സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37013 (സംവാദം | സംഭാവനകൾ) ('=='''ലഹരി വിരുദ്ധ ക്ലബ്ബ്'''== ആഗോള വ്യാപകമായി ലഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്ലബ്ബ്

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യേ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ലഹരി വിരുദ്ധ ക്ലബ്ബുകളുടെ ലക്ഷ്യം. ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതിൽ നിന്നും കരകയറാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.


സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബ് ശ്രീമതി ബിൻസി മോൾ മാത്യൂ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്. ഇന്നു കുട്ടികളെ ഏറ്റവുമധികം നശിപ്പിക്കുന്ന ഈ വിപത്തിനെതിരെ പ്രവർത്തിക്കുന്നതുകൊണ്ട് ബോധവൽക്കരണം നൽകാൻ കുട്ടികൾക്കുള്ള ഏറ്റവും നല്ല വേദിയാണിത്.

ജൂൺ മാസത്തോടെ ക്ലബ്ബ് രൂപീകരണം നടക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. June 26 ആഗോള ലഹരി വിരുദ്ധ ദിനം സമുചിതമായി നാം എല്ലാ വർഷവും ആഘോഷിക്കുന്നു. അന്നേ ദിവസത്തെ സ്കൂൾ അസംബ്ലി ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണമാണ്. കുട്ടികൾ പ്ലക്കാർഡ്, പോസ്റ്റർ ഇവ പ്രദർശിപ്പിക്കുന്നു. ലഹരി വിരുദ്ധ പ്രസംഗം, കവിത, ക്വിസ് ഇവ നടത്തുന്നു. ഈ ദിവസം ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാ: മാത്യു പുന്നക്കുളം ലഹരി വിരുദ്ധ സന്ദേശം നൽകുകയുണ്ടായി. സ്കൂൾ PTA അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.

അന്നേദിവസം പ്ലക്കാർഡുകൾ പിടിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ചുകൊണ്ട് റാലികൾ എല്ലാ വർഷങ്ങളിലും നടത്തി വരുന്നു. ലഹരി വിരുദ്ധ സന്ദേശവുമായി എൻ സി സി കുട്ടികളോട് ചേർന്ന് തിരുമൂലവിലാസം സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ആ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ആർച്ചനന്ദ കവിത ചൊല്ലുകയും കെസിയ ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ക്ലബ് കൗൺസിലർ ബിൻസി മോൾ മാത്യു ടീച്ചർ സന്ദേശം നൽകുകയും ചെയ്തുു.

ഉപജില്ല കേന്ദ്രീകരിച്ച് തിരുമൂലവിലാസം യു പി സ്കൂളിൽ വച്ച് നടത്തിയ ശില്പശാലയിൽ ബിൻസി ടീച്ചറും 5 കുട്ടികളും പങ്കെടുത്തു. സ്കൂളിനെ പ്രതിനിധീകരിച്ച് ഡാൻ ജോസഫ് ഏബ്രഹാം പ്രസംഗിക്കുകയും ചെയ്തുു. ഉപജില്ല കേന്ദ്രീകരിച്ച് വള്ളംകുളം നാഷണൽ എച്ച് എസ്സിൽ വച്ച് നടന്ന ഉപന്യാസ മത്സരത്തിൽ 10 കുട്ടികൾ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ Devananda. S രണ്ടാം സ്ഥാനത്തിന് അർഹയായി ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.

നമ്മുടെ സ്കൂളിൽ വച്ച് Excise department ന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഫ്താ മുഹമ്മദ് 1000 രൂപ cash price നേടുകയുണ്ടായത് അഭിനന്ദനാർഹമാണ്. Excise department ന്റെ ഒരു നല്ല സേവനം നമ്മൾക്ക് ലഭിക്കുന്നുണ്ട്. ഇവരുടെ പ്രതിനിധികൾ സ്കൂളിൽ വരാറുണ്ട്. ജീവിതമാണ് ലഹരി "say no to drugs, yes to life" എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക രൂപീകരിച്ചു. അതിന്റെ പ്രകാശനം നൽകിയത് excise ഡിപ്പാർട്മെന്റ് പ്രതിനിധികളാണ്.

പത്തോളം കുട്ടികൾ പങ്കെടുത്ത പ്രസംഗ മത്സരങ്ങളും അമ്പതോളം കുട്ടികൾ പങ്കെടുത്ത പോസ്റ്റർ മത്സരങ്ങളും നടത്തിയിരുന്നു. Hima Sara jose ആണ് കവിതാരചനയിൽ ഒന്നാം സ്ഥാനം. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് കുട്ടികളുടെ ആശയങ്ങൾ, കാർട്ടൂൺ, പോസ്റ്റർ, കഥ, കവിത,എന്നിങ്ങനെയുള്ള രചനകൾ ഒന്നിച്ചുചേർത്ത് ക്ലബ്ബിലെ കുട്ടികൾക്ക് Hima sara jose. Kavya എന്നിവരുടെ നേതൃത്വത്തിൽ മാഗസിൻ രൂപീകരിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്. കുട്ടികളുടെ ഭാരവാഹികൾ അവരുടെ റിപ്പോർട്ട് കൃത്യമായി ബുക്കിൽ എഴുതുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകിക്കൊണ്ട് ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും ഒപ്പമുണ്ട്. എല്ലാത്തിനുമുപരി കഴിവുള്ള നമ്മുടെ കുട്ടികളുടെ ഒത്തൊരുമയാണ് എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ.