"സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ/അക്ഷരവൃക്ഷം/ റിച്ചാർഡിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= റിച്ചാർഡിന്റെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=    സെന്റ് തോമസ്  എച്ച് എസ് എസ് ,ഏങ്ങണ്ടിയൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ് തോമസ്  എച്ച് എസ് എസ് ,ഏങ്ങണ്ടിയൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24051
| സ്കൂൾ കോഡ്= 24051
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:45, 3 മേയ് 2020-നു നിലവിലുള്ള രൂപം

റിച്ചാർഡിന്റെ അവധിക്കാലം

"മിന്നു ഗോസ് ടു ഹെർ അങ്കിൾസ് ഹൗസ്‌ ടു സ്പെൻഡ്‌ ഹേർ വെക്കേഷൻ ’’.ഹോ പഠിച്ചിട്ടും കിട്ടുന്നില്ലല്ലോ .മൂന്നാം ക്ലാസുകാരനായ റിച്ചാർഡിന്റെ പരീക്ഷ മറ്റന്നാളാണ്‌ ."പപ്പാ ആ ന്യൂസിന്റെ ശബ്ദമൊന്നുകുറച്ചേ"അപ്പുറത്തെ മുറിയിൽ ടി വി കണ്ടുകൊണ്ടിരുന്ന പാപ്പയോടു റിച്ചാർഡ് വിളിച്ചുപറഞ്ഞു."മോനെ ഇവിടേയ്ക്ക് ഒന്ന് വന്നെ.മരിയാ നീയും വാ."അടുക്കളയിൽ തിരക്കിലായിരുന്ന അവന്റെ അമ്മ ഓടിവന്നു ഒപ്പം റിച്ചാർഡും."സംസ്ഥാനത്തു കൊറോണ മൂലം ഏഴുവരെയുള്ള പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു"ടി വി യിൽ വന്ന വാർത്ത ആദ്യം വിശ്വസിക്കാനായില്ല.ആഹ്ലാദം കൊണ്ട് അവനിരിക്കാനായില്ല .നേരം ഇരുട്ടുന്നതെയുള്ളൂ ഈ വിവരം പറയാൻ കൂട്ടുകാരുടെ അടുത്തേക്കോടി.പിറ്റേന്ന് മുതൽ മുഴുവൻ സമയവും കളി തന്നെയായിരുന്നു. ഒരു ദിവസം വീട്ടിലെത്തിയപ്പോൾ റിച്ചാർഡ് അറിഞ്ഞത് വിഷമിപ്പിക്കുന്ന വാർത്തയായിരുന്നു.കോവിഡ് 19 മഹാമാരി മൂലം രാജ്യത്തു 21 ദിവസം ലോക്‌ഡോൺ പ്രഖ്യാപിച്ചു.ആദ്യം ഇതിന്റെ അർഥം മനസ്സിലായില്ല.പിന്നീട് മനസ്സിലായി ആർക്കും അങ്ങോട്ടും ഇങ്ങോട്ടുമൊന്നും വരാൻ പറ്റില്ലെന്ന്.എന്തിനു അടുത്തുള്ള കൂട്ടുകാരായിപ്പോലും കളിക്കാൻ പറ്റുന്നില്ല.ഒന്ന് രണ്ടു ദിവസം ടി വി കണ്ടു സമയം കളഞ്ഞു.പിന്നെ അതും അവന് മടുത്തുതുടങ്ങിയെന്നു മനസ്സിലായ 'അമ്മ സ്റ്റോർ റൂമിലുളള കുറച്ചു പാഴ്‌വസ്തുക്കൾ കാണിച്ചു പറഞ്ഞു"ഇതെല്ലാമുപയോഗിച്ചു എന്തെങ്കിലും ക്രീയേറ്റീവ് ആയി ഉണ്ടാക്കാൻ പറ്റുമോന്ന് നോക്കു’’.ആദ്യം അവനൊന്നു സംശയിച്ചു .ഇതുകൊണ്ടെന്തു ചെയ്യാനാ?എന്നാലും ഒന്ന് ശ്രമിക്കാൻ തന്നെ അവൻ വിചാരിച്ചു.നിറം കൊടുത്തും ഒട്ടിച്ചുചേർത്തും അവൻ ഒരുപാടു കൗതുകവസ്തുക്കൾ ഉണ്ടാക്കി.അവനുതന്നെ അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.അച്ഛനും അമ്മയ്ക്കും ഏറെ സന്തോഷമായി.അവർ തങ്ങളുടെ മകന്റെ കഴിവിൽ അഭിമാനിച്ചു .ഈ ലോക്കഡൗൺ കാലം മകനിലുള്ള കഴിവ് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ മറ്റുള്ളവരുമായി പങ്കു വക്കുന്നത് കേട്ടപ്പോൾ അവനും ഏറെ ഉത്സാഹമായി .ഒരു പ്രാദേശിക ചാനൽ റിച്ചാർഡിന്റെ വിശേഷങ്ങൾ ലോകത്തിനു കാണിച്ചുകൊടുത്തു.അങ്ങനെ മറ്റുള്ളവർക്കും അവൻ പ്രചോദനമായി. അവധി കഴിഞ്ഞു സ്‌കൂൾ തുറക്കാൻ അവൻ കാത്തിരിക്കുകയാണ് ,താൻ നിർമ്മിച്ച കൗതുകവസ്തുക്കൾ അധ്യാപകർക്കും കൂട്ടുകാർക്കും നൽകണം.അവൻ വീണ്ടും തന്റെ പണികളിൽ മുഴുകി.വലിച്ചെറിഞ്ഞ വസ്തുക്കളിൽ മനോഹാരിത പകർന്നുകൊണ്ടേയിരുന്നു.ഒരു നല്ല നാളെ സ്വപ്നം കണ്ടുകൊണ്ട് ..

ഫിയോണ ഷെൽഫി
6 സെന്റ് തോമസ് എച്ച് എസ് എസ് ,ഏങ്ങണ്ടിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ