സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം

ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു ....
വയലുകൾ, കുന്നുകൾ.
അവിടെ ഒരു ചെറു പുഴ ഉണ്ടായിരുന്നു...
ഇന്ന് എങ്ങുപോയി ...
ഇന്ന് എങ്ങുപോയി
കുന്നിമണിയോളം ബാക്കിയില്ല .
ഇന്ന് എങ്ങുപോയി ....
വിള ഇല്ല, കൊയ്ത്ത് ഇല്ല
ഭൂമിയിൽ സൗധങ്ങൾ തിങ്ങിനിൽക്കെ.....
തെളി നീരിൽ ആറാടും
ചെറിയ മീനുകളും തവളകളും...
ഇന്നെങ്ങു പോയി...
ഇന്നെങ്ങു പോയി....

കുന്നില്ല , വയൽ ഇല്ല, പുഴ ഇല്ല,
ഗ്രാമം ഇല്ല......
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.....
കിളികൾ ഇല്ല, പൂന്തേൻ ഇല്ല,
നമുക്ക് ബാക്കി....
ഇവിടെ സ്വപ്നങൾ ഉണ്ടായിരുന്നു ..
ഇവിടെ പ്രണയം ഉണ്ടായിരുന്നു.......
ഇവിടെ കിളികൾ ഉണ്ടായിരുന്നു...

ഇവിടെ കിരാതകർ ഇല്ലായിരുന്നു ...
ഇവിടെ കുടിപ്പകയാകെ...
പരസ്പരം പടവെട്ടട്ടി വീഴും മനുഷ്യരില്ല....
ഇവിടെ നിരാലംബാരില്ലാ ...
മതിലില്ല മനസുകൾ തമ്മിൽ, അകലമില്ല,
അയൽ വീടുകൾ തമ്മിൽ ശതൃരാജ്യം അല്ല......
ഇവിടെ വസന്തം ഉണ്ടായിരുന്നു ....
ഇവിടെ കുളിർ കാറ്റ് ഉണ്ടായിരുന്നു.

ദേവ ഗംഗ
2A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത