സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-21

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

LITTLE KITES 2019-21

ചെയർമാൻ

ചാർളി പറയൻകുഴിയിൽ
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്

കൺവീനർ

മേഴ്സി മൈക്കിൾ
ഹെഡ്‌മിസ്ട്രസ്

വൈസ് ചെയർമാൻമാർ

സജീവ് കുട്ടൻ
പി.റ്റി.എ. വൈസ് പ്രസിഡന്റ്
രജിത ചേന്നനോലിക്കൽ
എം. പി.റ്റി.എ. പ്രസിഡന്റ്

ജോയിന്റ് കൺവീനർമാർ

റീജ വി ജോൺ
എച്ച്.എസ്സ്.എ. മലയാളം
കൈറ്റ് മിസ്ട്രസ്
എസ്സ്.ഐ.റ്റി.സി
ജുബിൻ അഗസ്റ്റ്യൻ
എച്ച്.എസ്സ്.എ ഫിസിക്കൽ സയൻസ്
കൈറ്റ് മാസ്റ്റർ

വിദ്യാർത്ഥി പ്രതിനിധികൾ

മാസ്റ്റർ ഇമ്മാനുവൽ ബൈജു
ലിറ്റിൽ കൈറ്റ്സ് ലീഡർ
കുമാരി ഐൻസ്റ്റീന ബൈജു
ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ
മാസ്റ്റർ ജിബിൻ ചാക്കോ
സ്കൂൾ ലീഡർ

LITTLE KITES 2019-21 MEMBERS

Sl no Adm no Name photo Sl no Adm no Name photo
1 9822 ALDEENA MARIA SABU 2 9947 DILJIYA SIJO
3 9981 NOYAL SAJI 4 9911 TESLEENA
5 9903 FATHIMATH MISSIRIYA 6 9868 SNEHA ANDRUES
7 9783 ANAMIKA MOHAN 8 9917 MANYA MANOJ
9 9819 ANAMIKA 10 9944 HISIYA JOSHY
11 9781 NIYA BINU 12 9811 CELESTINA JOSEPH
13 9897 EINSTINA BAIJU 14 10191 ROSIN SHAJU
15 9873 ANN MARIYA JOSEPH 16 9878 EMMANUVAL BAIJU
17 9854 VISHNU C S 18 9850 NISANA NASIR
19 9924 ANGEL JOHNSON 20 9844 AKHILA GEORGE
21 9958 JISA CHARLES 22 9827 HRIDYA ARUN
23 9874 FEBIN SABU 24 9799 KARTHIK SURESH
25 9970 ANAL THOMAS 26 9950 RAHUL SANIYAL SEBASTIAN
27 9899 MUHAMMED RISWAN N M 28 9877 NAVEEN SABU
29 9857 JESVIN JOJU 30 9780 NIKOMSON K S
31 9921 DON JOSEPH JOSE 32 9912 ALENJIN SHIBU
33 9894 CHRISTO J NILAVOOR 34 9908 SUDHIN M S
35 9918 EBIN SUNNY P S 36 9808 BIYON JIJI
37 9789 JOSTINE SHAJI 38 9928 DENNIS SANTHOSH
39 9898 MUHAMMED ABINS 40 9900 JERALD ROY


ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി.

2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളി‍ൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. സ്കൂളിലെ എല്ലാവിധ പരിപാടികളുടെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുന്നത് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.

ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിലെ 2019 21 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും 27. 6 .19 വ്യാഴാഴ്ച നടത്തപ്പെട്ടു ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് റീജ.വി.ജോൺ സ്വാഗതമാശംസിച്ചു. ബാച്ച് ഉദ്ഘാടനം മുക്കം സബ്ജില്ല മാസ്റ്റർ ട്രെയ്നർ നൗഫൽ സാർ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ജുബിൻ അഗസ്റ്റൻ ആശംസകളർപ്പിച്ചു. ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ചേരുന്നതിനായുള്ള QR Code ന്റെ പ്രകാശനം നടത്തി. ലീഡർ ഇമ്മാനുവൽ ബൈജു നന്ദിയർപ്പിച്ചു.നൗഫൽ സാർ ക്യാമ്പിന് നേതൃത്വം നൽകി.

ഡിജിറ്റൽ പൂക്കളമത്സരം പുതുമയുള്ളതും ആകർഷകവുമായി..

സംസ്ഥാനത്തെ സ്കൂളുകളിൽ സെപ്റ്റംബർ രണ്ടിന് നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഡിജിറ്റൽ പൂക്കളമത്സരത്തിൽ നമ്മു‍ടെ സ്കൂളും പങ്കാളികളായി. അദ്ധ്യാപകരും കുട്ടികളും വൻ ആവേശത്തോടെ മത്സരത്തെ സ്വീകരിച്ചു. പതിനേഴ് കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ എട്ടാം തരത്തിലെ ആൽബിൻസ് അനീഷ് ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ ഡൊമിനിക് ബെന്നി രണ്ടാം സ്ഥാനവും പത്താം തരത്തിലെ ആദിത്യ ടി രാജ് മൂന്നാം സ്ഥാനവും നേടി.