സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2021 -22

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി‎ | പ്രവർത്തനങ്ങൾ
00:58, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (2021 -22 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2021 -22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)

തനതുപ്രവർത്തനം

ഹോം ലൈബ്രറി

ഹോം ലൈബ്രറി

സ്കൂളിലെന്നപോലെ വീട്ടിലും കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക, കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കൾക്കും വായിക്കുവാനുള്ള അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ് ഹോം ലൈബ്രറി. എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം ..എന്നീ പ്രവർത്തനങ്ങളും നടന്ന് വരുന്നു. കോവിഡ് പ്രതിസന്ധിയെ വിവേകപൂർവം മറികടക്കുവാനുള്ള ഒരു മാർഗ്ഗം എന്ന രീതിയിലും ആണ് ഈ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകിയത്. എല്ലാകുട്ടികളുടെയും വീടുകളിൽ ഒരു ലൈബ്രറി ഒരുക്കുക എന്നതായിരുന്നു ആദ്യ ലക്‌ഷ്യം. അതിനായി ലൈബ്രറി ബുക്കുകൾ ഇല്ലാത്തകുട്ടികൾ , സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾ ഇവർ ആരൊക്കെ എന്ന് കണ്ടെത്തി, അവർക്കു ആവശ്യമുള്ള ബുക്കുകൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു. ഓരോദിവസവും എങ്ങനെയാണ് പുസ്തകം വായിക്കേണ്ടത്, ഏതു സമയത്തു വായിക്കണം എന്നത് ടീച്ചർ കുട്ടികളെ മുൻകൂട്ടി ക്ലാസ് ഗ്രൂപ്പുകളിലൂടെ അറിയിക്കും. എല്ലാ ദിവസവും പകൽ ഉച്ചക്ക് 11 മണി മുതൽ 1 മണി വരെയുള്ള സമയത്തിൽ ഏതെങ്കിലും അര മണിക്കൂർ 'അമ്മ കുട്ടിക്ക് ലൈബ്രറി ബുക്കിന്റെ സഹായത്തോടെ കഥകൾ വായിച്ചുകൊടുക്കുന്നു എന്നതാണ് ഒന്നാം ഘട്ടം. രാത്രി 7 മുതൽ 9 മണി വരെയുള്ള ഏതെങ്കിലും അര മണിക്കൂർ സമയം കുട്ടിയും രക്ഷിതാവും ഒരുമിച്ചിരുന്ന് വായിക്കുക, വായന കഴിഞ്ഞാൽ അത് വാട്ടസ്ആപ് മെസ്സേജ് വഴി ടീച്ചറെ അറിയിക്കുകയെന്നതാണ് രണ്ടാമത്തെ പ്രവർത്തനം. ഒരാഴ്ച വായിച്ചതിൽ ഇഷ്ട്ടപ്പെട്ട ഏതെങ്കിലും കഥയോ (ഒന്ന്-രണ്ട് ക്ലാസ്സുകാർ), പുസ്തകമോ (മൂന്ന് - നാല് ക്ലാസ്സുകാർ) വായനക്കുറിപ്പായി തയ്യാറാക്കുന്നു എന്നതാണ് മൂന്നാം ഘട്ടം. കുട്ടിയുടെ വീട്ടിൽ പുസ്തകത്തിന്റെ അഭാവത്തിൽ സ്കൂളിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സമീപ ഭവനങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ നാലാം ഘട്ടം. കുട്ടികൾ വായിച്ചതിൽ അവർക്ക് ഇഷ്ട്ടപ്പെട്ട ഒരു പുസ്തകം അടുത്ത വീട്ടിലേക്കു കൈമാറി അവിടെയുള്ളവരെയും വായിക്കുവാൻ പ്രേരിപ്പിക്കുക. അങ്ങനെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പു തയ്യാറാക്കുന്ന കുട്ടിക്ക് സ്കൂൾ തലത്തിൽ വർഷാവസാനം സമ്മാനങ്ങളും നൽകുന്നു.

കോവിഡ് കാല പ്രവർത്തങ്ങൾ

ഓൺലൈൻ ക്ലാസുകൾ

ജൂൺ 1 ന് സ്കൂൾ തുറന്നതുമുതൽ എല്ലാ അധ്യാപകരും ടൈംടേബിൾ ക്രമീകരിച്ചു ഓൺലൈൻ ആയി അദ്ധ്യാപനം നടത്തി വരുന്നു . ഇതിനുപുറമെ ഓരോ ദിവസത്തെ ക്ലാസ്സുമായി ബന്ധപ്പെട്ടും ഒരു ചെറിയ വിഡിയോയും , അന്നത്തെ ക്ലാസ് വർക്ക് ഉം നൽകുന്നു . ടീച്ചമിന്റ് എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നു . ക്ലാസ്സിലെ അറ്റന്റൻസ് , കുട്ടികളുടെ നിലവാരം , പ്രയാസങ്ങൾ എന്നിവ ഓരോ അധ്യാപകരും രേഖപ്പെടുത്തി വെക്കുന്നു

യൂട്യൂബ് ചാനൽ

യൂട്യൂബ് വാർത്താചാനൽ

കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മൽസരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി. അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .

യൂട്യൂബ് വീഡിയോ കാണാൻ- https://youtu.be/uLbC5ljNUFE


.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ

വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും അവ ഉൾകൊള്ളിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു . മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു.

വായനാദിനം

ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെ അഭിനയിക്കാൻ, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലൂടെ കാണുവാനുള്ള അവസരവും ഒരുക്കി.

വിഡിയോ കാണാൻ - https://youtu.be/8b_CYAbPBgU

.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വൈക്കം മുഹമ്മദ്‌ബഷീർ അനുസ്മരണം

കഥാപാത്രാഭിനയം

ജൂലൈ 5 ന് മലയാളഭാഷയിൽ സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ചാന്ദ്രദിനം

ചാന്ദ്രയാത്രികർ
റോക്കറ്റ് നിർമാണം

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണുചന്ദ്രന്റെ ആകാശമെന്നും, ചാന്ദ്ര യാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ലഹരിവിരുദ്ധദിനം

ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു.

വിഡിയോ കാണാൻ - https://youtu.be/FqNQzREml1k

............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യസമര സേനാനാനികൾ

ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി.

വിഡിയോ കാണാൻ - https://youtu.be/l6a051jHYOE


........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഓണം

മലയാളിമങ്കയും മാവേലിയും

കേരളത്തിന്റെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്ന ഓണം ഒരുമയുടെ സന്ദേശം പ്രദാനം ചെയ്യുന്നു. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിൽ ഒരുക്കിയ പൂക്കളത്തിന്റെ അടുത്തിരുന്നു ഫോട്ടോ എടുത്തു അതാതു ക്ലാസ് ടീച്ചർമ്മാർക്ക് അയച്ചുകൊടുത്തു. കൂടാതെ മലയാളിമങ്കയുടെ വേഷത്തിൽ അതി സുന്ദരികളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ആൺകുട്ടികൾ മാവേലിയുടെ വേഷത്തിൽ മത്സരിക്കുകയും ചെയ്തു. ഓണത്തിന്റെ ഐതിഹ്യം കുട്ടികൾക്ക് ഡോക്യൂമെന്ററി രൂപത്തിൽ യൂട്യൂബ് ചാനൽ ലൂടെ കേൾപ്പിച്ചു. ഓണസദ്യ, ഓണപ്പാട്ട്, പാചകം, എന്നിവയിലെല്ലാം കുട്ടികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ കണ്ടെത്തുവാൻ ഓരോ അധ്യാപകരുന്ന നന്നേ പ്രയാസപ്പെട്ടു എന്നതും ഈ ഓണക്കാലത്തെ അദ്ധ്യാപകരുടെ പുതിയ ഒരു അനുഭവമായി മാറി അനുഭവങ്ങളിൽപെടുന്നു.

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

അധ്യാപകദിനം

ആശംസാകാർഡ്

ഡോ. എസ് രാധാകൃഷ്ണന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. ഈ ദിവസം എല്ലാ വർഷങ്ങളിലും സ്കൂളിൽ അദ്ധ്യാപകരെ ആദരിച്ചു വരുന്നു. ഈ വർഷം ഓരോ ക്ലാസ്സിലെ ലീഡർമാരും തങ്ങളുടെ ക്ലാസ് ടീച്ചറെ ഓൺലൈൻ വഴി ആദരിച്ചു. പുതുമയേറിയ പ്രോഗ്രാമുകളും കുട്ടികൾക്കായി ഒരുക്കി. അധ്യാപർക്കായി ആശംസാകാർഡ് നിർമ്മാണം, കുട്ടി ടീച്ചർ അവതരണം, പ്രസംഗം, ക്വിസ് മത്സരം..എന്നിവയെല്ലാം ഈ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. അദ്ധ്യാപകർക്കായി ബി ആർ സി ട്രെയിനർ ശ്രീ ഹാഷിദ് കെ സി സന്ദേശം അർപ്പിക്കുകയും, ആശംസാഗാനം പാടുകയും ചെയ്തു. വിഡിയോ കാണാൻ- https://youtu.be/6M3QHhSVSOI --.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ ദണ്ഡി യാത്ര അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ ഭവനത്തിൽ ദണ്ഡി മാർച്ച് ഒരുക്കുകയും അതിന്റെ വീഡിയോ പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുകയും ചെയ്തു. പ്രസംഗമത്സരം( മലയാളം, ഇംഗ്ലീഷ്) , ക്വിസ് മത്സരം, എന്റെ ഗാന്ധി പതിപ്പ് മത്സരം എന്നിവയും അതിനോടനുബന്ധിച്ചു നടത്തി. ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശിശുദിനം

ശിശുദിനം

ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികൾ രണ്ടു ബബ്ബിളുകളിലായി വരുന്നതുകൊണ്ട് ശിശുദിനം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾക്കെല്ലാവർക്കും ബിരിയാണിയും, കേക്ക് ഉം നൽകി. നെഹ്രുവിന്റെ വേഷത്തിൽ എത്തിയ കുട്ടി എല്ലാ ക്ലാസ്സിലും കയറി നെഹ്രുവിന്റെ സന്ദേശം അറിയിച്ചു. കുട്ടി ചാച്ചാജി മത്സരം, ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. അദ്ധ്യാപകർ കുട്ടികൾക്ക് പൂ നൽകി ആശംസകൾ അർപ്പിച്ചു.

വിഡിയോ കാണാൻ- https://youtu.be/j313qOBEAG4

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ക്രിസ്തുമസ്

47326 sslp00101.resized.jpg

സ്നേഹത്തിന്റെ സന്ദേശം പകർന്നുകൊണ്ട് കുട്ടികൾ ക്രിസ്മസ് ആചരിച്ചു. സ്കൂളിൽ ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ നിർമ്മിച്ചു. എല്ലാ കുട്ടികളും ചുവപ്പ് ഡ്രെസ്സും ക്രിസ്മസ് തൊപ്പിയും ധരിച്ചു. ക്രിസ്മസ് അപ്പൂപ്പന്മാരുടെ താളത്തിനൊപ്പം എല്ലാകുട്ടികളും ചുവടുവെച്ചു . സിസ്റ്റർ അനു അഗസ്റ്റിൻ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം പകർന്നു. കുട്ടികൾ അനാഥർ, വൃദ്ധർ, രോഗികൾ..എന്നിവരെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് ആയി കാണുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെറിയ സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

വിഡിയോ കാണാൻ- https://youtu.be/I4-co6polSo

.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനങ്ങൾ

കുട്ടികൾ രണ്ടു ബബിളുകളിലായി 6 ദിവസം വിദ്യാലയത്തിൽ എത്തിച്ചേരാൻ തുടങ്ങിയതുമുതൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങളാണ് വിവിധ ക്ലബുകളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിവരുന്നത്. കുട്ടികളുടെ ലേഖനവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കിയ വിവരങ്ങൾ ഉൾപ്പെടുത്തി മികച്ചരീതിയിൽ പതിപ്പുകൾ തയ്യാറാക്കി വരുന്നു. കൂടാതെ ഡെയിലി ക്വിസ്, സൂര്യകാന്തി ഡ്രീം റേഡിയോ , ഇംഗ്ലീഷ് ന്യൂസ് റീഡിങ്, ഡോക്യൂമെന്ററി നിർമാണം.. തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാൻ സാധിച്ചു.

ഡെയിലി ക്വിസ്

ക്വിസ് മത്സര വിജയി

സ്കൂൾ വർഷാരംഭം മുതൽ ഡെയിലി ക്വിസ് എന്ന പേരിൽ ആദ്യം ഓൺ ലൈൻ ആയും പിന്നീട് ഓഫ് ലൈൻ ആയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഡെയിലി കുട്ടികൾക്കായി 10 വീതം ചോദ്യങ്ങളാണ് നൽകുന്നത്. ആഴ്ച്ചാവസാനം ആ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിൽ വിജയി ആകുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു. കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് മത്സരത്തിലും മുഹമ്മദ് നിഹാൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സൂര്യകാന്തി ഡ്രീം റേഡിയോ

സൂര്യകാന്തി ഡ്രീം റേഡിയോ

സ്കൂൾ വീണ്ടും പ്രവർത്തന സജ്ജമായപ്പോൾ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആയ സൂര്യകാന്തി ഡ്രീം റേഡിയോയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. കുട്ടികൾ സ്വയം എഴുതി തയാറാക്കിയ കഥകൾ, കവിതകൾ, നുറുങ്ങുകൾ, ശൈലികൾ എന്നിവയും, അന്നത്തെ പ്രധാനവാർത്തയും രാവിലെ ക്ലാസ് തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപായി ഇതിലൂടെ കേൾക്കുവാൻ സാധിക്കും. ഓരോ ക്ലാസ്സുകൾക്കും മാറിമാറി യാണ് ഇത് അവതരിപ്പിക്കുവാനുള്ള അവസരം ഉള്ളത്. ആഴ്ചയിൽ രണ്ടുപ്രാവശ്യം നടത്തുന്ന ഈ പ്രോഗ്രാം കുട്ടികളുടെ സർവ്വതോൻമുഖമായ വികസനമാണ് ലക്‌ഷ്യം വെക്കുന്നത്. ..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കൈത്താങ്ങ്

കൈത്താങ്ങ്

സഹപാഠിക്കൊരു വീട്

സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി. ...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഡിജിറ്റൽ പഠനസഹായി

ഡിജിറ്റൽ പഠനസഹായി

കോവിഡ് കാലത്തു കുട്ടികളുടെ പഠനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയതിനാൽ, ഡിജിറ്റൽ ഉപാദികളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 12 കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പഞ്ചായത്ത് അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണത്തോടെയാണ് ഡിജിറ്റൽ പഠനോപാദികൾ വിതരണം ചെയ്യുവാൻ സാധിച്ചത്.


.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കുട്ടികളുടെ പതിപ്പ്

KKD8.jpg

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു കുട്ടികൾ പതിപ്പുകൾ നിർമ്മിച്ച് വരുന്നു. 2019 ൽ പ്രളദിനങ്ങളുടെ ഓർമക്കായി പ്രളയ ചിത്രങ്ങളും, വാർത്തകളും, ലേഖനങ്ങളും ഉൾപ്പെടുത്തി നിർമ്മിച്ച 500 പേജ് വരുന്ന പതിപ്പാണ് സ്കൂളിൽ നിർമ്മിച്ചതിൽ ഏറ്റവും വലിയ പതിപ്പ്. സ്വാതന്ത്ര്യ ദിനം, ശിശുദിനം, ഗാന്ധിജയന്തി ഇവയോടെല്ലാം അനുബന്ധിച്ചു കുട്ടികൾ നിരവധി പതിപ്പുകൾ നിർമ്മിച്ച് വരുന്നു.

.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

പെയിൻ & പാലിയേറ്റീവുമായി സഹകരണം

സ്നേഹസമ്മാനം

കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോർത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ, ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിധി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്

വാട്ടർബെൽ പ്രോഗ്രാം

47326 sslp00027.jpg


വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം

ഉല്ലാസഗണിതം

47326 sslp00070.jpg


ഗണിതപഠനം ആസ്വാദ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാദ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ് ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം ബി ആർ സി യുടെ ബി പി ഒ ശ്രീ ശിവദാസൻ മാസ്റ്റർ 'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു.

ശാസ്ത്രപരീക്ഷണം, പ്രദർശനം

47326 sslp00052.jpg


ശാസ്ത്രത്തിന്റെ വളർച്ചയിൽ നിലവിലിരുന്ന പല വസ്തുക്കളും ഉപയോഗശൂന്യമാവുകയോ, കാണാമറയത്ത് അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ. അത്തരമുപകരങ്ങളുടെ പ്രദർശനം സ്കൂളിൽ വെച്ച് നടത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനം എല്ലാ കുട്ടികൾക്കും കാണുവാൻ സഹായകമായ രീതിയിൽ ക്രമീകരിച്ചു. കുട്ടികളുടെ സംശയങ്ങൾ ക്ലബ്ബ് അംഗങ്ങൾ ദുരീകരിക്കുകയും ചെയ്തു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകവും, ആകാംഷയും ജനിപ്പിക്കുന്നവയാണ്. മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങൾ കണ്ടതും, പഠിച്ചതും, അനുഭവവേദ്യ മാക്കിയതുമായ പരീക്ഷങ്ങൾ മറ്റു കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ രീതിയിൽ ആയിരുന്നു ഇത് ക്രമീകരിച്ചത്.