സഹായം Reading Problems? Click here


സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST THOMAS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
31041.jpg
വിലാസം
പുന്നത്തുറ പി.ഒ ,കോട്ടയം

പുന്നത്തുറ
,
686583
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04812541060
ഇമെയിൽstthomashspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലഏറ്റുമാനൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം0
പെൺകുട്ടികളുടെ എണ്ണം206
വിദ്യാർത്ഥികളുടെ എണ്ണം206
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ മോളി എം സി
പി.ടി.ഏ. പ്രസിഡണ്ട്സുരേഷ് ററി വി
അവസാനം തിരുത്തിയത്
18-02-2019ST THOMAS


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കിടങ്ങുരിൽ നിന്നും 3 കി.മീ. മാറി പുന്നത്തുറയിൽ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേൾസ് ഹൈസ്കൂൾ. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജർ സി.പത്രീസിയായുംആയിരുന്നു.

        പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും അഭിമാനാർഹമായ സ്ഥാനം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയ മാർഗ്ഗംകളി മത്സരത്തിൽ പ്രഥമ സ്റ്റേറ്റ് ലെവൽ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ൽ ഈ സ്കൂളിന്റെ സുവർണജൂബിലി സാഘോഷം കൊണ്ടാടി.
       ഈ സ്കൂളിൽ 203 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സെന്റ് മേരീസ് ബോർ‍‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി മാർ മാക്കീൽ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
  സംസ്ഥാന മാർഗ്ഗം കളീയിൽ ആദ്യ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടി.
ദേശീയ-സംസ്ഥാന കായിക മേളയിൽ ഈ സ്കൂൾ അനേകം സമ്മാനങ്ങൾ
നേടുന്നു. തുടർച്ചയായി നൂറു ശതമാനം വിജയം നേടുന്നു. 

ഭൗതികസൗകര്യങ്ങൾ

3 3/4 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • റസലിംഗ്
 • ‍‍‍ജൂഡോ
 • ഖൊ-ഖൊ
 • കബഡി
 • ഷട്ടിൽ
 • നല്ല ഒരു ചീരത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുണ്ട്
 • ഗയിഡിംഗ്
 • ക്ലബ്ബു പ്രവർത്തനം.
  *സയ൯സ് ക്ലബ്ബ്
  *മാത് സ് ക്ലബ്ബ്
  *സോഷ്യൽ സയ൯സ് ക്ലബ്ബ്
  *എക്കോ ക്ലബ്ബ്
  *വിദ്യാരം ഗം ക്ലബ്ബ് 
  


മാനേജ്മെന്റ്

കോട്ടയം അതിരൂപതയിൽപെട്ട സ്കൂളാണിത്.റവ.ഫാ.ജോസ് അരീച്ചിറയാണ് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജ൯സി സെക്രട്ടറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 *സി.എം .റ്റി .മേരി(04-05-1948 to 01-06-1952)
 *സി. എമിലിയാന(02-06-1952 to 16-03-1956)
 * സി. എമിരീറ്റാ (17-03-1956 to 11-06-1967)
 * സി . ലിറ്റീഷ്യ (12-06-1967 to 02-06-1968)
 *സി. റിറ്റ (03-06-1968 to 18-05-1972)
 *സി. യൂക്കരിസ്റ്റ(01-06-1972 to 01-06-1975)
 *സി. എമിലിയാന(02-06-1975 to 31-03-1976)
 * സി . ലിറ്റീഷ്യ(01-06-1976 to 31-05-1979)
 * സി. ഫബിയോള(01-06-1979 to 01-06-1980)
 * സി. ത്രേസ്യാമ്മ തോമസ് (02-06-1980 to 02-06-1985)
 *സി. ജറോം (03-06-1985 to 14-05-1989)
 * സി .കെ .ജെ മേരി (15-05-1989 to 31-03-1997)
 *സി. എം എം ചിന്നമ്മ(01-04-1997 to 03-01-2000)
 *സി .എം സി ലീല (04-01-2000 to 03-03-2004)
 *സി എൻ. ജെ ത്രേസ്യാമ്മ(01-04-2004 to 30-04-2007)
 *സി. മോളി തോമസ് (01-05-2007 to 19-04-2010)
  *സി. മോളി എം സി (20-04-2010 to 14-04-2012)
  *ശൃിമതി മേ​ഴ്സി പി ജെ(11-04-2012 to 31-03-2013)
  *സി. മേ​ഴ്സി R.C (01-04-2013 to           )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • സി. മെറിൻ മദർ ജനറാൾ എസ്.വി. ​എം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18

     പ്രവർത്തന റിപ്പോർട്ട്

ജനുവരി 27 രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ലഘു വിവരണം നടത്തി. തുടർന്ന് 'ഗ്രീൻ പ്രോട്ടോ കോൾ' പ്രഖ്യാപനം ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേ തുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി.

       രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.

| സ്കൂൾ ചിത്രം=31041-1.jpg ‎|

വഴികാട്ടി