സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പരിചയ പഠനം

ശാസ്ത്രീയ ചിന്തയുടെയും യുക്തി നിരീക്ഷണത്തിന്റേയും സാധ്യതകൾ അനവധി ഉള്ള സവിശേഷമായ മേഖലയാണ് പ്രവൃത്തിപരിചയ പഠനം. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയും, ആത്മാർത്ഥതയോടും കൂടി ചെയ്യുവാൻ കഴിയുന്ന ഒരു പ്രവർത്തന സമാഹാരമാണ് ഇത്. പ്രവൃത്തിപരിചയ ക്ലബ് വഴി കുട്ടികൾക്ക് വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
  • ജൂൺ: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ആവശ്യമായ ബോധവൽക്കരണം; ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ്, ഫോട്ടോ ഫ്രെയിം, പെൻ സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ പരിശീലനം.
  • ജൂലൈ: കൃഷിയുമായി ബന്ധപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെ വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നു. പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുന്നു.
  • ഓഗസ്റ്റ്:ഫയൽ നിർമ്മാണം, ഓഫീസ് കവർ നിർമ്മാണം.
  • സെപ്റ്റംബർ: പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, തഴയോല കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പ്രകൃതിദത്ത നാരുകൾ (വാഴ, പന) ഇവയുടെ നാരുകൾ എടുത്ത് നിറം എടുപ്പിച്ച് ബാഗ്, പേഴ്സ്, തൊപ്പി, ടേബിൾ മാറ്റ് മുതലായവയുടെ നിർമ്മാണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നു.

മേളകളുടെ ഒരുക്കത്തിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്ന ON THE SPOT മത്സരങ്ങളിൽ 20 items - സ്കൂളിൽനിന്ന് എല്ലാവർഷവും പങ്കെടുക്കുന്നു. ഉപജില്ലാ തലത്തിൽ തുടർച്ചയായി 12 വർഷവും Over all കരസ്ഥമാക്കുവാൻ സാധിച്ചു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . എല്ലാവർഷവും SSLC കുട്ടികൾക്ക് grace mark ലഭിക്കുന്നു. കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് grace mark - ന് അർഹത ലഭിച്ചു. SSLC യ്ക്ക് full A+ കിട്ടുവാൻ ഈ grace mark പ്രയോജനമായിട്ടുണ്ട്

Work Experience - ON THE SPOT മത്സസരത്തിൽ സ്ഥിരമായി school -ൽ നിന്ന് പങ്കെടുക്കുന്ന items താഴെ പറയുന്നു

   • Agarbathi making    
   • Beads work
   • Book Binding
   • Coconut shell product
   • Coir door mats
   • Elecronics
   • Embroidery
   • Fabric Paint using vegetable
   • Fabric Painting
   • Fibre work (Natural)
   • Garment making
   • Metal Engraving
   • Clay madeing
   • Net making
   • Paper Craft
   • Thread pattern
   • Card Straw board work
   • Rexin Canvas work 
   • Screw pine  Ieaves products
   • Puppetry

ഐറ്റംസ് എല്ലാംതന്നെ ജില്ലാതലത്തിൽ പങ്കെടുത്തുവരുന്നു.കഴിഞ്ഞവർഷസംസ്ഥാന തലത്തിൽ പങ്കെടുത്ത ഐറ്റംസ്.

   • Fibre work                 -    Gladis Byju
   • Thread pattern         -    Jerin Joseph
   • Screw pine leaves    -    Athul krishna TR
   • Rexin work                 -   Lena Lin thomas
   • Pupperty                     -   Alwin
              

സ്കൂളിൽ 4 തയ്യൽ മെഷീനുകൾ ഉണ്ട്. Girls നെ കൊണ്ട് മെഷീൻ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും സ്കൂളിന് ആവശ്യമായ ഡെസ്റ്റർ,മാസ്ക്,പില്ലോകവർ തുടങ്ങിയവ നിർമ്മിക്കാൻ സാധിച്ചു. ഏത്തവാഴയുടെ നാര് എടുത്ത് കളർ പിടിപ്പിച്ച് ബാഗ്‌, ഉറി, പൂക്കുട തുടങ്ങിയവ മനോഹരമായി ഉണ്ടാക്കി സംസ്ഥാനതലം വരെ മൽസരിച്ച് A+ നേടുവാൻ സാധിച്ച Gladis Byju വിന് അഭിനന്ദനങ്ങൾ. Thread pattern ൽ വിവിധ നിറത്തിലുളള നൂൽ ഉപയോഗിച്ച് ജ്യരതീയ രൂപങ്ങളുടെ സൃഷ്ടി, Jerin നെ അഭിനന്ദിക്കുന്നു. Rexin കൊണ്ട് ആവശ്യമായ ബാഗ്‌,ഫോൺ കവർ,പൗച്ച് തുടങ്ങിയവയുടെ നിർമ്മാണത്തിൽ Leena പ്രഗൽഭയാണ്. Puppetry: പാവകളിക്കുളള പാവയുടെ നിർമ്മാണവും പ്രവർത്തനവും പാവയെ കളിപ്പിച്ച് കഥ പറയുന്ന രീതിയും Alwin ന് നല്ല പരിചയമാണ്

സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ഈ മേഖലയിൽ പരിശീലനം നടത്തുന്നു. പില്ലോകവർ,മേശവിരി, സാരി എന്നിവയിൽ പരിശീലിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്, വിവേക് അതിസമർത്ഥനാണ്. പേപ്പർ കൊണ്ട് വിവിധ ഒറിഗാമി രൂപങ്ങൾ തയ്യാറാക്കുന്നതിനും, ലെവാൾപെയ്റ്റിംഗ്, ഐസ്ക്രീം സ്റ്റിക്സ് കൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിക്കുന്നതിനും വിവേക് പ്രഗൽഭനാണ്. ഉപജില്ലാ, ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുവരുന്നു.

ഇലക്ട്രോണിക്സിന്റെ ഉപയോഗ യോഗ്യവും പ്രവർത്തനക്ഷമത ഉളളതുമായ ഉൽപന്നങ്ങളുടെ സർക്ക്യൂട്ട് തയ്യാറാക്കി പരമാവധി പത്തുൽപ്പന്നങ്ങൾ നിർമ്മിച്ച് സ്റ്റേറ്റ് തലത്തിൽ അഞ്ചാം സാഥാനം വരെ കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

നമ്മുടെ നാട്ടിൽ നിന്ന് മാറിപ്പോയ തഴപ്പായ് നിർമ്മാണത്തിൽ ഏറെ പ്രഗൽഭം നേടിയ അതുൽ‍കൃഷ്ണ മത്സര വേദികളിൽ വളരെ ശ്രദ്ധേയമാണ്.

വർക്ക് എക്സ്പീരിയെൻസിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ സ്ക്കൂളിൽ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹെഡ്മാസ്റ്റർ, ടീച്ചേർസ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എല്ലാകുട്ടികൾക്കും, നന്ദി.