സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ "മരിക്കാത്ത ഓർമ്മ"

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "മരിക്കാത്ത ഓർമ്മ" | color= 4 <!-- colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"മരിക്കാത്ത ഓർമ്മ"

ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്.ഇത് ഒരു ഭീതി സൃഷ്ടിച്ചുകൊണ്ട് നിൽക്കുന്ന സമയമാണ്, അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ഇരിക്കുക. ഞാൻ ഒരു കഥ നിങ്ങളുമായി പങ്കുവെക്കുകയാണ്. ഒരു 'കഥ' എന്ന പേരിൽ ഇതിനെ ഒരിക്കലും തള്ളിക്കളയാൻ  സാധിക്കില്ല.   എന്റെ പേര് ബിനോയ്‌ (കഥാപാത്രം), എനിക്ക് 14 വയസ്സുണ്ട്. എന്റെ വീട് കാസർഗോഡ് ആണ്. എന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരം പോയാൽ ഒരു അടിപൊളി തോട്ടം ഉണ്ട്. അവിടെ എന്നും വൈകുന്നേരം ഞാനും ജോസപ്പേട്ടനും കളിക്കാൻ പോകാറുണ്ട്, ഏതു കളി എന്നില്ല ക്രിക്കറ്റ്, ഏറുപന്ത്. അങ്ങനെ കളികൾ നീളും. എന്തു പറഞ്ഞാലും ചേട്ടായീടെ ആ ബൈക്കിൽ കെട്ടിപിടിച്ചു യാത്ര ചെയ്യാൻ എന്താ രസം !ചേട്ടായിക്ക് യാത്ര ചെയ്യാൻ വലിയ ഇഷ്ടമാ. എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രം ഉണ്ടാകില്ലല്ലോ. ചേട്ടായി എവിടെ യാത്ര പോയാലും എനിക്ക് എന്തെങ്കിലും സന്തോഷം തരുന്നതെന്തെങ്കിലും കൊണ്ടുവരും. അങ്ങനെ അവസാനമായി യാത്ര പോയിട്ട് ഇപ്പം രണ്ടാഴ്ച കഴിഞ്ഞിട്ടും ചേട്ടായി വന്നില്ല . മൊബൈലിൽ വിളിച്ചാൽ ആരും എടുക്കുന്നില്ല. വീട്ടിൽ ആർക്കും എന്തു ചെയ്യണമെന്ന് അറിയാത്തപോലെ .എല്ലാവരും അന്വേഷണം തുടങ്ങി.   അപ്പോഴാണ് എല്ലാവരും പെട്ടന്ന് ടീ.വി  സ്‌ക്രീനിൽ വാർത്ത ശ്രദ്ധിച്ചത്. കാസർകോട്  ജില്ലയിൽ അമിതമായി കൊറോണ   ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു ,എന്ന വാർത്ത കേട്ടത്. അമ്മ പേടിച്ചിട്ട് അപ്പച്ചനോട്  പറയുന്നു ,വേഗം ആശുപത്രിയിലൊക്കെ ചെന്ന് നോക്കണം എന്ന്. 

അച്ഛൻ എന്നെയും അമ്മയെയും വീട്ടിൽ നിർത്തിയിട്ടു ചേട്ടനെ തപ്പി ഇറങ്ങി. അച്ഛനും അച്ഛന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. അവർ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ എന്റെ ചേട്ടായിയെ കാത്തുകൊള്ളണം , എന്ന് ഞാൻ നൂറു വട്ടം മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അച്ഛനും കൂട്ടുകാരും തിരികെ വന്നു, ഞാൻ ഓടി വണ്ടിയുടെ അടുത്ത് ചെന്നുനോക്കി. ചേട്ടായി വന്നോ എന്ന് അറിയാൻ. പക്ഷേ ഞാൻ ചെന്നപ്പോൾ വണ്ടിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ ഓടി ചെന്നു  അച്ഛനോട് ചോദിച്ചു ചേട്ടായി എന്തിയെ എന്ന് ?അച്ഛൻ കുറച്ചു സങ്കടത്തോടെ ആയിരുന്നു മറുപടി തന്നത്. ചേട്ടായി മരിച്ചു എന്ന്, അമ്മയോട് പറയരുത് എന്നു പറഞ്ഞു തീരുന്നതിനു മുൻപേ അമ്മ പറഞ്ഞതെല്ലാം കേട്ടു കൊണ്ടാണ് വന്നത്. സ്വന്തം മകൻ മരിച്ചു പോയി എന്നു കേട്ട നിമിഷം ആ അമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല ,കുഴഞ്ഞു വീണു. കണ്ടു നിന്ന അച്ഛനും കൂട്ടുകാരും   അമ്മയെ വേഗം എടുത്തു ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ ചെന്നപ്പോഴേക്കും അമ്മയുടെ ഒരു വശം തളർന്നു പോയി. സ്വന്തം മകന്റെ ശവം പോലും കാണാൻ കഴിയാതെ പോയ അമ്മ. സ്വന്തം ചേട്ടൻ എന്നതിന് ഉപരിയായി ഏറ്റവും അടുത്ത കൂട്ടുകാരനെ നഷ്ടപ്പെട്ട സങ്കടത്തിൽ അനിയനായ ഞാൻ. ചേട്ടന്  സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് വ്യക്തി ശുചിത്വം പാലിക്കുക, ഗവണ്മെന്റ് പറയുന്നത് അനുസരിക്കുക. 

.

ജിയോ ജോർജ്ജ് ജോൺ
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ