സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31041 (സംവാദം | സംഭാവനകൾ)
സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201731041



കിടങ്ങുരില്‍ നിന്നും 3 കി.മീ. മാറി പുന്നത്തുറയില്‍ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേള്‍സ് ഹൈസ്കൂള്‍. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജര്‍ സി.പത്രീസിയായുംആയിരുന്നു.

               പഠനനിലവാരത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അഭിമാനാര്‍ഹമായ സ്ഥാനം നേടുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗംകളി മത്സരത്തില്‍ പ്രഥമ സ്റ്റേറ്റ് ലെവല്‍ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ല്‍ ഈ സ്കൂളിന്റെ സുവര്‍ണജൂബിലി സാഘോഷം കൊണ്ടാടി.
              ഈ സ്കൂളില്‍ 203 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷന്‍ സിസ്റ്റേഴ്സിന്റെ നേത്രത്വത്തില്‍ സെന്റ് മേരീസ് ബോര്‍‍‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി മാര്‍ മാക്കീല്‍ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
   സംസ്ഥാന മാര്‍ഗ്ഗം കളീയില്‍ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂള്‍ നേടി.
ദേശീയ-സംസ്ഥാന കായിക മേളയില്‍  ഈ  സ്കൂള്‍  അനേകം സമ്മാനങ്ങള്‍
നേടുന്നു. തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടുന്നു. 

ഭൗതികസൗകര്യങ്ങള്‍

3 3/4 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റസലിംഗ്
  • ‍‍‍ജൂഡോ
  • ഖൊ-ഖൊ
  • കബഡി
  • ഷട്ടില്‍
  • നല്ല ഒരു ചീരത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുണ്ട്
  • ഗയിഡിംഗ്
  • ക്ലബ്ബു പ്രവര്‍ത്തനം.
    *സയ൯സ് ക്ലബ്ബ്
    *മാത് സ് ക്ലബ്ബ്
    *സോഷ്യല്‍ സയ൯സ് ക്ലബ്ബ്
    *എക്കോ ക്ലബ്ബ്
    *വിദ്യാരം ഗം ക്ലബ്ബ്  
   


മാനേജ്മെന്റ്

കോട്ടയം അതിരൂപതയില്‍പെട്ട സ്കൂളാണിത്.റവ.ഫാ.ജോസ് അരീച്ചിറയാണ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജ൯സി സെക്രട്ടറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  *സി.എം .റ്റി .മേരി(04-05-1948 to 01-06-1952)
  *സി. എമിലിയാന(02-06-1952 to 16-03-1956)
  * സി. എമിരീറ്റാ (17-03-1956 to 11-06-1967)
  * സി . ലിറ്റീഷ്യ (12-06-1967 to 02-06-1968)
  *സി. റിറ്റ (03-06-1968 to 18-05-1972)
  *സി. യൂക്കരിസ്റ്റ(01-06-1972 to 01-06-1975)
  *സി. എമിലിയാന(02-06-1975 to 31-03-1976)
  * സി . ലിറ്റീഷ്യ(01-06-1976 to 31-05-1979)
  * സി. ഫബിയോള(01-06-1979 to 01-06-1980)
  * സി. ത്രേസ്യാമ്മ തോമസ് (02-06-1980 to 02-06-1985)
  *സി. ജറോം (03-06-1985 to 14-05-1989)
  * സി .കെ .ജെ  മേരി (15-05-1989 to 31-03-1997)
  *സി. എം എം ചിന്നമ്മ(01-04-1997 to 03-01-2000)
  *സി .എം സി ലീല (04-01-2000 to 03-03-2004)
  *സി എന്‍. ജെ ത്രേസ്യാമ്മ(01-04-2004 to 30-04-2007)
  *സി. മോളി  തോമസ് (01-05-2007 to 19-04-2010)
   *സി. മോളി എം സി (20-04-2010 to 14-04-2012)
   *ശൃിമതി മേ​ഴ്സി പി ജെ(11-04-2012 to 31-03-2013)
   *സി. മേ​ഴ്സി R.C (01-04-2013 to                     )


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി. മെറിന്‍ മദര്‍ ജനറാള്‍ എസ്.വി. ​എം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18

          പ്രവര്‍ത്തന റിപ്പോര്‍ട്ട്

ജനുവരി 27 രാവിലെ പത്തു മണിക്ക് സ്കൂള്‍ അസംബ്ളിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ലഘു വിവരണം നടത്തി. തുടര്‍ന്ന് 'ഗ്രീന്‍ പ്രോട്ടോ കോള്‍' പ്രഖ്യാപനം ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികള്‍ക്ക് ലളിതമായ രീതിയില്‍ മനസ്സിലാക്കുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേ തുടര്‍ന്ന് കുട്ടികള്‍ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികള്‍ക്ക് ക്ലാസ്സ് തുടങ്ങി.

              രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ എടുത്തു. അതേതുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 11:30 നോടുകൂടി പര്യവസാനിച്ചു.

| സ്കൂള്‍ ചിത്രം=31041-1.jpg ‎|

വഴികാട്ടി