സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyakbot (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
St Mary s CLPS Ernakulam
‎ ‎
വിലാസം
എറണാകുളം

മാർക്കറ്റ്റോഡ്പി.ഒ,
,
682035
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04842373353
ഇമെയിൽstmarycglp@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ഷീല .യു. വി.
അവസാനം തിരുത്തിയത്
15-10-2020Adithyakbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

എറണാകു​​ളത്തി‍ന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡിൽ സ്ഥിതി ‍ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകു​​ളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാ‍പനം. എറണാകു​​ളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ‍‍‍ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തു‍ടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂ​​ണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തു‍ടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. 1970 ൽ വിദ്യാലയത്തിന്റെ സുവർ​ണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർ‍ട്ട്ക്ലാസ്സ്റൂം

  • ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെ‍‍‍‍ടുത്തുന്നു.
  • രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
  • ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ.
പ്രമാണം:26220
ബുൾ ബുൾസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:26220.jpg/thumb/150px/right/"സ്വാതന്ത്ര്യ ദിനാഘോഷം"
  • ബുൾബു‍ൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു.
        ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ ക​ഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു.
  • യോഗ ക്ലാസ്സ്
        എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു. 
  • നൃത്താഭ്യാസം
        ചിട്ടയായ നൃത്തപഠനം ചൊവ്വാ​​ഴ്ചകളി്‍ൽ നടക്കുന്നു.
  • സംഗീതപഠനം
        സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
  • കായികം
        സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 
  • പ്രവൃത്തിപരിചയ ക്ലാസ്സ്
        പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു.
         
         

മുൻ സാരഥികൾ

-സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സ്ക്കൂളിനെ നയിച്ച അദ്ധ്യാപികമാർ
      ശ്രീമതി ഐസക്                               1920-1925
      സിസ്ററർ ലിററിൽ ട്രീസ                    1925-1934
      സിസ്ററർ തെരേസിററ                      1934-1961
      സിസ്ററർ സിസിലി                           1961-1971
      സിസ്ററർ എമിലിയാന                       1971-1975
      സിസ്ററർ വാൾട്ടർ                            1975-1984
      സിസ്ററർ ഫിലിപ്പിനി                          1984-1985
      സിസ്ററർ റോസെല്ലോ                      1985-1987
      സിസ്ററർ പൾമേഷ്യ                          1987-1995
      സിസ്ററർ പൗള                                 1995-1997
      സിസ്ററർ ജെറോസ്                         1997-1999
      സിസ്ററർ ജയ റോസ്                       1999-2001
      സിസ്ററർ കൊച്ചുത്രേസ്യ പോൾ          2001-2002
      സിസ്ററർ ത്രേസ്യ പി. ഡി                   2002-2009
      സിസ്ററർ ബീന തെരേസ്                  2009-2015
      സിസ്ററർ ഷീല യു. വി.                        2015 -   


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}