സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഡോ. കെ ആർ. നാരായണൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (*മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ എന്ന താൾ [[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മുൻ...)

മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ

കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ അഭിമാനം : മുൻ രാഷ്ട്രപതി ഡോ. കെ. ആർ. നാരായണൻ
  • മലയാളിയായ ആദ്യ രാഷ്ട്രപതി.
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.
  • കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി.
  • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി.
  • തായ്ലന്റ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി.

കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1920 ഒക്ടോബർ 27നാണ്‌ നാരായണൻ ജനിച്ചത്‌. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ്‌ സ്കൂൾ, വടകര സെന്റ് ജോൺസ്‌ സ്കൂൾ, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ്‌ നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയിൽ ധനികനായിരുന്നു ആ ബാലൻ. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂളിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്