best School Award II

ഭൗതികസൗകര്യങ്ങൾ

ഇന്ന് 24 Division കളും ആയിരത്തിൽ പരം വിദ്യാർത്ഥികളും 29 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും അടങ്ങുന്ന വലിയ യു. പി സ്കൂൂളായി സെൻറ്. പയസ് മാറി. ഹെഡ്മിസ്ട്രായി സി. ലിസ് ലെറ്റിൻറ നേതൃത്വത്തിൽ PTA President Sr.Benny Manuval M PTA President Smt.Hafsa Rashid എന്നീവരുടെ പിൻതുണയോടെ കുരുന്നുകളിൽ സർഗ്ഗവാസനകളെ തൊട്ടുണർത്തി നവീന സാങ്കേതിക വിദ്യയിൽ പരി‍‍ശീലനം നൽകി നേട്ടങ്ങൾ കൊയ്തെടുത്ത് സെൻറ്. പയസ് മുന്നേറുകയാണ്.പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂന്തോട്ട നിർമ്മാണം, ഔഷധ സസ്യ പരിപാലനം, നക്ഷത്രവനം പദ്ധതി, പച്ചക്കറി തോട്ട നിർമ്മാണം എന്നിവ വ്ദ്ധ്യാർത്ഥികൾ ചെയ്തുവരുന്നു. ശാസ്ത് മേളകളിലും കായിക മേളകളിലും ഗണിത മേളകളിലും വിദ്യാർത്ഥികൾ ധാരാളം പുരസ്കാരങ്ങൾ നേടി വരുന്നു. നല്ല പാഠം ക്ലബിൻറെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തികൾ ചെയ്തുവരുന്നു.അക്ഷര പെരുമ വിദ്യാർത്ഥികളെ മലയാളത്തെ സ്നേഹിക്കാൻ സഹായിച്ചു. യു.പി ക്ലാസ്സുുകൾ എല്ലാം സ്മാർട്ട് ക്ലാസ്സുുറൂമുകളാണ്. L C D Project ഉം വിദ്യാലയത്തിന് സ്വന്തമായുട്ടുുണ്ട്. മാറി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ വേണ്ട വിധം ഉൾകൊണ്ട് കാലത്തിനൊത്ത് വളർന്ന് ഉന്നതിയിലേക്ക് കുതിച്ചുയരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകൾ,ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലെ സജീവ പങ്കാളിത്തം,കായികം,കലാമേളകൾ,കരാട്ടെ.

"മധുരം മലയാളം" മലയാള ഭാഷയുടെ സൗന്ദര്യവും ഓജസ്സും തിരിച്ചറിഞ്ഞ് സ്വതന്ത്ര്യമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫബ്രുവരി 21 ന് ലോക മാതൃ ഭാഷാ ദിനം ആചരിച്ചു. ഒരോ ക്ലാസ്സിലും അക്ഷരമരം തയ്യാറാക്കുകയും, പദ കേളി നടത്തുകയും ചെയ്തു. അസംബ്ലിയിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് H M സി.ലിസ് ലെറ്റ് സംസാരിച്ചു.


കണ്ണീരൊപ്പാൻ

ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

മികവുത്സവം 2018 കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമിക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 '

വൃത്തി നമ്മുടെ ശക്തി.


സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു.

ഭൂമിയ്ക്കൊരു കുട തീർത്ത്


പരിസ്ഥിതിയെ തകർക്കുന്ന മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാ‌നുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി.

യോഗ

ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പരിശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു. ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് .കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു.


മധുരം രസിതം ഗണിതം

ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അബാക്കസ് .എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധം ഉറപ്പിക്കാനും അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു.


വർണ്ണോത്സവം - 2018

കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ്‌ മത്സരം ഫെബ്രുവരി 3-ന്‌ നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു.

വായനാമൃതം നുകർന്ന്

ശ്രീ.കെ .എൻ .പണിക്കരുടെ ചരമവാർഷിക ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ അഗസ്റ്റിൻ കുട്ടനെല്ലൂർ വായനാദിനത്തിന്റെ ഉദ്ഘാഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികൾക്ക് മുന്നിൽ കഥകളും കവിതകളും അവതരിപ്പിച്ച് വായനയുടെ മാഹാത്മ്യം പങ്കുവെച്ചു കുട്ടികൾ തയ്യാറാക്കിയ

മാഗസിനുകൾ പ്രകാശനം ചെയ്തു.


ക്ലാസ്സ് പി.ടി.എ

ഏതൊരു കുട്ടിയുടേയും വിജയത്തിനു പിന്നിൽ അവരുടെ അധ്യാപകരും ഒപ്പം മാതാപിതാക്കളും ഉണ്ടാകേണ്ടതാണ്.ഈ

ലക്ഷ്യത്തോടെ എല്ലാ മാസത്തിലും ക്ലാസ് പി.ടി.എ നടത്തി വരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പഠന നിലവാരം ചർച്ച ചെയ്യാറുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാൻ അധ്യാപകർ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി രക്ഷാകർത്താക്കളോട് പറയുകയും ' ആ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം തുണയായി നിൽകാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

മഴക്കെടുതിയിൽ ഒരു കൈത്താങ്ങ് ആലപ്പുഴ ജില്ലയലെ കുട്ടനാട് താലൂക്കിലാണ് കൈനകരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് 'പമ്പാനദി വേമ്പനാട് കായലിൽ ലയിക്കുന്നത് കൈനകരിക്കു സമീപമാണ്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും മീൻപിടുത്തവുമാണ് 'ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നുറുകണക്കിന് വീടുകൾ വെള്ളത്തിലാവികയും കൃഷി നശിക്കുകയും ചെയ്ത പ്രദേശമാണ് കൈനകരി 'കനത്ത മഴയിൽ പമ്പയാർ നിറഞ്ഞാഴുകി കൈനകരി മേഖലയിലാകെ ദുരിതം വിതച്ചു.ദുരിത നിവാസികൾക്ക് കുട്ടികൾ കൊണ്ടുവന്ന വസ്ത്രങ്ങൾ ശേഖരിച്ച് നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസ് ലെറ്റ് ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

അബ്ദുൾ കലാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെന്ന ആചരിച്ചു' പ്രധാന അധ്യാപിക അബ്ദുൾ കലാമിന്റ സമഗ്ര സംഭാവനകളെപ്പറ്റി കുട്ടികളോട് സംസാരിച്ചു.സ്കൂളിൽ കലാമിന്റെ ജീവിതത്തിലൂടെ എന്ന പേരിൽ ചിത്രപ്രദർശനം നടത്തി കല്ലാമിന്റെ ജീവിതം സ്മരിച്ചും നന്ദി പറഞ്ഞും വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പങ്കുവെച്ചും കലാമിനൊരു കത്ത് മത്സരം സംഘടിപ്പിച്ചു. എന്റ സ്വപ്നത്തിലെ ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തുകയും ചെയ്തു.

മുൻ സാരഥികൾ

Former Headmistress 'Sr.Mary Getrude 1956-58 & 1961-68, Sr.Rubina 1958-61,Sr.Mary Gonzaga 1968-69,Sr.Fausta 1969-71,Sr.Mary Martha 1971-74,Sr.Nolasco

1974-83 ,Sr.lucius  1983-88 ,Sr.Pulcheria 1988-89,Sr.Cabrini1989-92 ,Sr.Majella1992-97,Sr.Lilly Paul 1997-01,Sr.Vimal Rose2001-09 
,Sr.Daislet2009-13,Sr.Jancy Lazer M 2013-16




പി.ടി.എ. പ്രസിഡൻറ്, 2017-18 അദ്ധ്യായന വർഷം - ശ്രീ. ബെന്നി മാനുവൽ. എംപി.ടി.എ. പ്രസിഡൻറ്, 2017-18 അദ്ധ്യായന വർഷം - ശ്രീമതി. ഹഫ്സ റഷീദ് പി.ടി.എ. പ്രസിഡൻറ്,2018-2019 റോബിൻ വർക്കി MPTA പ്രസിഡന്റ് ദീപ സന്തോഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

പൊതുവിദ്യാലയങ്ങളെ മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ അവയെ ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ്‌ ക്ലാസ്സുകൾ എന്നിവ പ്രത്യേക ശ്രദ്ധ നേടി.തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിയാലിറ്റി ഷോയിൽ പ്രധാനധ്യാപികയും 2 അധ്യാപകരും 10 കുട്ടികളും അടങ്ങിയ ടീം പങ്കെടുക്കുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചും Judging Panel യിലെ വിശിഷ്ട വ്യക്തികളുമായി സംവാദത്തിലേർപ്പട്ടും അതിഗംഭീര പ്രകടനം കാഴ്ചവെച്ച നമ്മുടെ വിദ്യാലയം ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. അങ്ങനെ St.pius x. cup school ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഒരധ്യായമായി മാറി " ഹരിത വിദ്യാലയം"


2016-17 സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വിക്കിങ്ങ് മോഡൽ വിഭാഗത്തിൽ സ്റ്റെർവിൻ ജോസഫ്, ആൽബിയ റ്റി ബി എന്നിവർ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വഴികാട്ടി

{{#multimaps:10.432634,76.347246|zoom=15}}