"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 114: വരി 114:
പോസ്റ്റർ സമ്മേളനം ഒക്ടോബർ 6-ാം തിയതി സ്ക‌ൂൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിലെ പൂർവ്വ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും എല്ലാവർഷവും സമ്മേളിക്കുന്ന സുന്ദര അവസരമാണിത്.  
പോസ്റ്റർ സമ്മേളനം ഒക്ടോബർ 6-ാം തിയതി സ്ക‌ൂൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിലെ പൂർവ്വ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും എല്ലാവർഷവും സമ്മേളിക്കുന്ന സുന്ദര അവസരമാണിത്.  
[[പ്രമാണം:Poster2019 1.jpg|ലഘുചിത്രം|വലത്ത്‌|പോസ്റ്റർ സമ്മേളനം]]
[[പ്രമാണം:Poster2019 1.jpg|ലഘുചിത്രം|വലത്ത്‌|പോസ്റ്റർ സമ്മേളനം]]
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വാക്സിനേഷൻ</div>==
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സന്മാർഗ പഠനക്ലാസ്സ് </div>==  
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സന്മാർഗ പഠനക്ലാസ്സ് </div>==  
കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.
കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

21:02, 7 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.

പ്രവേശനോത്സവം 2019

പ്രവേശനോത്സവം
ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ശ്രീ . ജോജി ഫിലിപ്പ് ( ഹെഡ്മാസ്റ്റർ ) വൃക്ഷത്തെ നട്ട് , ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. .

അന്തരാഷ്ട്ര യോഗാദിനാചരണം

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു .രാവിലെ 10മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പിലച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ advt . Mahesh Chandran ഉദ്ഘാടനം നടത്തി.യോഗയുടെ സവിശേഷഗുണങ്ങളെക്കുറിച്ച് സ്വാമി ജയ പ്രിയജ്ഞാന തപ്സ്വി സംസാരിച്ചു.Santhigiri Hosipitalലെ ഡോ. ജിബുവിന്റെ ന്റെ നേതൃത്വത്തിൽ N.C.C Cadets yoga display നടത്തി. പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.

യോഗാദിനാചരണം 2019

വായനാ പക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ഫാദർ ജോഷി പി.എൻ പണിക്കരെക്കുറിച്ച സംസാരിച്ചു . വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കി കൊടുത്തു. അന്നേ ദിവസം 9ഡി യിലെ കുട്ടികൾ അസംബ്ലി നടത്തി . കുട്ടികൾ വായനാദിനഗാനമാലപിച്ചു .

ദീപിക ഭാഷാ പദ്ധതി ഉദ്ഘാടനംചെയ്യുന്നു

ലഹരി വിരുദ്ധ ദിനാചരണം

"വിമുക്തി " ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണ സെമിനാർ നടത്തി.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.എല്ലാ ബുധനാഴ്ചയും അസംബ്ലികൾ നടക്കുന്നു.വായനാദിനം,ഹിരോഷിമ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെടുന്നു.

മെരിറ്റ് ഡേ ആഘോഷവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

2019 ജുൺ 27-ാംതിയതി മെരിറ്റ് ഡേ ആഘോഷവും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ച യോഗത്തിൽഎം.ജി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ തോമസ്ക‌ുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതഞ്ജതയും രേഖപ്പെടുത്തി.പ്രസ്തുത യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്തത് കോർപറേറ്റ് മാനേജർ റവ.ഫാദർ ജയിംസ് മുല്ലളേി സി.എം.ഐ ആണ്.. S.S.L.C ഫുൾ എ പ്ലസ് 12 കുട്ടികൾക്കും Plus 2 ന് ഫുൾ എ പ്ലസ് 12കുട്ടികൾക്കും ലഭിച്ചു .കുട്ടികൾക്ക് മെമേന്റെോയും മെഡലും നല്കി ആദരിച്ചു.പി.റ്റി.എ മീറ്റിംഗ് നടത്തി. എക്സ്ക്യൂട്ടിവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു . പ്രസിഡന്റായി ശ്രീ. റെജി പ്രോത്താസിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മെറിറ്റ് ഡേ ആഘോഷം 2019

പി.റ്റി.എ മീറ്റിംഗ്

ക്ലാസ് പി.റ്റി.എ, മദർപി.റ്റി.എ ഇവ എല്ലാമാസവും നടന്നുവരുന്നു.പി.റ്റി.എ എക്സിക്യ‌ൂട്ടിവ് യോഗങ്ങൾ ഇടക്കിടെ യോഗം ചേരുന്നു.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉള്ളശേഷികൾ വിലയിരുത്തപ്പെടുന്നു.

സ്റ്റാഫ് കൗൺസിൽ

എല്ലാ വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ് ന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ.മൈക്കിൾ സിറിയക് എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.

മികച്ച ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

5-7-2019 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽ. പി സ്ക‌ൂളുകൾ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല   ഉദ്ഘാടനവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മാന്ത്രി പ്രൊഫ. രവീന്ദ്രനാഥന്റെയും നേതൃത്വത്തിൽ നടന്ന‌ു.കോട്ടയം ജില്ലയിൽനിന്ന് മികച്ച ലിറ്റിൽകൈറ്റ്സ്  യൂണിറ്റായി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം തെരഞ്ഞടുക്കപ്പെട്ടു.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്, കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി  ക‌ുഞ്ഞുമോൾ സെബാസ്റ്റൻ ,ശ്രീ ജോഷി.റ്റി.സി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഗ്രിക്സൺ ജാക്ക് ജേക്കബ്ബ്, മാസ്റ്റർ ജിക്കു എബ്രാഹം, കുമാരി ഹെലൻ എലിസബ്ബത്ത് ഡെന്നീസ്, കുമാരി സ്നേഹ മരിയ ബിജു എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥിൽ നിന്ന് മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള ജില്ലാതല അവാർഡ് ഏറ്റുവാങ്ങി .അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു .

ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം

കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.

'മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

സ്പോർട്സ് അക്കാദമി

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്ക‌ുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.

കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019

16-ാം മത് All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണ‌ുർ സ്പോർട്സ് സ്ക‌ൂളും ജേതാക്കളായി.

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം

സ്വാതന്ത്ര്യദിനാഘോഷം

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സ്ക‌ൂൾ പ്രിൽസിപ്പൽ റവ.ഫാദർ തോമസ്‌‌ക‌ുട്ടി സിവി പതാക ഉയർത്തി,കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എൻ.സി.സി കേഡറ്റ്സിന്റെ പരേഡും ഉണ്ടായിരുന്നു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം

2019 ആഗസ്റ്റ് 29 ന് ബഹു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം കുട്ടികൾ ദൂരദർശനിൽ വീക്ഷിച്ചു.വിദ്യാർത്ഥികൾ തദവസരത്തിൽ ഫിറ്റ്നസ് പ്ലഢ്ജ് എടുത്തു.കായികക്ഷമതയുള്ളവരാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രസ്തുത പ്രോഗ്രാം സഹായിച്ചു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം 2019

ഓണാഘോഷവും അധ്യാപക ദിനാചരണവും

സെപ്റ്റംബർ‍ 2 -ാംതിയതി ഓണാഘോഷപരിപാടികൾ നടന്നു.പ്രതിജ്ഞ ചൊല്ലികൊണ്ട് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.ഓണപാട്ട് മത്സരം, വടംവലി മത്സരം,സൈക്കിൾ സ്ലോ റേസ് തുടങ്ങിയ ഔട്ട് ഡോർ ഗെയിംസിനു പുറമെ മാവേലി വരവേൽപ്, ഡിജിറ്റൽ പൂക്കളമൽസരം തുടങ്ങിയവയും നടത്തപ്പെട്ടു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളും അധ്യാപകരും സംഭാവന നൽകി..പൊതുപരിപാടിയിൽ അധ്യാപകദിനാചരണവും നടന്നു.അധ്യാപകരെ എല്ലാവരേയും ആദരിച്ചു.

ഓണാഘോഷം 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സെപ്റ്റംബർ‍ 2 -ാംതിയതി മുതൽ 6-ാം തിയതി വരെ കുട്ടികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം

അധ്യാപകരുടേയും കുട്ടികളുടേയും ഭവനങ്ങൾ സന്ദർശിച്ച് സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുസ്തകസമാഹരണം നടത്തി വരുന്നു.

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

ഒഴിവു ദിവസങ്ങളിൽ ഭവന സന്ദർശനം നടത്തി ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ നടത്തി വരുന്നു.

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

സ്ക‌ൂൾതല മേളകൾ

സെപ്റ്റംമ്പർ 19-ാം തിയതി 2 മണിക്ക് സ്ക‌ൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ നടത്തപ്പെട്ടു.എല്ലാ ക്ലാസ്സിലെ കുട്ടികളും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട മേളകൾക്ക് ക്ലാസ്സ് ടീച്ചേഴ്സ് നേതൃത്വം നൽകി.

സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ

ഓൺലൈൻ സ്കോളർഷിപ്പ്

കുട്ടികൾക്ക് അർഹമായ എല്ലാ സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈൻ വഴി ചെയ്യുന്നതിനാവശ്യയമായ പിന്തുണാസംവിധാനം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്തുവരുന്നു.പ്രീമെട്രിക്,പോസ്റ്റ് മെട്രിക് ,എൻ.എം..എംസ് തുടങ്ങിയ സ്കോളർഷിപ്പുകൾ ഓൺലൈനിൽ അപ്ലൈ ചെയ്യാൻ എല്ലാവിധ സഹായങ്ങളും നൽകുന്നു.

ഓൺലൈൻസ്കോളർഷിപ്പുകൾ

വീഡിയോ കോൺഫറൻസ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും സൂം വീഡിയോ കോൺഫറൻസ് മുഖേന പരിചയപ്പെട്ടു. വീഡിയോകോൺഫറൻസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും. ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും മറ്റ് അധ്യാപകർക്കും വേറിട്ട അനുഭവമായിരുന്നു.കോട്ടയം ജില്ലയിലെ കൈറ്റ്സ് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയശങ്കർ കെ.ബി കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ് എന്നിവർ വീഡിയോകോൺഫറൻസിലുടെ അമ്മമാർക്കായുള്ള പരിശീലനത്തിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി.കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ്ുമായി സംവദിക്കാനും സംശയനിവാരണത്തിനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൽക്ക് സാധിച്ചു.

വീഡിയോ കോൺഫറൻസ്
വീഡിയോ കോൺഫറൻസ്

പോസ്റ്റർ സമ്മേളനം

പോസ്റ്റർ സമ്മേളനം ഒക്ടോബർ 6-ാം തിയതി സ്ക‌ൂൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിലെ പൂർവ്വ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും എല്ലാവർഷവും സമ്മേളിക്കുന്ന സുന്ദര അവസരമാണിത്.

പോസ്റ്റർ സമ്മേളനം

വാക്സിനേഷൻ

സന്മാർഗ പഠനക്ലാസ്സ്

കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

കൗൺസലിംഗ് ക്ലാസ്സുകൾ

സ്കൂൾ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ പ്രശ്‌‌നക്കാരായകുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗണിതക്ലിനിക്

കുട്ടികളുടെ നേതൃത്വത്തിൽ ഗണിതക്ലിനിക് സംഘടിപ്പിക്കുന്നു.കുട്ടികളിൽ ഗണിതാഭിരുചി വളർത്തിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയമാണ്.

പരിസ്ഥിതി ദിനാചരണം
വെള്ളിമ‌ൂങ്ങ
വെള്ളിമ‌ൂങ്ങ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് റിസോഴ്സ് ടീച്ചറിന്റെ സേവനവും ലഭിക്കുന്നുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവർക്ക് പ്രത്യേക ഐ.റ്റി പരീശീലനവും നൽകിവരുന്നു.പ്രത്യേക പരിഗണന ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുക്കന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.ഭിന്നശേഷി സൗഹൃദ വിദ്യാലയത്തോടനുബന്ധിച്ച് 9,10 ക്ലാസ്സുകളിലെ കുട്ടികളുടെ L.D Screening നടത്തുന്നതിന്ഏറ്റുമാനൂർ ബി.ആർ.സി യിൽ നിന്ന് ട്രയിനർമാരും റിസോഴ്സ് അധ്യാപികയും സ്കൂളിൽ വന്ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് നടത്തി അധ്യാപർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചോദ്യാവലി എല്ലാകുട്ടികൾക്ക് നൽകി സ്ക്രീനിംഗ് നടത്തേണ്ടത് എങ്ങനെയെന്ന് വിശദമാക്കി തരുകയും ചെയ്തു.

Special Staff Meeting For CWSN Students