സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  അമ്മ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അമ്മ     

ഒരോ മുള്ളിന്നുമപ്പുറം
പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നെ
വളർത്തിയോളമ്മ...

കൂരമ്പുകൾ വന്നെന്റെ
ചോരയിറ്റിക്കേ... ഒരു
ചിരിപ്പൂ വിടർത്താൻ
കരുത്തു തന്നവൾ...

കറുത്ത രാത്രികൾ
കാലു തെറ്റിക്കേ... ഒരു
പൂനിലാവെട്ടമായി
കാൽ നടത്തിയോൾ...

സഹനകാലത്തി-
ന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ
താങ്ങായി നിന്നവൾ...
   
 

ബിജിത
8 A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത