സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥയും മനുഷ്യനും.

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആവാസവ്യവസ്ഥയും മനുഷ്യനും. | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആവാസവ്യവസ്ഥയും മനുഷ്യനും.

പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെ പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്ന. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യന്റെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരുന്നു.

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനാവശ്യമായ ആണെന്ന് മനസ്സിലാക്കി തുടങ്ങിയതിന്റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണം നടപടികളും ഇന്ന് പ്രചാരത്തിലുണ്ട് . ഇതിനുപുറമേ മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഉള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുന്നു.വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇവ ഒരു പരിധിവരെ സഹായകം ആകുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചും, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിത്മാക്കിയും മലിനീകരണം മൂലമുള്ള വിപത്തുകൾക്ക് ഒരു പ്രതിരോധം തീർക്കാൻ കഴിയും എന്നതും ഓർമിക്കേണ്ട വസ്തുതയാണ്.

മലകൾ ഇടിച്ചു നിരത്തുന്നതും വയലുകളും ചതുപ്പുകളും നികത്തി പരിസ്ഥിതി നാശം വരുത്തുന്നതും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി,അവ ചെയ്യുന്നവർക്കെതിരെ നിയമത്തിന്റെ സഹായം തേടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഗവൺമെന്റ് തലത്തിൽ നിന്നും ചെയ്യാവുന്ന കാര്യമാണ്. മഴവെള്ള സംഭരണം ജീവിതശൈലിയായി മാറ്റുക എന്നിങ്ങനെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പരിസ്ഥിതി സംരക്ഷണത്തിൽ സ്വീകരിക്കേണ്ടത് തന്നെ.

അലൻ തോമസ്
8 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം