സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/കൂടണയുമ്പോൾ

കൂടണയുമ്പോൾ

മാനവരാശി ഉറക്കത്തിലാഴുകയോ..
ഉറക്കത്തിലേക്കു വഴുതിവീഴുകയോ?
ആരോ തള്ളിയിടുന്നതോ?
നിപതിക്കുകയാണ് മനുഷ്യൻ..
ജീവൻ മരണ പോരാട്ട കുരുക്ഷേത്രത്തിലേക്ക്..
സൃഷ്ടിയിൽ കുഞ്ഞനാമൊരേയൊര-
അണുവിന്‌ മാത്രം എതിരാളി!!!
പണത്തിനാവില്ല പ്രതിരോധിക്കാൻ..
പകക്കും അങ്ങനെ തന്നെ....
വീരകഥകളും വിദ്യകളും
ചരിത്രത്താളുകളിൽ
മാഞ്ഞുപോയിരിക്കുന്നു
ഈ നാളുകളിൽ.....
മനുഷ്യർ മുഖംമൂടി അണയുമ്പോൾ
 കേട്ടത് പോലെ തന്നെ
 ഭൂമി ശുദ്ധവായു ശ്വസിക്കുകയാണത്രേ...
 വീടെന്നത് ലോക്‌ഡൗണായിരുന്നവനും
മദ്യശാലകൾ ഗോഡൗണായിരുന്നവനും
അടിയറവു പറഞ്ഞെങ്കിൽ...
ഈ അണു നമുക്ക് എടുക്കുന്ന പാഠങ്ങളും പാവനം
പള്ളികൂടങ്ങളോ.... വിദ്വാന്മാരോ....
അറിഞ്ഞോ അറിയാതയോ
താൾ മറച്ചുപോയ
പാഠങ്ങൾ
ഏതൊരു സാക്ഷരതാമിഷനേയും
പ്രൊജക്ടറിനെയും വെല്ലുന്ന
എച്ച് .ഡി(H.D) ദൃശ്യമികവോടെ
നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്
ഏതോ ഈശ്വര ദൗത്യം പോലെ
ഹൃദ്യസ്ഥമാക്കണം നീ ഓരോന്നും
കണിക്കൊന്ന പൂത്തുലയാതെപോയ ഈ വിഷുവും..
തിടമ്പേറ്റാതെ പോയ തൃശൂർ പൂരവും...
എവിടെ തീരുന്നില്ല.......
 മഹത്തരമാമീ സംസ്കാര സാംസ്കാരികതക്ക്
മെനഞ്ഞപ്പോൾ....
"വേദങ്ങളിലേയ്ക്കു" തിരികെ
എന്നാരോ പറഞ്ഞതു പോലെ
കണ്ണുലയ്ക്കുന്ന കഥകൾക്കപ്പുറം
കണ്ണുതിളങ്ങുന്ന കഥകൾ
രചിക്കപ്പെടേണമിവിടെ...
ഈ നാളുകളും....രചിക്കപ്പെടേണം...
ഒരു തലമുറ അഹങ്കരിച്ചതിന്റെയും
പിന്നീട് അതിജീവിച്ചതിന്റെയും
വേദനകളിൽനിന്നു വേദങ്ങളും...
കദനങ്ങളിൽനിന്നു കഥകളുമുണ്ടാകട്ടെ
 

സാഞ്ചൽ ബെന്നി
9 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത