സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ)

ഫലകം:FSC

സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട്പി.ഒ,
കോട്ടയം
,
686633
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ04822230479
ഇമെയിൽbhskuravilangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ എം ജോസുകുട്ടി
പ്രധാന അദ്ധ്യാപകൻജോർജ്ജുകുട്ടി ജേക്കബ്
അവസാനം തിരുത്തിയത്
15-04-2018Stmaryshsskuravilangad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രത്തിന്റെ വഴികൾ

നിധീരിക്കൽ മാണിക്കത്തനാർ

കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി.
1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി. 1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1924 – ൽ സെന്റ് മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു. 1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി വളർന്നു. 2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറി യിൽ പ്രവേശനം നൽകിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.

രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ...

ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്. സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി.
ബിഷപ്പുമാരായ ഡോ. ജോർജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഷെവ. വി. സി. ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
2008 ഒക്ടോബർ 16 – ന് സ്കൂൾ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് പുനർനിർമ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു. സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി രാഷ്ട്രപതി ‍ഡോ. കെ. ആർ. നാരായണൻ ഏർപ്പെടുത്തിയ 24 സ്കോളർഷിപ്പുകളും അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ 44 സ്കോളർഷിപ്പുകളും വർഷം തോറും നൽകിവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ പൊതുയോഗം ചേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ കെ. വി. ഗവണ്മെന്റിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. അസംബ്ലിയുടെ തുടക്കത്തിൽ അദ്ധ്യാപകരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി മാണി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി. സ്‌കൂൾ പഞ്ചായത്ത് അധികാരികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എയും യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സ്‌കൂളും സ്‌കൂൾപരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പിലാക്കേണ്ട അജണ്ടയും ചർച്ചയിൽ രൂപപ്പെടുത്തി. പി.ടി.എ. സെക്രട്ടറി ശ്രീ. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.

നേട്ടങ്ങൾ

ചിത്രശാല

മാനേജ് മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ എ.എം. ജോസ്കുട്ടിയും ഹെ‍ഡ് മിസ്ട്രസ് ശ്രീമതി മിനിമോൾ കെ. വി. യും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 9 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.കെ രവികുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

അദ്ധ്യാപക അനദ്ധ്യാപകർ

പ്രധാനാദ്ധ്യാപിക - ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യാപകർ മിനി പോൾ നൈസിമോൾ ചെറിയാൻ റെമി ജോmഫ് ജോസ് ജേക്കബ് സിബി സെബാസ്റ്റ്യൻ സി. റാണി മാത്യു മോളി കെ. സി. മറിയമ്മ സെബാസ്റ്റ്യൻ ജോബി വർഗീസ് സി. ജിപ്സി ആന്റണി റ്റെസിമോൾ ജേക്കബ് ജോർജ്ജ് കെ. വി. കു‍ഞ്ഞുമോൻ ജോസഫ് വി. പി. ജെ. ജോർജ്ജ് പി.എ. തോമസ് ഷീൻ മാത്യു സി. ജെസിമോൾ കെ. വി. റ്റോബിൻ കെ. അലക്സ് ബാബു ജോസഫ് സോജൻ ജേക്കബ് സാബു ജോർജ്ജ് ജൂബി ജോസ് റ്റോമിന ജോസഫ് അനദ്ധ്യാപകർ ഐജു ജോസഫ് റീനാ സെബാസ്റ്റ്യൻ തോമസ് ജോസഫ് ബിജുമോൻ ജോർജ്ജ്

പി.റ്റി.എ.

പ്രസിഡന്റ് -ബേബി തൊണ്ടാംകുഴി

വൈസ് പ്രസ്ഡന്റ് - ലവ് ലി ഷീൻ

എം.പി.റ്റി.എ.

പ്രസിഡന്റ് -ജീനാ ജയ്സൺ

മുൻ സാരഥികൾ

മുൻസാരഥികളുടെ പട്ടിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ
MC റോഡ് സൈഡിൽ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു.

{{#multimaps: 9.7565332,76.5619871|width=99%|zoom=16}}