സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
00:57, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

പ്രവേശനോത്സവം

2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.

വായനാ മാസാചരണം

ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു.