സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/തേന്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
തേന്മാവ്

ഒരിക്കൽ രാമു എന്നൊരാൾ പട്ടണത്തിൽ താമസിച്ചിരുന്നു . രാമുവിന്റെ വീടിന്റെ പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു . രാമുവിന്റെ കുട്ടിക്കാലത്ത് തോട്ടത്തിൽ പോയി കളിച്ചിരുന്നു. അവൻ വിശന്നിരുന്നപ്പോൾ മരത്തിൽനിന്ന് നല്ല തേനൂറുന്ന മാമ്പഴം കഴിച്ചിരുന്നു.

കാലം മാറിയപ്പോൾ മാവിന് വളരെയധികം പ്രായമായി. രാമുവും വളർന്നു. അങ്ങനെ മാമ്പഴം കായ്ക്കുന്നതും നിന്നു. അങ്ങനെ അവൻ ആ മാവ് മുറിക്കുവാൻ തീരുമാനിച്ചു .അവൻ വിചാരിച്ചു ഈ മാവ് മുറിച്ച് ഒരു കട്ടിൽ ഉണ്ടാകാമെന്ന്. പക്ഷേ ആ മരം അവന് വളരെ അധികം ഓർമ്മകൾ നൽകിയിരുന്നു. പക്ഷേ അവൻ ഒന്നും ഓർക്കാതെ ആ മരം മുറിക്കുവാൻ തീരുമാനിച്ചു.

ഇപ്പോൾ ആ മാവ് വളരെ അധികം ജീവികൾക്ക് താമസിക്കുവാനുള്ള ഒരു ഇടമാണ്. പക്ഷികൾ, പ്രാണികൾ, അണ്ണാൻ, എന്നിവയ്ക്ക്. രാമു ആ മരത്തിന്റെ അടുക്കൽച്ചെന്നു. ആ പക്ഷികളും പ്രാണികളും രാമുവിനോട് പറഞ്ഞു ഈ മരം മുറിക്കരുത്.

നിന്റെ കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിന്റെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക്‌ ധാരാളം ഓർമ്മകൾ തന്നിട്ടുണ്ട് ഇത് ഞങ്ങളുടെ വീടാണ് നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് വീടില്ലാതാകും.

അതൊന്നും കേൾക്കാൻ രാമു നിന്നില്ല.

ആ മരത്തിലെ തേനീച്ചകൂട്ടിലെ തേനിൽ ആയിരുന്നു അവന്റെ ശ്രദ്ധ.രാമു കുറച്ച് തേൻ രുചിച്ച് നോക്കി. ആ തേനിന്റെ രുചി അവനിൽ അവന്റെ കുട്ടിക്കാലം ഒർമ്മിപ്പിച്ചു.

അവിടെ കൂടിയ ജീവികൾ ആ മരത്തെ എങ്ങനെയും രക്ഷിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ അവർ രാമുവിന്റെ അടുത്ത് എത്തി.

അണ്ണാൻ പറഞ്ഞു . ഞാൻ നിനക്ക് ദിവസവും ധാന്യങ്ങൾ കൊണ്ടുവന്ന് തരാം. തേനീച്ചകൾ പറഞ്ഞു ഞങ്ങൾ നിനക്ക് ദിവസവും മധുരമൂറുന്ന കൊണ്ടുവന്നു തരാം. പക്ഷികൾ പറഞ്ഞു ഞങ്ങൾ നിനക്ക് നല്ല പാട്ടു പാടി തരാം .

ഇതുകേട്ടപ്പോൾ രാമുവിനു തന്റെ തെറ്റ് മനസ്സിലായി അവന് ബോധ്യമായി ഇതു വളരെയധികം നല്ല കിളികളുടെ താമസ സ്ഥലമാണ് .

പെട്ടെന്ന് രാമു പറഞ്ഞു ഞാനീ മരം മുറിക്കുന്നില്ല . എനിക്ക് എന്റെ തെറ്റ് മനസ്സിലായി.

നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം.

ഇത് കേട്ട് എല്ലാ പക്ഷികൾക്കും സന്തോഷം ആയി. അവൻ തേനീച്ചയോട് നന്ദിപറഞ്ഞു. അപ്പോൾ മുതൽ പക്ഷികളും പ്രാണികളും സന്തോഷമായി. അന്നുമുതൽ രാമു ഇടയ്ക്ക് മരത്തിന്റെ അടുത്തുചെന്ന് അവയ്ക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി.

ഈ കഥയിൽ നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യം ഈ ലോകത്ത് നമുക്ക് എല്ലാ തരം ജീവികളെ കൊണ്ടും ഉപകാരം ഉണ്ട്. നാം അവയെ നശിപ്പിക്കരുത്.

ആഷ്‍ലിൻ ഷാജി
8 A സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ