സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)


[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 19-മെയ്-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാന്നാനം
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ഏറ്റുമാനൂര്‍
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 807
പെൺ കുട്ടികളുടെ എണ്ണം 414
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ശ്രീമതി.ദീപ ജോസ്
22/ 07/ 2017 ന് Admin
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു

ചരിത്രം

സെന്റ് എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്ക‌ൂള്‍ ഇന്നലെയും ഇന്നും

മാര്‍ എഫ്രേം

1831-ല്‍ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ല്‍ ആരംഭിക്കുന്നു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു 1835 ല്‍ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ല്‍ രൂപം നല്‍കുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ 1881 ല്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്.സ്കുള്‍ 1885 ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. ശ്രീ പി.സി.കുര്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് 1887 ല്‍ രൂപീകൃതമായി.മാന്നാനം കോണ്‍വന്റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് 1890 ല്‍ ഔദ്യോഗീക അംഗീകാരം നല്‍കി.സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് 1891 അനുവദിച്ചു കിട്ടി.1892 ല്‍ സ്കൂള്‍ സെന്റ്.എഫ്രേമിന്റെ പേരില്‍ മാര്‍ ലവീഞ്ഞ് മെത്രാനാല്‍ സമര്‍പ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധന്‍ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിന്റെ അര്‍ത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാല്‍ "സല്‍ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്. മാര്‍ എഫ്രേമിന്റെ തിരുനാള്‍ ജൂണ്‍ 9ന് സാര്‍വ്വത്രിക സഭ ആഘോഷിക്കുന്നു.1901 ല്‍ഹൈസ്കുള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ യൂറോപ്യന്‍ ആയിരുന്നു,

1904 പണ്ഡിതവരേണ്യനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും അതിന്റെ രക്ഷാധികാരിയാവുകയും ചെയ്തു.സ്കുളിന്റെ രജതജൂബിലി 1910 ല്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്കയത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍.സ്കുളിന്റെ തെക്ക് വശത്തെ 1935 ല്‍ വരാന്ത പണികഴിപ്പിച്ചു.1936 ല്‍ കനക ജൂബിലി ആഘോഷിച്ചു.ഉദ്യോഗസ്ഥ പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചുദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ നടന്നു.1947 ല്‍ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ല്‍ സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി, ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു.1965 ല്‍സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും 1965 ല്‍ ആരംഭിച്ചു.പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയും 1977 ല്‍ പൂര്‍ത്തിയാക്കി.സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ 1986 ല്‍ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരം നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു.

1987 ല്‍ ബോര്‍ഡിങ്ങിന്റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു.വിശാലമായ ഒരു സ്റ്റേഡിയം 1988 ല്‍ സ്കുളിന്റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു.1993 ല്‍ പ്രധാന കെട്ടിടത്തിന്റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.1998 ല്‍ സ്കുളിന്റെ പ്രധാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക് മാറ്റി.2000 ല്‍ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി.2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി.2004 ല്‍ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു.2006 ല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റ്ററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും ഓഡിയോവിഷ്വല്‍ ലാബും തുടങ്ങി.2010 ല്‍ സ്കൂളിന്റെ 125-ാമത് ജൂബിലി ആഘോഷിച്ചു.2013ല്‍ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു.

നാളിതുവരെ 42 പേര്‍ മാനേജര്‍മാരായും 41 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും 5 പേര്‍ പ്രിന്‍സിപ്പല്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 719 പ്ലസ് ടു വിദ്യാര്‍ത്ഥികളും 502 ഹൈസ്കുള്‍ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു.

ഭൗതികസാഹചര്യങ്ങള്‍

ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട്. ഓഡിയോ വിഷ്വല്‍ ലാബ് ,കംമ്പ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂള്‍ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.റോയി മാളിയേക്കല്‍ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. സ്കൂളില്‍ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോര്‍ഡിങ്ങില്‍ 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍. </font>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂള്‍ പി.റ്റി.എ യുടെയും ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സൗമ്യ വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോണ്‍ ചേരിക്കല്‍, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീന്‍ പ്രോട്ടോക്കള്‍ നടപ്പിലാക്കാനും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍

http://stephremshss.org/

സെന്‍റ്.എഫ്രേംസ് വീരപുത്രന്‍മാര്‍

  • 1. സി.എം.ഐ. മാണി കത്തനാര്‍(ഉജ്ജ്വല പ്രതിഭ)
  • 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
  • 3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)

റിസള്‍ട്ട്

2016-17 അധ്യയന വര്‍ഷത്തില്‍ SSLC പരീക്ഷയ്ക്ക് 100% റിസള്‍ട്ട് ലഭിച്ചു.221 കുട്ടികള്‍ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുള്‍ A+ 5 , 9 A+ 7 കുട്ടികള്‍ക്ക‌ും ലഭിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയം ലഭിച്ചു. ഫുള്‍ A+ 11 കുട്ടികള്‍ക്കും 5 A+ 12 കുട്ടികള്‍ക്കും ലഭിച്ചു.

പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുക‌ുട്ടി സി.വി അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കുകയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസുകള്‍ നയിക്കുകയും ചെയ്തത് എംജി സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസര്‍ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നിര്‍വ്വഹിച്ചു.നവാഹതരായ വിദ്യാര്‍ത്ഥികള്‍ ചിരാത് തെളിച്ചു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന് ചാരുതയേകി.

അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18

പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കല്‍, അധ്യാപക രക്ഷകര്‍ത്തൃ യോഗം 2017-18 അദ്ധായന വര്‍ഷത്തെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എല്‍ .സി , ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകര്‍ത്തൃ സമ്മേളനം എന്നിവ 2017 ജൂണ്‍ 23-ാം തിയതി 1.30 p.m ന് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ വച്ച് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡോ. കുര്യസ് കുമ്പളക്കുഴി നിര്‍വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുക‌ുട്ടി സി.വി സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയര്‍ സെക്കണ്ടറി ,S.S.L.Cപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി.

വഴികാട്ടിLoading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു
    * മാന്നാനം ജംഗ്ഷനില്‍ നിന്നും തെക്കുഭാഗത്ത് 300 മീറ്റര്‍ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .