സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒന്നായ്

പ്രതിരോധിക്കാം ഒന്നായ്

 എങ്ങും നിശബ്ദത

ആളൊഴിഞ്ഞ വീഥികൾ

തേങ്ങലുകൾ കേൾക്കുന്നു

ആർത്തനാദമായ് ഉയരുന്നു

മർത്യൻ തൻ കർമ്മഫലം

വിഷമയമാക്കുന്നു ഭൂമിയെ

രോഗവും മരണവുമെല്ലാം

അതിൻ ഫലമായ് വന്നീടുന്നു

മാലിന്യവിമുക്തമാക്കണം ഭൂമി

മാലിന്യവിമുക്തമാക്കണം വീടുകൾ

പാലിച്ചീടാം വ്യക്തിശുചിത്വം

ഒപ്പം സാമൂഹിക അകലം കാക്കാം

ഒഴിവാക്കീടാം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ

വലിച്ചെറിയാതിരിക്കാം അവശിഷ്ടങ്ങൾ

സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ

രോഗങ്ങളോട് പറയാം വിട
 

ആൽബിൻ സുനിൽ
8B സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത