സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഒരു അന്തർ ദേശീയ സേവന പ്രസ്ഥാനമാണ് റെഡ് ക്രോസ് സംഘടന. ദേശീയ റെഡ് ക്രോസ് സൊസൈറ്റിളുടെ ലീഗ്, റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതി എന്നിവ മുഖേനയാണ് അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. യുദ്ധത്തിൽ മുറിവേറ്റ വരെയും തടവുകാരെയു സഹായിക്കുന്നതു കൂടാതെ യുദ്ധാനന്തര കെടുതികളിലും സംഘടന സഹായം എത്തിക്കുന്നു. സമാധാനവും സഹോദര്യവും വളർത്തുവാൻ യത്നിക്കുന്ന ഈ സംഘടന സമാധാന കാലത്തും ജനങ്ങൾക്ക് സേവനം ചെയ്യുവാൻ പ്രതിജ്ഞാബദ്ധമാണ്. രോഗികൾ, അശരണർ, അന്ധർ, അംഗഹീനർ പട്ടിണി അനുഭവിക്കുന്നവർ തുടങ്ങി അനേകരെ ശുശ്രുഷിക്കുവാനും സഹായിക്കുവാനും റെഡ്ക്രോസ് മുൻകൈ എടുക്കുന്നു. വെള്ളപ്പൊക്കം, വരൾച്ച ,കൊടുങ്കാറ്റ്, കടൽക്ഷോഭം തുടങ്ങിയ പ്രക്യതിക്ഷോഭങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുമ്പോഴൊക്കെ റെഡ് ക്രോസ് സഹായ ഹസ്തവുമായി ഓടിയെത്തുന്നു.

സ്ഥാപകൻ_ ജിൻ ഹെൻട്രി ഡുനാന്റ് ഔദ്യോഗിക ചിഹ്നം _വെള്ള പശ്ചാത്തലത്തിൽ ചെങ്കുരിശ്

1920 ൽ കേന്ദ്ര പാർമെന്റിൽപാസ്സാക്കിയ XV/120എന്ന പ്രത്യേക ആക്ട് പ്രകാരം ഇന്ത്യയിൽ റെഡ്ക്രോസ് സൊസൈറ്റികളുടെ പ്രവർത്തനത്തിന് ആരംഭം കുറിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ് ഇന്ത്യൻ രാഷ്ട്രപതിയും ചെയർമാൻ പ്രധാനമന്ത്രി അല്ലെങ്കിൽ ആരോഗ്യ വകുപ്പ് മന്ത്രിയും ആയിരിക്കും. ഓരോ സംസ്ഥാനത്തും അവിടുത്തെ ഗവർണ്ണർ ആയിരിക്കും പ്രസിഡന്റ്. മുഖ്യമന്ത്രിയോ ആരോഗ്യ വകുപ്പ് മന്ത്രിയോ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഓരോ ജില്ലകളിലും ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് ഭരണച്ചുമതല .

ജൂനിയർ റെഡ് ക്രോസ് ഇന്ത്യയിൽ

1925 ലാണ് ഇന്ത്യയിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യസംരക്ഷണം, പരോപകാര പ്രവർത്തനം, ലോക സൗഹൃദ സ്ഥാപനം എന്നിവയാണ് ജെ ആർ സിയുടെ പ്രധാന കർമ്മ പരിപാടികൾ. ജെ ആർ സി പ്രവർത്തനം വഴി വിദ്യാലയവും സമൂഹവുമായി അടുക്കാനും കുട്ടികളുടെ മാനസിക ചക്രവാളം വികസിക്കുവാനും, പൗരബോധം വളരുവാനും, ജീവിതത്തിൽ പുതിയ ആഭിമുഖ്യങ്ങൾ ഉരുത്തിരിയുവാനും, ജീവിതത്തിൽ ഉടനീളം അച്ചടക്കം ശീലിക്കുന്നതിനും, അന്യരോട് സൗഹൃദത്തോടെ ഇടപെടുന്നതിനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നതിനും ജൂനിയർ റെഡ് ക്രോസ് സഹായിക്കുന്നു.

പ്രതിജ്ഞ “എന്റെയും മറ്റുള്ളവരുടേയും ആരോഗ്യകാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവായിരിക്കും. രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പ്രത്യേകിച്ച് കുട്ടികളെ ഞാൻ സഹായിക്കും. ലോകമാസകലമുള്ള ബാലികാ ബാലൻമാരെ ഞാൻ ആത്മ സുഹൃത്തുക്കളായി ഞാൻ പരിഗണിക്കും. ഇത് എന്റെ പ്രതിജ്ഞയാണ്.”


നമ്മുടെ വിദ്യാലയത്തിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിക്കുന്നത് 2008 ൽ ശ്രീമതി ഷാലു ആൻഡ്ര്യൂസിന്റെ നേതൃത്വത്തിലാണ്. എ,ബി,സി, എന്നീ ലെവലുകളിൽ ആണ് 51 കുട്ടികൾ ഒരുവർഷം ജെ ആർ സി യിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എ ലെവലിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. എട്ടാം ക്ലാസ്, ബി ലെവൽ ഒമ്പതാം ക്ലാസ്, സി ലെവൽ പത്താം ക്ലാസ് എന്നീ തലങ്ങളിൽ ആണ് കുട്ടികൾ പ്രവർത്തിക്കുന്നത്. 2008 മുതൽ ഇന്നു വരെ 1050 കുട്ടികളോളം ഈ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് എന്ന സംവിധാനം നിലവിൽ വന്ന കാലം മുതൽ സി ലെവൽ കുട്ടികൾക്ക് അത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.

ആരോഗ്യം, സേവനം, സാമൂഹ്യ ഇടപെടൽ എന്നീ മേഖലകളിലെല്ലാം ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഒപ്പം വിദ്യാലയത്തിലെ അച്ചടക്കം, ശുചിത്വം, ഫസ്റ്റ് എയ്ഡ് എന്നീ മേഖലകളിലും ജെ ആർ സി കേഡറ്റുകൾ തങ്ങളുടെ പ്രവർത്തനം ഏറ്റവും ഭംഗിയായി നിർവഹിക്കുന്നു.

കുട്ടികളിൽ അച്ചടക്കം, ശുചിത്വം, സാമൂഹിക ശുചിത്വം അവബോധം, ഒപ്പം സൗഹൃദം, കരുതൽ തുടങ്ങിയ മൂല്യങ്ങൾ വളർത്താനും ജെ ആർ സി സംഘടനയ്ക്ക് സാധിക്കുന്നു. ഓരോ ജെ ആർ സി യൂണിറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നത് കൗൺസിലർമാരാണ്. നമ്മുടെ വിദ്യാലയത്തിൽ ഈ കൃത്യം നിർവഹിക്കുന്നത് ശാലു ആൻഡ്റൂസ് ടീച്ചറാണ്.

ജെ ആർ സി യുടെ പ്രവർത്തനം മികവുറ്റ രീതിയിൽ ഈ വിദ്യാലയത്തിൽ നടക്കുന്നു. കൊവിഡ് കാലഘട്ടത്തിൽ 500 മാസ്ക്കുകൾ നിർമ്മിച്ച് കൊവിഡ് അതിജീവനത്തിൽ പങ്കാളികളാകാൻ നമ്മുടെ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിനു സാധിച്ചു.

ഒരു പരസ്നേഹത്തിൻറെ രാജ്യസ്നേഹത്തിൻ്റെ കരുതലിൻ്റെ ശീലം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കാൻ ജെ ആർ സി എന്ന ആ തിരിച്ചറിയൽ പേരിനും, പ്രസ്ഥാനത്തിനും സാധിക്കുന്നു എന്നതിൽ കൗൺസിലർ എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്.