സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഈശ്വരന്റെ ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈശ്വരന്റെ ശാപം


ഞാനെന്ന ഭാവം.. ഞാനെന്ന ഭാവം..
മർത്യരേവരിലും ഞാൻ മാത്രമെന്ന ഭാവം
ഇഹത്തെ സൃഷ്ടിച്ച ഈശൻ...
അതിനെ ഭരിക്കുവാൻ സൃഷ്ടിച്ചു മനുഷ്യനെ
നദിയും പുഴയും സസ്യജാലവും
ജീവജാലങ്ങളും സ്വന്തമായി നൽകിയതീശൻ
ഇവയെല്ലാം ദുർവിനിയോഗം ചെയ്ത മനുജന്
സുനാമിയും ചിക്കൻഗുനിയായും
നിപ്പയും പ്രളയവും താക്കീതായി നൽകി ഈശൻ
പിന്നെയും കൊല്ലും കൊലയും ജാതിമത ഭിന്നിപ്പും
കലഹവും മൂലം ഭൂമിയെ രണ കളമാക്കി തീർത്തു മർത്യൻ
മനംനൊന്ത ഈശൻ ശപിച്ചു മർത്യനെ
അയച്ചു ഹോരമാം മഹാമാരിയെ...
കൊറോണയെന്ന രാക്ഷസനെ
ലോകമാകെ മർത്യനെ സംഹരിച്ചവൻ
ആടി തിമിർക്കുന്നു നാശം വിതയ്ക്കുന്നു.

 

 റോഷൻ രമേശ് 
3 ബി സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത