സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/കൺതുറക്കു

വീട്ടിലിരിക്കുന്ന ലോകം

നീ ഉറക്കത്തിൽനിന്നിനിയു -
മെഴുന്നേൽക്കുകയില്ലെങ്കിൽ..
നിൻ കയ്യിലെ ത്രാസിൽ തൂങ്ങിപ്പിടയും ഞങ്ങൾ
എന്തിനു നീ കണ്ണുകൾ മൂടിയിരുട്ടിനെ സ്നേഹിക്കുന്നു...?
കൺതുറന്നോളൂ ഇവിടെയും ഇരുട്ട് തന്നെ....
അന്തമില്ലാതെ പാഞ്ഞൊരീ ലോകം
കടിഞ്ഞാണില്ലാത്തൊരാ വണ്ടിപോൽ....
നേരമില്ലാർക്കുമൊന്നു മിണ്ടീടുവാൻ.....
ഒന്നുമോർമ്മിക്കുവാൻ, ഒന്നു നിന്നീടുവാൻ.....


ശാസ്ത്രവും ലോകവും മനുഷ്യനുമെല്ലാം
കൈവിരൽത്തുമ്പിലായി മിന്നിമറയുന്നു...
എല്ലാരും എല്ലാർക്കും പരിചിതരല്ലാതെ മാറുന്നു.....
സംസാരമെല്ലാം അന്യമായിമാറി...
തോണ്ടൽ യന്ത്രത്തിനടിമയായി മാറി......

നഗ്നനേത്രങ്ങളാൽ കണ്ടിടാത്തൊരാ ജീവി
കൊറോണയെന്ന നാമധാരി......
നിർത്തുന്നു മനുഷ്യനെ മരണത്തിനായി
ഓടുന്ന ലോകം നിലക്കുന്നു ഭീതിയിൽ...
ഇരിക്കുന്നു മാനവർ തൻ ഭവനങ്ങളിൽ..
'Lockdown' എന്നൊരാ ലോക്ക് വീണതിനാൽ...
അഹന്തതൻ വാനിൽ വാഴുന്ന
മനുഷ്യനിൽ തെളിയുമോ ഇനിയെങ്കിലും
നന്മതൻ തിരിച്ചറിവിൻ വെട്ടം....
 

ഷാന ഷിജു
10 D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത