സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 4 ഫെബ്രുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
Nina1.jpg
വിലാസം
കോഴിക്കോട്

ബീച്ച് പി.ഒ,
കോഴിക്കോട് -32
,
673032
സ്ഥാപിതം01 - 06 - 1862
വിവരങ്ങൾ
ഫോൺ04952366932
ഇമെയിൽsjaighss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17020 (സമേതം)
യുഡൈസ് കോഡ്32040501704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംകോഴിക്കോട് സൗത്ത
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-02-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

          അപ്പസ്തോലിക് കാർമ്മൽ സന്ന്യാസ സഭാംഗമായ മദർ വെറോനിക്ക 1862-ൽ കോഴിക്കോട് കടൽത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ.മലബാർ പ്രദേശത്തെ പെൺ‌കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യൻ സ്കൂൾ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വർഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്ക്കൂൾ 1985-ൽ ,കേരള സർക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിൽ വരികയും ആദ്യ എസ്.എസ്.എൽ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.

1500-ഓളം വിദ്യാർത്ഥിനികളും എൺപതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവർഷവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.

Veronica(1823-1906).jpg

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട്:വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോൾ കോർട്ട് അതിനു വലിയ ഉദാഹരമാണ്

SCHOOLGROUND.JPG

.

ചാപ്പിൽ:വിദ്യാർത്ഥികളുടെ പഠന ജീവ‌ിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാണ്.

CHAPPAL.JPG


സ്കൂൾ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.

SCHOOLLIBRARY1.JPG


ഓഡിറ്റോറിയം:വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാൽ വളരെ പ്രത്യേകതയുള്ളതാണിത്.

Auditorium1.JPG


സ്മാർട് ക്ലാസ് റൂം:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.
നൂൺ മീൽ -അടുക്കള,കുടിവെള്ള സൗകര്യം:കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ.പച്ചക്കറി,പാൽ മാസത്തിൽ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.
സയൻസ് ലാബ്:ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
കമ്പ്യൂട്ടർ ലാബ്:വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദർശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.
ബയോ വെയിസ്റ്റ് മാനേജ്മെന്റ്:ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊർജോൽപാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്,വെർമി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ് എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണർത്തുന്നതാണ്.ചെടികൾക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു.

BIOWASTE.JPG


സോളാർ പവർ പ്രോജക്ട്:ഊർജോൽപ്പാദനത്തിന്റെ പാതയിൽ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈൽ മാൻ" എന്നറിയപ്പെടുന്ന അബ്ദുൽകലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Solarpower.jpg


സ്കൂൾ ബസ്സ്:സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​ണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻഡ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • ചെസ്സ്
  • കരാട്ട
  • തൈക്കോൻഡോ
  • ശാസ്ത്രീയ നൃത്തം
  • ജൂനിയർ റെഡ് ക്രോസ്
  • സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
  • ക്ലബുകൾ


    1. വിദ്യാരംഗം കലാസാഹിത്യവേദി
    2. ശാസ്ത്ര ക്ലബ്
    3. ഗണിത ക്ലബ്
    4. ഐ.ടി.ക്ലബ്
    5. സാമൂഹിക ശാസ്ത്ര ക്ലബ്
    6. ''ഇംഗ്ലീഷ് ക്ലബ്
    7. ഹിന്ദി ക്ലബ്
    8. എക്കോ ക്ലബ്‌
    9. എനർജി ക്ലബ്
   10. ഹെൽത്ത്ക്ലബ്

മാനേജ്മെന്റ്

സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അപ്പസ്തോലിക് കാർമ്മൽ സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ സ്ഥപിതമായ വിദ്യാലയമാണ്.പെൺകുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് അപ്പസ്തോലിക് കാർമ്മൽ സഭ ഈ വിദ്യാലയം സ്ഥാപിച്ചത്. 1868ൽ ജൂലായ് 16ന് ബയോൺ,ഫ്രാൻസിലാണ് ഈ സഭയ്ക്ക് ആരംഭം കുറിച്ചത്. ആംഗ്ലിക്കൻ സഭാംഗമായ ധന്യയായ മദർ വെറോനിക്കയുടെ നേതൃത്വത്തിലാണ് സഭയുടെ ഇന്ത്യയിലുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.ഉത്ക്രഷ്ടമായ പ്രാർത്ഥനാചൈതന്യവും, ശ്രേഷ്ഠമായ ആത്മധൈര്യവും നിറ‍ഞ്ഞ അവരുടെ പ്രവർത്തനഫലമായി പാക്കിസ്ഥാൻ, കുവൈറ്റ്, ശ്രീലങ്ക,ബഹറിൻ, ആഫ്രിക്ക, റോം, ഫ്രാൻസ് എന്നിവിടങ്ങളിൽ സഭ സ്ഥാപിക്കപ്പെട്ടു.

         ആറ് പ്രോവിൻസുകളായി നൂറ്റിയെഴുപത്തിയഞ്ച് സഭാസമൂഹങ്ങളും അതിൽ മൂവായിരത്തോളം സിസ്റ്റേഴ്സുമുണ്ട്.  അപ്പോസ്തോലിക് കാർമ്മൽ  സഭയുടെ നേതൃത്വത്തിൽ അധ്യാപനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി 181 സ്കൂളുകൾ, നാലു ഡിഗ്രി കോളേജ്, 3 ബി.എഡ് കോളേജ്, 7 ഡി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.  സഭയുടെ ഈ സ്ഥാപനങ്ങളിൽ ഏകദേശം നാലുലക്ഷത്തോളം വിദ്യാർത്ഥിനികൾ അധ്യായനം നടത്തുന്നുണ്ട്.  ക്രിസ്തുവിൽ നിന്ന് ആത്മീയചൈതന്യം ഉൾക്കൊണ്ടു കൊണ്ടും മദർവെറോനിക്കയുടെ ലക്ഷ്യപൂർത്തീകരണത്തിനുമായി സ്ഥാപിതമായ ഓരോ സ്ഥാപനങ്ങളും വ്യക്തികളിലെ ഉന്നതമൂല്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് അവിശ്രാന്തം മുന്നോട്ട് പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   1. Mother Eanswide
  2. Mother Eugenie
  3. Sr.Josefina A.C
  4. Sr.Antony (Sr.Therese Marie) A.C
  5. Sr.Gisella A.C (10/6/1971 - 30/6/1972)
  6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973)
  7. Sr.Renne A.C (5/6/1973 - 1/6/1979)
  8. Sr.Sheila Paul A.C (2/6/1979 - 4/7/1984)
  9. Sr.Rosy Joseph A.C (5/7/1984 - 31/5/1996)
 10. Sr.Cicily Skaria A.C (1/6/1996 - 5/5/1997)
 11. Sr.Rosilina A.C ( 6/5/1997 -1/6/1998)
 12. Sr.Sunila A.C (7/6/1998 - 31/5/2002)
 13. Sr.Jovita A.C (1/8/2002 - 31/3/2011)
 14. Sr.M.Rosarita A.C (1/4/2011 - 31/3/2014) 
 15 Sr.Neema A C (1/4/2014 - ...  )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ലിഡ ജേക്കബ് (ഐ.എ.എസ്) - മുൻ വിദ്യാഭ്യാസ ഡയറക്ടർ
2. അശ്വതി.എസ് (ഐ.എ.എസ്)
3. ഷാമിൻ സെമ്പാസ്റ്റ്യൻ - ഡെപ്യൂട്ടി കലക്ടർ

വഴികാട്ടി

Loading map...