സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 14 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephupsknmv (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്
School piccccc.jpg
വിലാസം
Koonammavu പി.ഒ,
,
683518
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ04842516014
ഇമെയിൽst.josephsupsknmv@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25855 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.സീന ജോസ്
അവസാനം തിരുത്തിയത്
14-11-2019Stjosephupsknmv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.ഒന്ന് മുതൽ ഏഴു വരെ ഏകദേശം 1350കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.

ചരിത്രം

സ്ത്രീ വിദ്യാഭാസം നാടിന്റെ ഭാഗമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്‌ഷ്യം വെച്ച് 1867 വി . ചാവറ പിതാവിനാൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ച്.(സി.എം.സി. നാളാകമം വാല്യം പേജ് 47 ). പുത്തനങ്ങാടി സി.കരാറായായിരുന്നു ആദ്യത്തെ ഗുരുനാഥ . അക്ഷരാഭ്യാസത്തിന്റെ പ്രയോജനം ജനസമുങുഹത്തിനു വേണ്ടത്ര മനസിലാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ അയക്കുവാൻ ഒരുക്കമുള്ളവർ കുറവായിരുന്നു. കുര്യാകോസച്ചനും ഇറ്റാലിയൻ മിഷനറിയായ ലെയോ പോൾദ് ബൊക്കാറോ മുന്നുപാച്ചനും വീട് തോറും കയറിയിറങ്ങി ജനങ്ങളെ ഉത്സാഹിപ്പിക്കുകയും പിടിയരി പ്രസ്ഥാനത്തിലുഉടെ ഉച്ചഭക്ഷണം നല്കാമെന്നുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടു കുട്ടികളെ വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. കുട്ടികളുടെ സംഖ്യ ക്രമാധീതമായി കു‌ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നിലവിൽ വരുന്നതിൽ ഇതൊരു നാഴികക്കല്ലായി. കുട്ടികളെ ഭാഷ,കണക്കു, സംഗീതം,തയ്യൽ,കൊന്തകെട്ടു ഇവയാണ് പഠിപ്പിച്ചിരുന്നത്. വി.ചാവറപിതാവ് പരിശീലിപ്പിച്ച ഈ കൊന്തകെട്ടു ഒരു കുടിൽ വ്യവസായമായി വളർന്നതോടെ ഈ നാടിന്റെ മുഖച്ഛായയ്ക്കു പുതിയൊരു മാനം കൈവരികയുണ്ടായി കൂടാതെ കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാൻ കഴിഞ്ഞത് വിദ്യാലയത്തിന്റെ അത്ഭുതപുതുർണമായ വളർച്ചക്ക് വഴി തെളിച്ചു. 1872 ൽ ആയപ്പോൾ കുട്ടികളുടെ എണ്ണം 150 ആയി വർധിച്ചു. ആയതിനാൽ മഠത്തിന്റെ കിഴക്കു ഭാഗത്തു ഒരു കെട്ടിടം പണി കഴിപ്പിച്ചു ക്ലാസ്സുകൾ അതിലേക്കു മാറ്റി. കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി താമസിച്ചു പഠിക്കുവാൻ ഒരു ബോർഡിങ്ങും അനാഥശാലയും പണികഴിപ്പിക്കുകയുണ്ടായി. 1922 ൽ ജൂൺ 16 മുതൽ സ്‌കൂളിന് ഗവണ്മെന്റിൽ നിന്നും ഗ്രാൻഡ് ലഭിക്കാൻ തുടങ്ങി. കുട്ടികളുടെ സ്വഭാവ രുപീകരണവും നാടിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി 1948 സെപ്റ്റംബറിൽ ഇത് മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1949 ൽ തന്നെ യു പി സ്‌കൂളിന് എയ്ഡഡ് പദവി ലഭിക്കുകയുണ്ടായി. 1991 ൽ സി.എം.സി സഭയുടെ 125 ആം വാർഷികത്തോടനുബന്ധിച്ചു ജയൂബിലീസ്മാരകമായി പന്ത്രണ്ടു ക്‌ളാസ്സ്‌റൂമുകൾ അടങ്ങിയ ഇരുനിലക്കെട്ടിടം നിലവിൽ വന്നു.അതോടൊപ്പം തന്നെ കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു സ്കൂൾ ബസ് ആരംഭിച്ചു. 1993 ൽ 5 ആം ക്ലാസ് മുതൽ മലയാളം മീഡിയത്തിനു പാരലലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1998 ൽ യു പി സ്കൂൾ മിഡിൽ സ്‌കൂൾ ആയി ഉയർത്തപ്പെട്ടതിന്റെ സുവർണജൂബിലി ആഘോഷിച്ചു. 2003 ൽ യു പി സ്‌കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകി. 2008 ൽ എൽ പി കെട്ടിടം പൊളിച്ചു നീക്കി 16 ക്ലാസ്റൂമും 2 ഹാളും ഉൾപ്പെടുത്തിയുള്ള 3 നില കെട്ടിടങ്ങൾ നിലവിൽ വന്നു. 2009 ൽ ഇവിടെ നിന്നും വിരമിച്ച പ്രധാനാധ്യാപിക സി റാണി മരിയ റവന്യു ജില്ലാടിസ്ഥാനത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി. ശധോതര സുവര്ണജൂബിലിയോടനുബന്ധിച്ചു ഈ വിദ്യാലയത്തിൽ പുതിയ ഓഫീസ്‌റൂം , സ്മാർട്ട് റൂം എന്നിവ ഉൾപ്പെടുത്തി ഇരുനില കെട്ടിടം നിലവിൽ വന്നു. ഇവിടെ തുടർന്നു കൊണ്ടിരുന്ന ചികിത്സ സഹായ നിധിയിലേക് ഒരു ലക്ഷത്തിന്റെ ഫണ്ട് രുപീകരിച്ചു . കൂടാതെ അധ്യാപകരുടെയും രക്ഷിതാവുകളുടെയും അഭ്യുദയകാംഷികളുടെയും കൂട്ടായ യത്നത്തിലൂടെ ഈ വിദ്യാലയത്തിന്റെ സമീപപ്രദേശമായ തത്തപ്പിള്ളിയിൽ ഭാവനരഹിതരായിരുന്ന ഇല്ലിക്കാപ്പറമ്പിൽ യേശുദാസ് & ലിൻസി എന്നിവരുടെ മക്കളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി സഹോദരങ്ങളായ കുമാരി മരിയ ലാറ്റിന , റോസ് എമിലിസ, ക്‌ളാര ജോയലിന ഇവർക്കായി ഒരു ഭവനം നിർമിച്ചു നൽകുകയുണ്ടായി. സമൂഹത്തിലെ പ്രമുഖരായ പലവ്യക്തികളും ശ്രീ . ബിജി ജോർജ് ടി (DYSP VACB Spl . cell Ernakulam ) , ശ്രീ.രാജൻ ആന്റണി (Director , Cochin SACS ) കൂടാതെ ധാരാളം വൈദികരും സന്യസ്തരും അധ്യാപകരും ഈ വിദ്യാലയത്തിൽ നിന്നും ഉഉര്ജം നേടിക്കൊണ്ട് സമുങുഹത്തിലെ പല മേഖലകളിലായി സേവനമനുഷ്ഠിക്കുന്നു. 151 ആം വര്ഷം എത്തിനിൽകുന്ന ഈ വിദ്യാലയം വിമല കോർപറേറ്റീവ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ്. ബഹുമാന്യയായ സി.ശുഭ മരിയ സി.എം.സി കോർപ്പറേറ്റീവ് മാനേജരും സി.ഡൊ.ജോളി സി.എം.സി ലോക്കൽ മാനേജരും ആണ്. ഇവിടെ എൽ.പി., യു.പി ക്ലാസ്സുകളിലായി 1309 കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.പ്രധാനാധ്യാപിക സി.സീന ജോസ് സി.എം.സി യുടെ 30 അധ്യാപകരും , 3 അനധ്യാപകരും , 10 ബസ് ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു 6 ബസുകൾ ഇപ്പോൾ നിലവിലുണ്ട്. പറവൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പഠിതാക്കളുള്ള ഈ യു.പി. സ്‌കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ മേളയിലും കലോത്സവവേദികളിലും എല്ലാവർഷവും അതിന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ദർശനം

ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.

മുദ്രാവാക്യം

സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.

ധൗത്യം

ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.

ലോഗോ

SCHOOL LOGO







സാരഥികൾ

Sr.SEENA JOSE HEADMISTRESS









ഭൗതികസൗകര്യങ്ങൾ

പ്രാർഥനാ മുറി. ( ചാപ്പൽ )

Chaapel.jpg.jpg
Chapel.jpg.jpg

പ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള ചാപ്പലിൽ അവർക്കു പ്രാർത്ഥിക്കുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്. മാസാദ്യവെള്ളിയാഴ്ചകളിൽ കുര്ബാനകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.


കമ്പ്യൂട്ടർ ലാബ്

It lab.jpg.jpg
It labb.jpg.jpg

12 കംപ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളാക്കായി ഒരുക്കിയിട്ടുണ്ട്.യു പി എസ് കണക്ഷൻ ഉള്ളതുകൊണ്ട് പവർകട്ട് ഒരുക്കലും കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനെ ബാധിക്കുകയില്ല. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഉതകുന്നവിധം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ഫാനുകളും ലൈറ്റുകളും ഉള്ള മുറിയിൽ കുട്ടികൾക്കു ഇരിക്കാൻ പ്രത്യേകം കസേരകളും ഒരുക്കിയിട്ടുണ്ട്.


സ്മാർട്ട് റൂം

Smart.jpg.jpg
Smart clas.jpg.jpg

പ്രോജെക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.


ഓഡിറ്റോറിയം

Auditoium.jpg.jpg

മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.


പ്ലേയ്‌ഗ്രൗണ്ട്

Play grou.jpg.jpg

കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്.



സ്റ്റേജ്

സ്കൂളിലെ കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ സ്റ്റേജ് സ്കൂൾ വിസ്തൃതമാക്കിയിട്ടുപോലും മോഡി പിടിപ്പിച്ചു ഇപ്പോഴും കല മത്സരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. വലിയ ഗ്രൗണ്ട് ഉള്ളതുകൊണ്ട് സ്റ്റേജിൽ നടത്തുന്ന കലകൾ തടസം കൂടാതെ വീക്ഷിക്കുവാനും സാധിക്കുന്നു. ഒരുപാട് കലാകാരികൾ ഈ സ്റ്റേജിൽ നിന്നും ഉയരത്തിലേക് എത്തിയിട്ടുള്ളത് ഞങ്ങളുടെ സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു.


സയൻസ് ലാബ്

Science lab.jpg.jpg

പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു.


ലൈബ്രറി

Libra.jpg.jpg
Librar.jpg.jpg

വായിച്ചുവളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിനു വേണ്ടി ഓരോക്ലാസ്സുകളിലും ഓരോ ക്ലാസ്ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിപീരീഡ് ഓരോകുട്ടികളും ലൈബ്രറി ബുക്ക്zവായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു.

പാചകപുര

Kitchen.jpg.jpg

രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും.


സ്കൂൾ ബസ്

School bus.jpg.jpg

കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 6 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)

പ്രവേശനോത്സവ ഉദ്‌ഘാടനം

കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ലോക്കൽ മാനേജർ ഡോക്ടർ.സി ജോളി സി എം സി ഏവർകും സ്വാഗതം ഏകി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ശാന്ത ഉദഘാടന കർമം നിർവഹിച്ചു.വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി റാഫേൽ , വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് ശ്രീ അനീഷ് ജോസ് എന്നിവർ ആശംസ അർപ്പിച്ചു.സെൻറ് ജോസഫ് സ്കൂളിന്റെ പ്രധാന അധ്യാപിക സിസ്റ്റർ സീന ജോസ് , വിദ്യാഭാസ മന്ത്രിയുടെ സന്ദേശം നൽകി, പുതുവർഷത്തിൽ ആദ്യമായ് കടന്നുവന്ന ----- നവാഗതർക്ക് നോട്ടുബുക്ക്,ബലൂൺ,മധുരപലഹാരം എന്നിവ നൽകി കുട്ടികളെ വരവേറ്റു . അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവർക്കും ആസ്വാദകരമായി.

ഡോക്ടർസ് ഡേ

2/7/18 തിങ്കളാഴ്ച സെൻറ് ജോസഫ്‌സ് സ്കൂളിൽ ഡോക്ടർസ് ഡേ സമുചിതമായി ആചരിച്ചു."രോഗം വന്നിട്ട് ഡോക്ടറെ തേടാതെ , രോഗം വരാതെ ശ്രെദ്ധിക്കുക " എന്ന ചിന്ത കുട്ടികൾക്ക് നൽകാൻ പറ്റുന്ന രീതിയിലായിരുന്നു ഈ വർഷത്തെ ഡോക്ടർസ് ഡേ ആചരണം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് ഓരോ വിദ്യാർത്ഥിക്കൾക്കും മനസിലാക്കി കൊടുക്കുവാൻ തക്കരീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കികൊണ്ടു ഇത് ആരംഭിച്ചു. കുട്ടികൾക്കൊപ്പം ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസും മത്തു അധ്യാപകരും "സീറോ വേസ്റ്റ് " ഗ്രൗണ്ട് നിര്മാണത്തിനിറങ്ങിയത് കുട്ടികൾക്ക് ഉത്സാഹം വർധിപ്പിച്ചു.ചിരട്ടകൾ,പൂച്ചട്ടികൾ മറ്റു പാത്രങ്ങൾ എന്നിവയിലെ മലിനജലം കൊതുകിന് കുഞ്ഞുങ്ങളുടെ വളർച്ചക്ക് കാരണമാകും എന്ന് അറിയാവുന്ന കുട്ടികൾ ഇവ വെടിപ്പാക്കാനും,വേസ്റ്റ് ടെറാകോട്ടകളിൽ നിക്ഷേപിച്ചു പ്രകൃതിദത്തമായ രീതിയിൽ ഇവ നിർമാർജനം ചെയാൻ തുടങ്ങിയതും ഏറെ പ്രശംസാര്ഹമായിരുന്നു.

ഗുരു സപര്യ

GURUSAPARYA

7/7/18 ശനിയാഴ്ച രാവിലെ -- മണിക്ക് എറണാകുളം ബി.എഡ് കോളേജിൽ വെച്ച്

വിമല പ്രൊവിൻസിനു കീഴിലുള്ള എല്ലാ അധ്യാപകരും ഒന്നിച്ചു ചേർന്നു. അധ്യക്ഷനായി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിറ്റിൽ ഫ്ലവറും , ഉദഘാടനം പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയയും ആയിരുന്നു. പ്രൊവിൻസിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലേക്കും മികച്ച നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും, സ്കൂളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ റിട്ടയേർഡ് പ്രിസിപ്പൽ ഡോക്ടർ മറിയ മെറ്റിൽഡ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 1.30 നു ഉച്ചഭക്ഷണത്തോടെ 2018-19 ലെ ഗുരു സപര്യ സമാപിച്ചു.

പി ടി എ ജനറൽ ബോഡി മീറ്റിംഗ്

13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ 1 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18 വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു. വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു.

പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ് എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

കാർമൽ ഡേ

Carmel day.jpg.jpg

പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി.

"ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി.

ചന്ദ്ര ദിനം

CHANDRAYAN DAY

20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു.




അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ:

 1. ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു?
      അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു .
 2. അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു
       2 മണിക്ക്‌യൂർ 48 മിനിറ്റു ചന്ദ്രോപരിതലത്തിൽ അവർ ചിലവഴിച്ചു. അവർ 20 .87 കെജി പാറയും മണ്ണും ശേഖരിച്ചു. വിലയേറിയ പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിച്ചു.അതിനു ശേഷം അവർ മടങ്ങിപ്പോന്നു.
 3. സൂപ്പർ മൂൺ എന്നാൽ എന്ത്?
       ചന്ദ്രൻ ബുലൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ആണ് സൂപ്പർമൂൺ.
 4. ചന്ദ്രനിൽ നിന്നും നോക്കിയാൽ ഭൂമിയിൽ കാണാവുന്ന വസ്തു എന്താണ് ?
       ചൈന വന്മതിൽ 
 5. ഇതുവരെ എത്ര പേരാണ് ചന്ദ്രനിലിറങ്ങിയിട്ടുള്ളത്?
       12  പേര് 

അതിനു ശേഷം ചന്ദ്രദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശിപ്പിച്ചു

ബഹിരാകാശ യാത്രികനായി വേഷമിട്ട നിതു കൃഷ്ണനെ എച് എം സിസ്റ്റർ സീന ജോസ് അഭിനന്ദിക്കുകയും കുട്ടികളോട് ചന്ദ്രദിനത്തോടനുബന്ധിച്ചുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികൾ മത്സരിച്ചു ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.

ക്ലബ്ബ് മത്സരങ്ങൾ

Work experience competition.JPG
Work experience for students.JPG

24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.


ഒരു കൈതാങ്

KAITHANGU

രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു. ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്.


യുവജനോത്സവം

YOUTH FESTIVAL
YOUTH FESTIVAL

കുട്ടികളുടെ കഴിവും കലകളും വർധിപ്പിക്കാൻ എന്ന് സാഹചര്യം ഒരുക്കാറുണ്ട് സെന്റ് ജോസഫ്‌സ് കൂനമ്മാവ്. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ആഘോഷമായി നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ ഈ പ്രാവശ്യവും കലകളാൽ നിറഞ്ഞു നിന്ന്. അവരുടെ അർപ്പണമനോഭാവവും, തയ്യാറെടുപ്പുകളും തിരിച്ചറിയാൻ പറ്റുമായിരുന്നു ഓരോ പരിപാടിയിൽ നിന്നും.


ലോക പ്രകൃതി സംരക്ഷണ ദിനം

ENVIRONMENT DAY

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പല തരം ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി ശുദ്ധവായു ലഭിക്കുക മാത്രമല്ല ഒരുപാട് ജീവജാലങ്ങൾക്ക് അഭയം കൊടുക്കാനും സാധിക്കും എന്ന തിരിച്ചറിവ് കുട്ടികളെ ഉന്മേഷവാന്മാരാക്കി .


സ്കൗട്ട് & ഗൈഡ്സ്

Ourscouts.jpg

സ്കൂളിലെ എല്ലാ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമുള്ള വഴി കാട്ടികളായും എല്ലാ സേവനങ്ങൾക്കുമുള്ള മാതൃകയായും സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനസജ്ജമാണ്. ഏതൊരു പരിപാടിയുടെ ആസൂത്രണത്തിലും അവർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹനീയം ആണ്. ഒരു മടിയും കൂടാതെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ എല്ലാ സഹായങ്ങൾക്കും അവർ തയ്യാറാണ്. ഗൈഡിങ്ന്റെ നേതൃത്വത്തിലുള്ള പല പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗമനത്തിൽ സഹായകമായിട്ടുണ്ട്.


അധ്യാപക ദിനം

TEACHER"S DAY
TEACHER'S DAY

അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു.


പ്രയർ ഗ്രൂപ്പ്

സ്കൂളിലെ പ്രയർ ഗ്രൂപ്പ് ഓരോ മാസവും ഓരോ ക്ലാസ്സുകളിലെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രയർ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾക്ക് അതു പഠിക്കാനുള്ള ഒരു അവസരം കു‌ടി കണ്ടുകൊണ്ടാണ്.

കെ സി എസ് എൽ

കെ സി എസ് എൽ സങ്കടനയിൽ മേഖല തലത്തിലും ജില്ലാ തലത്തിലും മത്സരങ്ങൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്താറുണ്ട്. ചവിട്ടുനാടകത്തിനു വേണ്ടി പ്രത്യേകം കുട്ടികളെ സമയം കണ്ടെത്തി പരിശീലിപ്പിക്കാറുണ്ട്. പല ക്രിസ്തീയ കലാരുപങ്ങളും അന്യം നിന്ന് പോകാതെ ഇരിക്കാൻ ഈ സങ്കടന വലിയ പങ്ക് വഹിക്കുന്നുണ്ട്. കെ സി എസ് എൽ കൂപ്പണുകൾ വെള്ളപ്പൊക്കത്തിൽ കുറെ നഷ്ടപ്പെട്ടെങ്കിലും പരമാവതി കൂപ്പണുകൾ തിരിച്ചേല്പിക്കാൻ സാധിച്ചു.

ഡാൻസ് ക്ലാസ്

Dance.jpg.jpg

കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഡാൻസ് പഠിപ്പിക്കാനായി ഒരു ഡാൻസ് ടീച്ചറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ടീച്ചർ നിശ്ചിത ദിവസങ്ങളിൽ വരികയും സ്കൂളിന്റെ സ്റ്റേജിൽ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെയാണ് ഡാൻസ് ക്ലാസ്സിൽ പങ്കുചേരുന്നത്.


മ്യൂസിക് ക്ലാസ്

Music.jpg.jpg

നിശ്ചിത ദിവസങ്ങളിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ കുട്ടികളെ അദ്ധ്യാപകൻ ക്ലാസ്സ്‌വൈസ് കുട്ടികളെ പാട്ടിന്റെ പാഠങ്ങൾ പഠിപ്പിക്കും. കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് പാട് ക്ലാസ്സിൽ പങ്കുചേരുന്നത്.



ഡോക്യുമെന്ററി

Tele.jpg.jpg
Tele film.jpg.jpg

സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.



ആനിവേഴ്സറി

Aaarrr.jpg
Bbbr.jpg
Ccr.jpg
Cccr.jpg

ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളുംഅധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയസിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.


കഴിഞ്ഞു പോയ ഒരു വർഷത്തെ എല്ലാ നേട്ടങ്ങളും പ്രവർത്തനങ്ങളും ഞങ്ങളുടെ സ്വന്തം ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് അവതരിപ്പിച്ചു.എം എൽ എ അഡ്വക്കേറ്റ് വി ഡി സതീശന്റെ അധ്യക്ഷ പ്രസംഗത്തോടെ , അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), കെ കെ ശാന്ത , കെ എൻ ലത ( എ ഇ ഓ ), ഫിലോ ടീച്ചർ ( സ്കൂൾ പ്രതിനിധി ), സ്റ്റെഫി ടോമി ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിന്ദു കലാധരൻ റിട്ടയർ ആകുന്ന ഞങ്ങളുടെ കൊച്ചുറാണിടീച്ചറിന് സ്കൂളിന്റെ പേരിൽ മൊമെന്റോ സമ്മാനിച്ചു.


കുട്ടികളെയും ടീച്ചേഴ്സിനെയും ഒരുപോലെ കണ്ടറിഞ്ഞു സഹായിക്കുന്നതിനുള്ള ടീച്ചറിന്റെ പ്രാഗൽഭ്യത്തെ എടുത്തുപറയാതെ വയ്യ.സ്നേഹം നിറഞ്ഞ കൊച്ചുറാണി ടീച്ചറിന്റെ മറുപടി പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. അതിനു ശേഷം ഈ വർഷത്തെ കുട്ടികളുടെ കലാകായികവും വിദ്യാപരവുമായ സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി റാഫേലും, വാർഡ് മെമ്പർ ഡെലീന ബിജുവും നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ രാജേന്ദ്രന്റെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.


ശേഷം കുട്ടികളുടെ കലാപരിപാടികളോടെ 9 മണിക്ക് ആനുവൽ പ്രോഗ്രാംസ് അവസാനിച്ചു എല്ലാരും സന്തോഷത്തോടെ വീടുകളിലേക്കു മാതാപിതാക്കളോടൊപ്പം തിരിച്ചു പോയി.

പാഠ്യേതര പ്രവർത്തനങ്ങൾ(2019-2020)

ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്

ORIENTATION CLASS.jpg

പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്

26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .


ഹാൻഡ് റയിറ്റിങ് ക്ലാസ്

CLASS 2.jpg
CLASS.jpg

മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .


പ്രവേശനോത്സവം

PRESIDENT.jpg
BALOONS.jpg

പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവേറെന്റ് സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉത്‌ഘാഡകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി .

'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം cbse ഇൽനിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ LSS USS മോറൽ സയൻസ് വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪ ഉപജില്ലയിൽ R.P മാരയി തങ്ങളുടെ പ്രാഭാവതെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦ സമ്മാനങ്ങൾ നൽക്കി സെന്റ് ജോസഫിന്റെ പോ൯തുവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവ ത്തിന് കാഴ്ചവെയ്ച സി അയനെയെ പൊനാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരുപലഹാര൦ നൽക്കിബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു പ്രേവേശനോൽസവഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി

പരിസ്ഥിതിദിനാചാണം

DISTRIBUTION.jpg
TEACHERSGARDEN3.jpg

പ്രവേശനോ‍‍ത്സവത്തോടനു ബന്ധിച്ച് ജൂൺ 6ാം തിയ്യതി മുഖൃാതിഥികൾക്ക് ഹെഡ് മിസ്ട്രസ് സി. സീന ജോസ് വൃക്ഷ തൈകൾ നൽകി പരിസ്ഥിതി ദിനാചരത്തിനു തുടക്കം കുറിച്ചു .

യുവ തലമുറക്ക് കൃഷിയുടെ ബാലപാഠങൾ പക൪ന്നു കൊടുക്കുന്നതിന്റെ ഭാഗമായി അധൃാപകരെല്ലാവരും ഫലവൃക്ഷ തൈകൾ സ്കൂളിലേക്ക് സഠഭാവന നൽകുകയും ചെയ്തു ബാപ്പുജി മെമേമാറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റെ് യേശുദാസ് പറപ്പിളളി വൃക്ഷ തൈകൾ കൊണ്ടു വരികയും യു.പി യിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനു ബന്ഥിച്ച് സ്ഥലസൗകരൃമുളള എല്ലാ വിദൃാ൪ത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

നിപ്പവൈറസ് ബോധവത്കരണ ക്ലാസ്

NIPAHAWARENESS.jpg
HANDWASHING2.jpg

7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു.

പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു.

വായനാ വാരാചണ൦

READINGGG.jpg

പി എ൯ പണിക്കരുടെ ചരമദിനമായ ജുൺ 19 വായനാ വാരാചണത്തിനു തുടക്ക൦ കുറിച്ചു മലായാള കരയിൽ വായനയുടെ വസന്ദ൦ വിരിയിച്ച പി എ൯ പണിക്ക൪ എന്ന മഹാ പ്രതിഭയെ കുട്ടികൾക്ക് പരിചയപ്പെടിത്തി.ഗ്രന്ഥശാല ഇലാതെ ഒരു ഗ്രമാവു൦ കേരളത്തിലുണ്ടാവുതെന്ന് അദ്ദേഹ൦ അഗ്രഹിച്ചു എന്നു ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്തെന്നു൦ ഇരുട്ടിനെ പഴിക്കാതെ ഒരിത്തിരി വെളിച്ചമെങ്കിലു൦ കോളുത്തണമെന്നുദ൦ അദ്ദേഹ൦ ജനങ്ങളെ ഉപദ്ദേശിച്ചിരുന്നു വായിച്ചു വളരുക ചിന്തിച്ചു വിവേക൦ നേടുക എന്ന മുദ്രവാക്യ൦ പണിക്ക൪ കേരളത്തിലെ ഗ്രാമത്തിളിൽ എത്തിചു൦ എന്നീ കാര്യയങ്ങൾ അ൯ മരിയ പറഞ്ഞു കുടാതെ എല്ലാ എല്ലാ മത ഗ്രന്ഥങ്ങളിൽ നിന്നുളള വായനകൾ നടത്തി അത്തിന്റെ വ്യാക്യാനവു൦ എവതരിപ്പിച്ചു

രണ്ടാ൦ ദിവസ൦ 20-6-19 വായനത്തിന്റെ രണ്ടാ൦ ദിവസ൦ 2-ാ൦ ദിവസ൦ 6-ാ൦ ക്ലാസിലെ കുട്ടികൾ പ്രശസ്ത കവിയത്രയങ്ങളിൽ സുഗുതകുമാരി , കമല സുരയ്യ , മേരിമ്പനീഞ്ജ എന്നിവരെ വേഷവിധാനത്തോടെ ജെസിയ , അൽഫിയ കൃ‍ഷ്ണേന്തുു എന്നി കുട്ടികൾ അവതരിപ്പിരിച്ചു ഒരോരുത്തിരുടെ ജീവചരിത്രവു൦ അവരെഴുതിയ പ്രാധാന പുസ്തകങ്ങളു൦ കുട്ടികൾകുു൦ പരിചയപ്പെടുത്തി മൂന്നാ൦ ദിവസ൦ 21-6-19

7-ാ൦ ക്ലസിലെ കൂട്ടികൾ ആധുനിക കവിയത്രങ്ങളായ കുമാരനാശാ൯ ,വളത്തോൾ , ഉളളൂ൪

Intropoet.jpg

എന്നിവരുടെ പ്രാചീന കവിയത്രങ്ങളായ ചെറുശ്ശേരി ‍എഴുത്തച്ഛ൯ കുഞ്ച൯ നമ്പ്യാ൪ എന്നിവരേയു൦ പരിചയപ്പടുത്തി തുട൪ന്ന്

ആവരുടെ ജീവചരിത്ര൦ പ്രധാന പുസ്തകങ്ങൾ എന്നിവയു൦ പരിചയപ്പെടുത്തി നാലാ൦ ദിവസ൦ 24-6-19 4-ാ൦ ക്ലാസിലേ കുട്ടികൾ വൈക൦ മുഹമ്മദ് ബെഷീറിന്റെചിത്ര൦ സ്വന്തമായി ഫ്രെയി൦ ചെയ്തു൦ കുുട്ടികളെ ക്ണിക്കുകയു൦ ചെയ്തു കുട്ടികളെ കാണിക്കുകയു൦ ചെയ്തു൦ ബഷീറിന്റെ പ്രശസ്തമായ ന്റെ പ്പാപ്പയക്കൊരാ നേണ്ടാ൪ന്ന് എന്ന നോവലിലെ പ്രശസ്തമായ ആനപ്പൂട എന്ന ഭാഗ൦ആ൯ മരിയ വളരെ രസകരമായി പറയുകയു൦ ചെയ്തുു 5-ാ൦ ദിവസ൦ 25-6-19 വായനാദിനത്തിന്റെ സമാപനത്തോടനുബന്ധിച്ചു 1 ക്ലാസിലെ 135 കുട്ടികളുടെ ലൈബ്രറി ശാക്തികരണത്തിന്റെ ഭാഗമായി ലൈബ്രറി ബുക്കുകൾ എല്ലാ കുട്ടികളു൦ കൊണ്ടുവരികയും തുട൪ന്ന് പുസ്തകതാലസമ൪പ്പണവു൦ ആ കുട്ടികൾ തന്നെ ചെയ്തു 5-ാ൦ ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആ എന്ന അക്ഷരത്തിൽ ആകൃതിയിൽ ആണിന്നിരന്നുകൊണ്ട് വായനവാചരണത്തിനു സമാപന൦ കുറിച്ചു.

ക്ലാസ് പി ടി എ

സെന്റ് ജോസഫ് യു പി എസ് ന്റെ ക്ലാസ് പി ടി എ , 19-6-19, 20-6-19 എന്നീ ദിവസങളിലായി നടത്തി. 19-6-19 - രാവിലെ 9 മണിയ്ക്ക് std 7, std 3 ഉച്ചയ്ക്ക് ശേഷം 2:30ന് std 6 ,std 4.കുട്ടികൾ തന്നെ മാതാപിതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് മീറ്റിംഗ് ആരംഭിച്ചു സ്കൂളിന്റെ പൊതുനിയമങൾ,വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങൾ, പഠിപ്പിക്കുന്ന കാര്യങൾ അന്നു തന്നെ പഠിക്കുക,പുസ്തകങൾ വൃത്തിയായി സൂക്ഷിക്കൽ മാതാ പിതാക്കൾ കുറച്ചു സമയമെങ്കിലും കുട്ടികളോട് ഒന്നിച്ച് ചെലവഴിക്കണം തുടങിയ കാര്യങൾ ക്ലാസ് ടീച്ചേഴ്സും ഹെഡ് മിസ്ട്രെസ്സും ഒാ൪മ്മപ്പെടുത്തി . എല്ലാമാസവും cpta ഉണ്ടാകുമ്പോൾ parents ഒരാലളെങ്കിലും വരണമെന്നും ഇടയ്ക്ക് teachers - നെ കണ്ട് കുട്ടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഹെഡ്മിസ്ട്രസ് ഒാ൪മ്മപ്പെടുത്തി ക്ലാസ് ടീച്ചേഴ്സിന്റെ ഫോൺ നമ്പർ നല്കാമെന്നും അത്യാവശ്യസന്ദ൪ഭങളിൽ വിളിക്കാമെന്നും ഓ൪മ്മപ്പെടുത്തി . pta യിലേക്കും mpta യിലേക്കും ഓരോ class ൽ നിന്നും ഓരോരുത്തരെ തിര‍ഞ്ഞെടുത്തു .ക്ലാസ് ലീഡറിന്റെ നന്ദി പ്രകടനത്തോടെയാണ് meeting അവസാനിച്ചത്.

അന്താരാഷ്ട്ര യോഗ ദിനം

YOGA DAY 5.jpg
YOGA DAY 8.jpg

അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു. ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും. പഠനനിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകപിച്ചു.

YOGA DAY 10.jpg

അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.


അന്താരാ‍ഷ്ട്ര ലഹരി വിരുദ്ധദിന൦

ANTIPOSTER.jpg

ജൂണ് 25-ാ൦ തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബനുന്ധിച്ച് സ്കൂൾ അസംബ്ലി യി‍‍ൽ വച്ച് ലഹരി ദുരു പയോക ത്തിനു൦ അനധിക്രത കൈമാറ്റത്തിനെതിരെയു൦ ജൂൺ 26-അന്താരാ‍ഷട്ര ദിനമായി ആചരിക്കുന്നത്തിന്റെ പ്രാധാന്യ൦ ത്തെ ക്കുറിച്ചു൦ മിഷൽ മാത്യു പ്രസ൦ഗിക്കുകയുണ്ടായി അതിനെ തുട൪ന്ന് കുട്ടികൾ എങ്ങനെ ലഹരുക്ക്അടിമപ്പെടുന്നു എന്നു൦ അതിൽ നിന്ന് എങ്ങനെ പിന്തിരിയാ൦ എന്നതിനേയു൦ അട്സ്താനമാക്കി 5-ാ൦ ക്ലാസ്സുകാ൪ സ്കിറ്റ് അവതരിപ്പിച്ചു

കുടാതെ LP section നിലെ കുട്ടികളെ പ്ലെകാ൪ഡ് മത്സര൦ നടത്തുകയു൦ ആ പ്ലെകാ൪ഡ് മത്സര൦ ഉപയോഗിച്ച് റാലി നടത്തുകയു൦ ചെയ്തു up section നിലെ കുട്ടികൾക്ക് poster making മത്സര൦ നടത്തി എല്ലാ പോസ്റ്ററുകളു൦ സ്റ്റേജിൽ പ്രദ൪ശിപ്പിച്ചു ഏറ്റവു൦ നല്ല പോസ്റ്റർ ന് സമ്മാന൦ നൽക്കുകയു൦ചെയ്തു മറ്റ് കുട്ടികൾ ക്ക് കാണനുളള അവസരവു൦ ഉണ്ടായി ജൂൺ 26-ാ൦ തീയതി ലഹരി വിരുദ്ധ ദിനത്തിനോടുഅനുഭത്തിച്ച assembly യിൽ സാനിയോ ടീച്ച൪ ,ലഹരി ഉപയോഗത്തിന്റെ ദുഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു ബോദവൽകരണ൦ നടത്തി അഞ്ചാം ക്ലാസിലെ സനിഹ ലഹരിയ്ക്ക് കുട്ടികൾ എങ്ങനെ അടിമയാകുന്നു എന്നും അതിൽ നിന്നും വിമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. തുടർന്ന് അന്ന ജോസ് പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു. മത്സര വിജയികൾ പ്ലക്കാർഡ് മേക്കിങ് 1st- AKSHITHA PR(4d) 2nd- LAKSHMI VINOD(4d) ചാർട്ട് മേക്കിങ് 1st-EVGIN T SHIJU(5c) 2nd- SAYANORA SABU(7d)

പരിസ്ഥിതി ക്ലബ് മൽസരങ്ങൾ

എ ഇ ഓ യിൽ നിന്നുള്ള നിർദ്ദേശപ്രകാരം പരിസ്ഥിതി ക്ലബിന്റെ നേത്രത്വത്തിൽ 26/6/2019 ബുധനാഴ്ച്ച ക്വിസ്, ചിത്രരചന ‍‍[കുടുംബകൃഷി]ഉപന്യാസം [കൃഷി ഒരു സംസ്കാരം]എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ഇിതിൽ മികച്ചവ തിരഞ്ഞെടുത്തു.

മത്സര വിജയികൾ:- ക്വിസ് യു പി സെക്ഷൻ 1.SANA T J(6a) 2.ALAN BABU(6d) എൽ പി സെക്ഷൻ 1.AJIL P A(3c) 2.SALVIN MARTIN(4a) ചിത്രരചന മത്സരം യു പി സെക്ഷൻ 1.JEWEL JOY(7b) 2.SADWIKA T SUDHEESH(7A) എൽ പി സെക്ഷൻ 1.ABHINAV PA(4D) 2.ASHNA MARY RAJESH(4C)

തിരുഹൃദയ തിരുനാൾ

BLESSING1.jpg

28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ് പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു



ക്ലബ്ബ് ഉദ്ഘാടനം

28-6-19 വെളളിയാഴ്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി head mistress സിസ്റ്റ൪ സീന ജോസ് അധൃക്ഷയും p.t.a പ്രസി‍ഡന്റ് എ കെ രാജേന്ദ്ര൯ ഉദ്ഘാടന ക൪മ്മവും നി൪വ്വഹുച്ചു. 5ാം ക്ലാസിലെ റിസ്പ മാ൪ഗ്രറ്റ് സൃഗതം ആശംസിച്ചു.മലയാലം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം,സയ൯സ്,സോഷൃൽസയ൯സ്,കണക്ക്,ഹെൽത്ത് പരിസ്ഥി കെ സി എസ് എൽ , പ്രയർ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ഉദ്ഘാടനമാണ് നടത്തിയത്. ഓരോ ക്ലബ് അംഗങ്ങളും ഒരു പരിപാടി വീതം അവതരിപ്പിച്ചു . സനിഹയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു

ഹരിത കേരളം ശുചിത്വ മിഷൻ

10/06/2019 തിങ്കൾ വൈകിട്ട് 3.30 ന് ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസിന്റെ അദ്ധൃയക്ഷതയിൽ യോഗം ആരംഭിച്ചു. ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കമെന്നും മൂന്നു തരം വേസ്റ്റ് ബോക്സ് വച്ചിരിക്കുന്നതിൽ തരം തിരിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിക്കണമെന്നു സിസ്റ്റ൪ പറഞു ഏകദേശം നാലുമണിയോടെ യോഗം അവസാനിച്ചു.

ചാന്ദ്രദിന൦

ചന്ദ്രയാ൯ 2 വിക്ഷേപണ൦ 1969 ജൂലൈ 21 ന് മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സുവ൪ണദിന൦ ഇന്നേയ്യക്ക് 50 വ൪ഷ൦ പിന്നിട്ടു കഴിഞ്ഞിരുന്നു വ്യത്യസ്തങ്ങളായ പരിപാടികളോടെ ചാന്ദ്രദിന൦ ആഘോഷിച്ചു അസ൦ബിളിയോടനുബന്തിച്ച് ചാന്ദ്ര ദിനത്തെക്കുറിച്ചു൦ ഇന്ത്യ വിക്ഷപിക്കുന്ന ചന്ദ്രയാ൯ 2 ഉപഗ്രഹത്തെക്കുറിച്ചു വാ൪ത്ത വായിച്ചു നാലാ൦ ക്ലാസ്സിലേ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്ലാസ്സുകളിലേയു൦ കുട്ടികളി ലേയു൦ കുട്ടികലെ ഉൾപ്പെടുത്തിക്കൊണ്ട് ഉചയ്ക്ക് 1.30 ക്ക് ചന്ദ്രയാ൯ 2 വിക്ഷപണ൦ ഡെമോൺസ്‌ട്രേഷൻ നടത്തുകയുണ്ടായി ഭുമി ചന്ദ്ര൯ ചന്ദ്രയാ൯ ചന്ദ്രയാ൯ 2 എന്നിവയു൦ ചാന്ദ്രദിനത്തെ ഓർമിപ്പിച്ചു കൊണ്ട് ബഹിരാഷികസഞ്ചാരികളായ നീൽആ൦സ്രോങ് ,എഡവി൯ ആൽഡ്ര൯ മൈക്കിൾ കൊളി൯സ് എന്നിവരെയു൦ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു ചന്ദ്രയാ൯ 2 ഭുമിയെ ചുറ്റുന്നതു൦ അതിനുശേഷം ചന്ദ്രന്റെ ആക൪ഷണവലയത്തിലേയ്ക്ക് പ്രവേശിച്ച് ചന്ദ്രനുചുറ്റും ഉപഗ്രഹ൦ ചന്ദ്രനിൽ ഇറങ്ങുന്നതു൦ ഡെമോൺസ്‌ട്രേഷനിലൂടെ കുട്ടികൾക്ക് കാണിച്ചുകൊട്ടുത്തു അതിനുശേഷ൦ സ്മാർട്ട് ബോർഡിൽ സുവ൪ണ ചന്ദ്രക വീഡിയോ കാണിച്ചു കുട്ടികൾക്ക് സ്പേസ് സ്റ്റഡിയിൽ കുടുതൽ താത്പര്യ൦ ഉണ്ടാക്കാനു൦ ഭാരത്തിന്റെ വിവര സാക്നേതിക പ്രവ൪ത്തനങ്ങളെ ക്കുറിച്ചു് കുടുത്തൽ അറിവുനേടാനു൦ ഇത്തര൦ പ്രവ൪ത്തനങ്ങളിൽ താത്പര്യ൦ ജനിപ്പിക്കുവാനു൦- ഇതു സഹായിച്ചു

പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാൾ

FEAST1.jpg

ജൂലൈ 16 പരിശുദ്ധകർമലമാതാവിന്റെ തിരുനാൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നേത്രത്വത്തിൽ ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് റോസ്മോൾ ടീച്ചർ പ്രത്യേകപ്രാർത്ഥന നടത്തുകയുണ്ടായി.ലിന്റ ടീച്ചർ എല്ലാ സിസ്റെര്സിനും ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. കർമ്മലസഭയിൽ അംഗങ്ങളാക്കുന്നതിനായി ഒരുങ്ങികൊണ്ടിരിക്കുന്ന നൊവിഷ്യയരയററിലെ സോനയും ബെറ്റിയും നഴ്സറി സ്‌കൂളിലെ ഹെഡ്ഡ്മിസ്ട്രസ് സി. തേജ തെരേസ് ഉം പ്രത്യേക അതിഥികളായിരിന്നു.sonaതന്റെ ദെെവവിളി അനുഭവം കുുട്ടികളോട് പങ്കുവച്ചു.തന്നെ പിന്തുടർന്ന് മഠത്തിലേക്കു വന്നിട്ടുള്ള അനിയത്തിയെക്കുറിച്ചും സോന സുചിപ്പിക്കുകയുണ്ടായി. എല്ലാ സിസ്റെര്സിനും നൊവിഷ്യറ്റ്സിനും സമ്മാനവും ‍പൂക്കളും നൽകി ആശംസകളർപ്പി‍‍ക്കുകയും ആദരിക്കുുകയും ചെയ്തു ടീച്ചേഴ്സിന്റെ നേത്രത്വത്തിൽ പാടിയ ആശംസാഗാനം കേട്ടപ്പോൾ ഏവരിലും സന്തോഷത്തിന്റെ അലയടികൾ ഉണർന്നു.

11.45AMന് ഫാദർ ജോബി കോഴിക്കലിന്റെ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ടീചെര്സ് ലേഖനം വായിക്കുകയും ഗായകസംഖത്തെ നയിക്കുകയും ചെയ്തു. കുട്ടികൾക്ക് സ്പെഷ്യൽ കറികളോടുളോടുകുടിയ ഉച്ചഭക്ഷണം നൽകി. വൈകുന്നേരം ചായസൽക്കാരവും നടന്നു.

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള

SSG1.jpg

ജൂലൈ 12 വെള്ളിയാഴ്ച 1: 30 p. M ന് എൽ പി , യു പി തലത്തിൽ ശാസ്ത്ര

SSG2.jpg

ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ൪ത്തി പരിചയമേള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി എൽ പി പ്രവ൪ത്തിപരിചയമേള ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തിയത്. ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികൾ അവരുടെ കഴിവുപോലെ മത്സരങളിൽ പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ ത്രെഡ് പാറ്റേണും പേപ്പർ ക്രാഫ്റ്റും ശ്രദ്ധേയമായി. എൽ പി ക്ലാസ്സുകളിലെ കുട്ടികൾ ലഘുപരീക്ഷണങൾ നടത്തി.വിജയികളെ കണ്ടെത്തുകയും സബ് ജില്ലാ മത്സരങൾക്കുള്ള ഒരുക്കങൾ ആരംഭിക്കുകയും ചെയ്തു.

സെക്സ് എഡ്യൂക്കേഷൻ

SEX1.jpg

ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു sex education class സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ് ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ നടത്തുകയും ചെയ്തു.


പി ടി എ പൊതുയോഗം

PTA123.jpg

2019-20 അധൃയന വ൪ഷത്തെ പി.ടി.എ പൊതുയോഗം 1.30 pm ന് പ്രസിഡന്റെ ശ്രീ ഏ .ആ൪ രാജേന്ദ്രന്റെ അധൃക്ഷതയിൽ ഒാപ്പൺ ഒാഡിറ്റോറിയത്തിൽ കൂടുകയുണ്ടായി യോഗത്തിൽ വാ൪ഡ് മെമ്പ൪ ശ്രീമതി ഡെലീന ബിജു വിദൃാലയ വികസന രേഖ പ്രകാശം ചെയ്യുകയും ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് വിദൃാലയ വികസന രേഖയെ കുറിച്ച് വിശദമായി സംസാരിച്ചു 2019-20 വ൪ഷത്തെ പി.റ്റി.എ കമ്മറ്റി അംഗങളെ തെരെ‍‍‍‍‍‍‍ഞ്ഞെടുത്തു

പി ടി എ അവെയർനെസ്സ് ക്ലാസ്

ഗുഡ് പാരന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി

PTABBB.jpg

ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക് മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു.


ക൪മ്മല മാതാവിന്റെ നൊവോന ആരംഭം

CARMALA2.jpg

ജൂലൈ 16 ക൪മ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായുളള നൊവേന ജൂലൈ 4ന് ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു . മാതാവിന്റെ രൂപം അസംബ്ലി ഹാളിൽ എഴുന്നളളിച്ചു വയ്ക്കുകയും ചെയ്തു. ഒാരോ ദിവസവും ഒരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ നൊവേന നടത്തി വരുന്നു

സെന്റ് തോമസ് ഡേ സെലിബ്രേഷൻ

STTHOMA1.jpg

ജൂലൈ 3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ ആയതിനാൽ 2-ാം തിയതി ദുഖ്റാനതിരുന്നാൾ വ്യത്യസ്തപരിപാടികളോടെ ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച് ബൈബിൾ ഭാഗം വായിക്കുകയും യേശു ശി‍ഷ്യന്മാ൪ക്കു പ്രത്യക്ഷപ്പെടുന്ന ഭാഗം Skit ആയി അവതരിപ്പിക്കുകയും ചെയ്തു . നാലാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പച്ച ഈ പരിപ്പാടി കുട്ടികളിൽ ആത്മീയഉണ൪വുണ്ടാക്കാനും ജാതിമതമന്യേ യേശുവിനെയും ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച് അറിവുനൽകാനും അതോടൊപ്പം പാഠ്യേതരപ്രവ൪ത്തനങളിൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാനും സാധിച്ചു Thomas നാമധാരികളായ എല്ലാ കുട്ടികളേയും പ്രത്യേകം വിളിച്ച് മംഗളഗാനം പാടി ആശംസകള൪പ്പിക്കുകയും അവ൪ക്ക് സെന്റ് തോമസിന്റെ ചിത്രം നൽകുകയും ചെയ്തു .

സ്കിറ്റ് അവതരണ൦

STTHOMAS2.jpg

July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ് സ്കിറ്റ് അവതരിപ്പിച്ചത്


ഹിരോഷിമ നാഗസാക്കി ദിനം

Hiroskit.jpg

സമാധാനത്തിന്റെ സന്ദേശം കൂട്ടികളിൽ എത്തിക്കൂക എന്ന ചിന്തയോടെ സെന്റെ ജോസഫ്സ് യു.പി. സ്കൂളിൽ ഓഗസ്ററ് 6-ാം തീയതി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചുയുദ്ധത്തിന്റെ പ്രത്യഘാതങൾ നിറഞ്ഞ ചാ൪ട്ടും സമാധാനത്തിന്റെ പ്രതീകമായി കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന സഡാക്കോകൊക്കുകളേയും പ്രദ൪ശിപ്പിച്ചു. സഡാക്കോ കൊക്കുകൾ എങനെ സമാധാനത്തിന്റെ പ്രതീകമായി മാറിയെന്ന് മൂന്നാം ക്ലാസിലെ കുുട്ടികൾ സ്കിറ്റിലൂടെ അവതരിപ്പിച്ചു . അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി.


സ്വതന്ത്ര ദിനം

Seen1.jpg
Seen2.jpg

പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിൽ ആയിരുന്നെങ്കിലും മാതൃരാജ്യത്തോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കുന്നതിൽ എല്ലാ അധ്യാപകരും പി ടി എ അംഗങ്ങളും കുറച്ചു വിദ്യാർത്ഥികളും 8.30 നു വിദ്യാലയത്തിൽ എത്തിച്ചേർന്നു .ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ബഹുമാനപെട്ട റെവ സിസ്റ്റർ അൻസീറ്റ ദേശീയപതാക ഉയർത്തുകയും എല്ലാവരും ചേർന്നു ദേശീയഗാനം ആലപിക്കുകയും ചെയ്തു .സന്ദേശം നൽകുന്നതിനൊപ്പം നമ്മുടെ എല്ലാ സഹോദരരേയും നാം സഹായിക്കണമെന്നും കൂട്ടിച്ചേർത്തു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി ആശംസകൾ നേർന്നു . ഡാലി ടീച്ചർ ഏവർകും നന്ദി അർപ്പിച്ചു .മധുരപലഹാര വിതരണവും നടത്തി .


ലാപ്ടോപ്പ് വിതരണം

ഓരോ ക്ലാസ്റൂമും ഹൈടെക് ആക്കുക എന്ന ഉദ്ദേശത്തോടെ കേരളം ഗവണ്മെന്റ് അനുവദിച്ച 16 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു . എൽ പി ഓരോ ക്ലാസ്സുകളിലെക്കും ഓരോന്നും യു പി ഓരോ ക്ലാസ്സുകളിലേക്കും രണ്ടെണ്ണം വീതവും വിതരണം ചെയ്തു .തുടർന്ന് ആറു ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ക്ലാസ്സിൽ സെറ്റ് ചെയ്യുകയും ചെയ്തു .ഓരോ ലാപ്ടോപ്പിനും ഓരോ അധ്യാപകർക്കും ഇൻചാർജ് നൽകുകയും ചെയ്തു .


ഉല്ലാസഗണിതം

ഗണിത വിഷയത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസിലാക്കി അവര്ക് എളുപ്പത്തിൽ ഗണിതം പഠിക്കുവാനായും എളുപ്പത്തിൽ മനസിലാക്കുവാനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാണ് ഉല്ലാസഗണിതം .കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങൾ ഗണിതത്തിലെ വ്യത്യസ്ത ശേഷികൾ നേടാൻ കുട്ടികളെ സഹായിക്കുന്നു . രണ്ടു ദിവസത്തെ കോഴ്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സിലെ ഡാലി ടീച്ചർ ജി എൽ പി ജി എസ സ്കൂളിൽ പോയിരുന്നു .പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ ഉല്ലാസത്തോടെ പങ്കെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കളികളാണ് അവിടെ ഒരുക്കിയിരുന്നത് .ഇവയെല്ലാം പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളതു . കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് . കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു .


കൈതാങ്

Seen4.jpg
Seen5.jpg

പ്രകൃതി ദുരന്തം കൊണ്ട് അവശത അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് സ്കൂളിന്റെ കൈതാങ് നൽകുകയുണ്ടായി . കുട്ടികൾ കൊണ്ടുവന്ന ആവശ്യോപയോഗ സാധനങ്ങൾ , പഠനോപകരണങ്ങൾ എന്നിവ പറവൂർ ജി എൽ പി എസ് , ബി ആർ സി എന്നിവിടങ്ങളിലേക് കൈമാറുകയുണ്ടായി .

സഹജീവികളുടെ വേദനകൾ മനസിലാക്കുന്നതിനും അത് തന്ടെ കുടെ വേദന ആണെന്ന തിരിച്ചറിവിൽ എത്തിക്കുന്നതിനും ഇത് നല്ല ഒരു അവസരമായിരുന്നു .

ആന്റി ഡ്രഗ് ക്ലബ് റാലി

Seen6.jpg
Seen7.jpg

ആന്റി ഡ്രഗ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥരും സ്കൂളിലെ വിദ്യാർത്ഥികളും റാലിക്കായി അണിനിരന്നു . 1.30 നു പ്ലക്കാർഡുകളുമായി കുട്ടികൾ റാലി മനോഹരമാക്കി . പ്രിവന്റീവ് ഓഫീസർ ധന്യ മാഡവും സിവിൽ എക്സൈസ് ഓഫിസർ വികാന്ത് സാറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത റാലി ഉത്ഘാടനം ചെയ്തു .ഡ്രഗ് ന്റെ ദുരുപയോഗങ്ങളെ കുറിച്ച് വളരെ ആകർഷകമാണ് മനോഹരമാണ് കുട്ടികൾ പ്ലക്കാർഡുകൾ തയാറാക്കിയിരുന്നു .സ്കൂളിൽ നിന്നും ആരംഭിച്ച റാലി കൂനമ്മാവ് ബസ് സ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡ് ചുറ്റി സ്കൂളിൽ തിരിച്ചെത്തി .എക്സൈസിന്റെ വാഹനം റാലിക്കു അകമ്പടിയായി മുമ്പിലുണ്ടായിരുന്നു. ഓഫീസർസും ടീച്ചേഴ്സും കുട്ടികളോടൊപ്പം റാലിയിൽ പങ്കെടുത്തു .

ലൈബ്രറി സന്ദർശനം

Seen8.jpg

സമുങുഹവുമായി വിദ്യാലയത്തെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ലൈബ്രറി സന്ദർശനം നടത്തി .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത മരിയ ചാവറപിതാവിന്റെ 'ഒരു നല്ല അപ്പന്റെ ചാവരുൾ ' എന്ന പുസ്തകം 50 എണ്ണം ലൈബ്രറിലേക് കൈമാറി . ലൈബ്രറിയിലെ മിനി തിയേറ്ററിന്റെ ഉത്ഘാടനത്തിൽ കുടി കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു .കുട്ടികൾക്ക് അതിന്റെ പ്രയോജനം ഉള്പെടുത്താമെന്നു അവർ അറിയിക്കുകയും ചെയ്തു .


എവുപ്രാസിയമ്മയുടെ തിരുനാൾ

Seen9.jpg
Seen10.jpg

എവുപ്രാസിയമ്മയുടെ തിരുനാൾ ദിനത്തിൽ സ്കൂൾ അസീംബ്ലിയിൽ കുട്ടികൾ വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു .മൂന്നാം ക്ലാസ്സിലെ ലീവിന് അമ്മയുടെ വേഷമണിഞ്ഞു .പ്രാർത്ഥന ഡാൻസിനിടയിൽ അമ്മയുടെ മാദ്ധ്യസ്ഥത്താൽ രോഗം മാറിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയത് കൂടുതൽഹൃദയ സ്പർശിയായി . അണ്ണാ തോമസ് പ്രാർത്ഥിക്കുന്ന 'അമ്മ എന്ന ഒരു കൊച്ചു പ്രസംഗം പറഞ്ഞു . അതോടൊപ്പം അമ്മയുടെ മൊഴിമുത്തുകൾ കുട്ടികൾക്ക് നൽകുകയും അവിദ്യ കഴിഞ്ഞു വരുമ്പോൾ നന്നായി പേടിച്ചു എഴുതണമെന്നുമാവശ്യപ്പെട്ടു . ഏറ്റവും നന്നായി എഴുതുന്ന കുട്ടിക്ക് സമ്മാനവും നൽകും എന്നും അറിയിച്ചു .

ഫിറ്റ് ഇന്ത്യ മൂവേമെന്റ്

Seen11.jpg
Seen12.jpg

ആരോഗ്യകരമായ ഒരു ഇന്ത്യ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ഫിറ്റ് ഇന്ത്യ എന്ന കർമ്മ പദ്ധതി ആഗസ്ററ് 29 ആം തിയതി സമാരംഭിച്ചു . വിവരസാങ്കേതികഥ വളർന്ന ഈ കാലത്തു നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ആരോഗ്യം ഓരോരുത്തർക്കും വീണ്ടെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ നിന്ന് ആരംഭിക്കുന്നതിനു വേണ്ടി അവർക്കു ലോഞ്ചിങ് സെറിമണിയുടെ പ്രദർശനം ഓഗസ്റ്റ് 29 ആം തിയതി രാവിലെ പത്തുമണിക്ക് സ്മാർട്ട് റൂമിൽ ഒരുക്കി . വിവിധ കലാരുപങ്ങളുംകായികപ്രകടനങ്ങളും പ്രദർശിപ്പിച്ചു .

എ ഇ ഓ സന്ദർശനം

30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .


ലോക സമാധാന ദിനം

സെപ്തംബര് 23 ആം തീയതി അസ്സെംബ്ലിയിൽ ലോക സമാധാനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി .വ്യക്തി ജീവിതത്തിനും , സമൂഹത്തിനും , ലോകത്തിനും സമാധാനപൂർവം ജീവിക്കാൻ നാം ഓരോരുത്തരും എന്ധെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , മറ്റുള്ളവരുടെ തകർച്ച കണ്ടു ആനന്ദിക്കുകയല്ല ചെയ്യേണ്ടത് , മറിച്ചു അവരുടെ ഒപ്പം ആയിരുന്നു അവരെ സഹായിക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകി . സമാധാനം എന്ന ആശയം ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ സ്കിറ്റിൽ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും അതിനു എത്രമാത്രം പ്രസക്തിയുണ്ട് എന്ന് കുട്ടികൾക്ക് വെളിപ്പെടുത്തി കൊടുക്കാൻ സാധിച്ചു .


അധ്യാപക ദിനം

സ്‌കൂളിലെ അധ്യാപക ദിനവും ഓണാഘോഷ പരിപാടിയോടൊപ്പം തന്നെയാണ് ആഘോഷിച്ചത് .അധ്യാപകരെ ആദരിക്കുന്നതിനായി എല്ലാ അധ്യാപകരോടും സ്റ്റേജിൽ അണിനിരക്കാൻ ആവശ്യപ്പെട്ടു .പിന്നീട് കുട്ടികൾ അവർ തന്നെ സ്വയം നിർമിച്ചു നൽകിയ ബൊക്കെയും , ആശംസ കാർഡും ഓരോ അധ്യാപകർക്കും നൽകി .ഇതിനിടയിൽ യു പി സെക്ഷനിലെ കുട്ടികൾ ചേർന്നു ആശംസാഗാനം പാടി . ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി ഡയാന ജോർജ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . അധ്യാപകരും , കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയും , പ്രാധാന്യവും വെളിവാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ക്ലാസും ദൃശ്യാവിഷ്കാരവും സ്റ്റേജിൽ അരങ്ങേറി .



ഓണാഘോഷം

ഈ അധ്യയന വർഷത്തിലെ ഓണാഘോഷ പരിപാടികൾ സെപ്തംബര് രണ്ടാം തീയതി രാവിലെ തന്നെ ആരംഭിച്ചു . പൊതു വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉത്തരവ് പ്രകാരം തന്നെയായിരുന്നു ആഘോഷപരിപാടികൾ എല്ലാം തന്നെ ആസൂത്രണം ചെയ്തത് .പ്രളയക്കെടുതികൾ മൂലം ദുരിതം അനുഭവിക്കുന്നവർക് ഒരു കൈതാങ് ആകുക , പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എത്രമാത്രം ഉണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കാണ്‌ ഇത്തവണത്തെ ഓണാഘോഷ പരിപാടിയിൽ മുഘ്യ ലക്‌ഷ്യം വച്ചിരുന്നത് . ഏഴാം ക്ലാസ്സിലെ അധ്യാപകരും , കുട്ടികളും മാതാപിതാക്കളും ചേർന്നു ഓഫീസ് റൂമിന്റെ മുമ്പിൽ പൂക്കളം ഇട്ടു .കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഇട്ടതു .പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പായസവും തയ്യാറാക്കി .രാവിലെ 10.30 നു തന്നെ ഈശ്വര പ്രാർത്ഥനയോടെ ഔദ്യോദിക പരിപാടികൾ ആരംഭിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി , ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , സിസ്റ്റർ ഹിത തുടങ്ങിയവർ സ്റ്റേജിൽ സന്നിഹിതരായിരുന്നു . സ്വാഗത പ്രസംഗത്തിന് ശേഷം സിസ്റ്റർ സീന ജോസ് കുട്ടികളോട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി പരിപാടിയുടെ അധ്യക്ഷ പദം അലങ്കരിച്ചു . മുഖ്യ മന്ത്രിയുടെ 'ഓണ സന്ദേശം' ശ്രീ ജീമോൾ ടീച്ചർ അവതരിപ്പിക്കുകയുണ്ടായി . ശ്രീമതി ഡാലി ടീച്ചറിന്റെ ഓണസന്ദേശവും കുട്ടികൾക്ക് ഒരു പുത്തൻ ഉണർവേകി . ഓരോ ക്ലാസ്സുകാരും വ്യത്യസ്ത തരം കലാപരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു .പരിപാടിയിൽ മാവേലി വേഷധാരി വിശിഷ്ടാതിഥിയായി മുന്നിൽ നിന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു . ഏകദേശം 12.30 നു ചടങ്ങുകൾ അവസാനിച്ചു .പിന്നീട് ഓരോ ക്ലാസ്സ്മുറികളിലും അധ്യാപകരുടെ നേതൃത്വത്തിൽ സാധ്യ വിളമ്പി . മാതാപിതാക്കളുടെ സാന്നിധ്യം ക്ലാസ്സുകളിൽ ഒരു പുത്തൻ ഉണർവേകി , കുട്ടികളും അധ്യാപകരും മാതാപിതാക്കളും ആസ്വദിച്ചു കൊണ്ട് തന്നെ പരിപാടികൾ അവസാനിച്ചു .


സ്കൂൾ പാർലമെന്റ് ഇലെക്ഷൻ

ഗാന്ധി ജയന്തി

ലോക കാഴ്ച ദിനം

ലോക വയോജന ദിനം

മലയാള ദിനാഘോഷം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...