സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/ലോകം എങ്ങനെ അതിജീവിക്കും???

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍‎ | അക്ഷരവൃക്ഷം
17:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reejadenny (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''ലോകം എങ്ങനെ അതിജീവിക്കും???'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം എങ്ങനെ അതിജീവിക്കും???

മാനവകുലത്തിന്റെ ചലനത്തെ തന്നെ നിശ്ചലമാക്കിയ ഒരു മഹാമാരിയാണ് കൊറോണ അഥവാ കൊവിഡ് 19.എങ്ങനെ വന്നുവെന്നോ എങ്ങനെ നിയന്ത്രിക്കുമെന്നോ അറിയാതെ ലോകം പകച്ചു നിൽക്കുകയാണ് ഈ മഹാമാരിയുടെ മുന്നിൽ. മാനവരാശിയുടെ അറിവിൽ ഇതുപോലെ ലോകത്തെ നിശ്ചലമാക്കിയ ഒരു മഹാമാരി ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് പല മഹാമാരികളും ലോകത്തിൽ പടർന്നു പിടിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ദോഷകരമായി ബാധിച്ച അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

                    Covid 19 എന്നതു കൊണ്ട് നാം അർത്ഥമാക്കുന്നത് ഇതാണ്.
            Co —corona
            Vi — virus
             D — disease
             19 — 2019-nCoV

പല ശ്വാസകോശ അസുഖങ്ങൾക്കും കാരണമാകുന്ന കൊറോണ വൈറസിന്റെ വർഗത്തിൽ പെട്ട ഒരു വൈറസാണ് കൊവിഡ് — 19 നും കാരണമാകുന്നത്. SARS(severe acute respiratory syndrome), ജലദോഷം മുതലായ അസുഖങ്ങൾക്ക് കാരണം ഇതേ വർഗത്തിൽ പെട്ട വൈറസുകളാണ്.

                   പനി,ചുമ, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവയാണ്  കൊവിഡ് —19 ന്റെ   പ്രധാന രോഗലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയയായി മാറുന്നു. ഈ ലക്ഷണങ്ങളെല്ലാം സാധാരണ ജലദോഷ പനിയിലും ഉണ്ടാകും.അതിനാൽ തന്നെ പരിശോധനാഫലങ്ങളിലൂടെ മാത്രമേ കൊവിഡ് -19 സ്ഥിരീകരിക്കുവാൻ സാധിക്കുകയുള്ളൂ . പ്രധാനമായും രോഗം പകരുന്നത് രോഗമുള്ളവർ ചുമയ്ക്കുകയും തുമ്മുകയും  ചെയ്യുമ്പോൾ പുറത്ത് വരുന്ന സ്രവങ്ങളിലൂടെയാണ്.ഇങ്ങനെ അന്തരീക്ഷത്തിലും മറ്റു പ്രഥലങ്ങളിലും എത്തുന്ന വൈറസ് മറ്റുള്ളവരിലേക്ക് പ്രവേശിക്കുന്നു. പ്രധാനമായും സ്പർശനത്തിലൂടെയാണ് ഇത് പകരുന്നത്. പ്രായമായവരിലേക്കും മറ്റ് അസുഖങ്ങളുള്ളവരിലേക്കും ഈ വൈറസ് വേഗത്തിൽ പടരുന്നു. ഈ അസുഖത്തിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല.വ്യക്തി ശുചിത്വം പാലിക്കുക; പ്രതിരോധിക്കുക ഇതാണ് നമുക്ക്  ചെയ്യാൻ സാധിക്കുന്നത്. 
പ്രതിരോധ മാർഗങ്ങൾ
    * വീട്ടിലിരിക്കൂ.... സുരക്ഷിതരായിരിക്കൂ...
     * തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തുണികൊണ്ട് മൂടുക.
      * മാസ്ക് ഉപയോഗിക്കുക.
      * സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.
                      ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത്.ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു എന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ.പുതിയ വൈറസ് അംഗീകരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് നവംബർ 17 ന് ആദ്യ കേസ് കണ്ടെത്തിയതായി ചൈനീസ് മാധ്യമങ്ങൾ പറയുന്നു.വുഹാൻ ഒരു തിരക്കേറിയ നഗരമായതുകൊണ്ട് തന്നെ അവിടെ രോഗം പെട്ടെന്ന് പടർന്നു.ദിവസങ്ങൾക്കുള്ളിൽ തന്നെ ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ വൈറസ് വ്യാപിച്ചു.ചൈനയ്ക്ക് പുറത്ത്   ആദ്യമായി രോഗം സ്ഥിരീകരിച്ചത് തായ്‌ലൻഡിലാണ്.ഇതുവരെ 213 രാജ്യങ്ങളെയാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്.ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഈ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചതും ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും അമേരിക്കയിലാണ്. അമേരിക്കയും ബ്രിട്ടനും പോലുള്ള വികസിത രാജ്യങ്ങളെ കൊറോണ ഇത്ര മോശമായി ബാധിക്കാനുള്ള കാരണം അവർ മുന്നറിയിപ്പുകൾ അനുസരിക്കാത്ത തുകൊണ്ടാണ്.
                   ഇന്ത്യയിൽ ആദ്യമായി കൊവിഡ്—19 സ്ഥിരീകരിച്ചത് ജനുവരി- 30 ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ഇതുവരെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ്.ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിലാണ്.മാർച്ച് - 22 ന് നടത്തിയ ജനതാ കർഫ്യൂവും അതിനുശേഷം നിലവിൽ വന്ന ലോക്ഡൗണുമാണ്  ഇന്ത്യയിൽ രോഗം പടരുന്നത് ഒരു പരിധി വരെ തടഞ്ഞത്. ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും  പോലീസിന്റെയും മറ്റെല്ലാവരുടെയും കഠിനപ്രയത്നം നമ്മുടെ നാടിന്   രക്ഷയായി. എന്നാൽ മുംബൈലെ ചേരികളിൽ കൊറോണ പടർന്നു പിടിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
                ഈ പ്രതിസന്ധിയിൽ ഇപ്പോൾ ലോകത്തിന് മാതൃകയാകുന്നത് കേരളമാണ്.  രോഗികളെ വേണ്ടവിധത്തിൽ പരിചരിക്കുകയും മറ്റുള്ളവരെ ഐസൊലേഷൻ ചെയ്യുകയും ചെയ്തതിലൂടെ രോഗ വ്യാപനം ഒരു പരിധി വരെ തടയാൻ കേരളത്തിനു കഴിഞ്ഞു. ഇതിനു സാധിച്ചത് ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ്. ഭൂരിഭാഗം ജനങ്ങളും ലോക്ഡൗണിനോട് സഹകരിച്ചതുകൊണ്ടാണ് നമുക്ക് ഇത് സാധിച്ചത്.ഇപ്പോൾ രോഗ ബാധിതരേക്കാൾ രോഗ മുക്തി നേടിയവരാണ് കേരളത്തിൽ ഉള്ളത്.മാനുഷിക മൂല്യങ്ങൾക്ക്  പ്രാധാന്യം നൽകുന്ന കേരളം ഒരു ജീവൻ പോലും പൊലിയരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് കൊറോണയോട്  പൊരുതുന്നത്.
                   ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ സാധിക്കാത്തത് വളരെ പരിതാപകരമായ ഒരു അവസ്ഥയാണ്.മനുഷ്യന്റെ  അഹങ്കാരത്തിന്റെ ഫലം തന്നെയാണ് ഈ മഹാമാരി.ഒരു ചെറിയ വൈറസ് ഈ ലോകത്തെ തന്നെ നിശ്ചലമാക്കി.മനുഷ്യൻ ഒന്നുമല്ല എന്നതിന്റെ ഉദാത്തമായ തെളിവാണിത്. ലോകം ഇത് എങ്ങനെ അതിജീവിക്കും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.ഈ രോഗത്തെ അതിജീവിച്ച് നമ്മൾ സാധാരണ നിലയിൽ എത്തുമ്പോൾ  നമ്മൾ അഭിമുഖീകരിക്കേണ്ട  ഏറ്റവും വലിയ പ്രശ്നങ്ങൾ സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവുമാണ്.ഈ പ്രതിസന്ധിയെയും മറികടക്കാൻ  നമ്മൾ ഒത്തു ചേർന്നു പരിശ്രമിക്കണം.പ്രതീക്ഷകളുടെ പൊൻവെളിച്ചം വിതറി വരും നാളുകൾ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പദ്സമൃതിയുടെയും നല്ല ദിനങ്ങളായി മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.നമുക്കെല്ലാവർക്കും ഏകമനസ്സോടെ ഈ മഹാമാരിയെ തുരത്താൻ പരിശ്രമിക്കാം.വീട്ടിലിരിക്കൂ..... സുരക്ഷിതരായിരിക്കൂ.........എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.
എയ്ഞ്ചൽ ജോൺസൺ
8A സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം