സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/ഇരുട്ടിലെ നാരി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഇരുട്ടിലെ നാരി

ഗർജിക്കുകയാണി ഇരുട്ടിൻമറവിൽ കിടന്ന്
ഒരൽപം ജലത്തിനായ്
ആക്രോശിച്ചുകൊണ്ട് നിന്നവർ.
മക്കൾ അവഗണിച്ചു? -
ഈ മാതൃത്വത്ത.

ഒഴുകാൻ കണ്ണുനീർ ഇല്ലെന്ന്
എൻ കണ്ണുകൾ വീണ്ടും പരിഭവം-
അറിയിക്കുന്നു.

എങ്കിലും ഇവിടെ കിടന്നു കൊണ്ടലയുന്ന എക്കാലവും
ഒരു ഭ്രാന്തിയെ പോലെ
നൊന്ത് പ്രസവിച്ചു
ഞാനെൻ പൊന്നോമനയെ ലാളിച്ചു .
സ്നേഹിച്ചു , നോവിച്ചു .

പകരമായി നൽകിയെൻ മകൻ
ഈ കിളവിക്കായ്‌ അപഹാസ്യനാമങ്ങൾ.
ചങ്ങലക്കിടുവാൻ ശ്രമിക്കുന്ന മക്കൾ തൻ
തിന്മകൾ കനലാൽ എരിച്ചിടും ഈശ്വരൻ.

ദാഹിക്കുന്നു എൻ മനസ്സൊരല്പം
സ്നേഹത്തിനായി കേഴുന്നു
ഒരമ്മമനസ്സിൽ പരിഭവം.

അനാഥമാക്കപ്പെട്ട എത്രയോ ജന്മങ്ങൾ
തൻ മക്കളുടെ നരഹത്യകൾക്കു മുന്നിൽ.

ഈ യുഗവും കടന്നു പോകും
അമ്മ എന്ന രണ്ടക്ഷരം
ഓർമകളിൽ മാത്രമായി........

ഓർത്തുകൊള്ളൂക എക്കാലവും എരിഞ്ഞടങ്ങാൻ
അവൾക്ക് കഴിയില്ല.
അമ്മയെന്നതും ഒരിക്കൽ സത്യമാകും.
കൈകൂപ്പാം അവളുടെ
സ്മരണയ്ക്ക് മുമ്പിൽ......

എമിൽഡ സോജൻ
8 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത