"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
|-
|-
|}
|}
==പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color="black">
*  [https://schoolwiki.in/%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%AC%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-17 ഭാരത് സ്കൗട്ട്&ഗൈഡ്]
*  [https://schoolwiki.in/%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%AC%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D-17 ജെ ആ൪ സി]
*  [https://schoolwiki.in/%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%AC%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1/Activities എൻഎസ്എസ്]
*  [https://schoolwiki.in/%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%AC%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1/Activities അസാപ്പ്]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== സാമുഹ്യ  മേഖല ==
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന.യൂണിഫോം പഠനോപകരണങ്ങൾ മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ
*  ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .
*  വിവിധ ബോധവൽക്കരണ  ക്ലാസുകൾ
*  സ്കൂൾ പരിസര ശൂചീകരണം .
*  സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">സ്ക‌ൂളിന്റെ ഫേസ് ബുക്ക്</div>==
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">സ്ക‌ൂളിന്റെ ഫേസ് ബുക്ക്</div>==
[https://www.facebook.com/st.ephremsmannanam/'''ഫേസ് ബുക്ക് 1‍''' ]
[https://www.facebook.com/st.ephremsmannanam/'''ഫേസ് ബുക്ക് 1‍''' ]

21:15, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
33056 school.jpg
വിലാസം
മാന്നാനം

മാന്നാനം പി.ഒ,
കോട്ടയം
,
686561
സ്ഥാപിതം19 - മെയ് - 1885
വിവരങ്ങൾ
ഫോൺ04812597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ
പ്രധാന അദ്ധ്യാപകൻശ്രീ.ജോജി ഫിലിപ്പ്
അവസാനം തിരുത്തിയത്
03-09-2019033056


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു

വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു

ചരിത്രം

‎1831-ൽ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ സി.എം.ഐ സഭ CMI എജ്യുക്കേഷണൽ ഏജൻസി.‍ രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്.സ്കുൾ 1885 മെയ് 19-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരംനിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി.2003 -ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ് എല്ലാ ക്ലാസ്സുമുറികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.സ്ക‌ുളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ.'സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 130 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ. ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ യുടെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു. എച്ച് .എസ് വിഭാഗത്തിൽ 15 ഡിവിഷനുകളിലായി 421 ൺക‌ുട്ടികളും,97പെൺക‌ുട്ടികളും എച്ച് .എസ്.എസ് വിഭാഗത്തിൽ 12ഡിവിഷനുകളിലായി 412 ആൺക‌ുട്ടികളും,300 പെൺക‌ുട്ടികളും അദ്ധ്യയനം നിർവ്വഹിക്കുന്നു.

സാരഥികൾ

റിസൾട്ട്

2018-19 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.166 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 12 പേർക്കും, 9 A+ 6 കുട്ടികൾക്ക‌ും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.12 കുട്ടികൾ ഫുൾ A+ ന് അർഹരായി.

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

ഹയർ സെക്കന്ററി അദ്ധ്യാപകർ- ഹയർ സെക്കന്ററി അനദ്ധ്യാപകർ- അദ്ധ്യാപകർ എച്ച്.എസ്- അനദ്ധ്യാപകർ എച്ച്.എസ്- സ്ക‌ൂൾ പ്രിൻസിപ്പൽമാർ-

പാഠ്യേതര പ്രവർത്തനങ്ങൾ

സാമുഹ്യ മേഖല

  • സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന.യൂണിഫോം പഠനോപകരണങ്ങൾ മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ

സ്ക‌ൂളിന്റെ ഫേസ് ബുക്ക്

ഫേസ് ബുക്ക് 1‍ ഫേസ് ബുക്ക് 2

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധികൃതരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി

സ്‌കൂൾ വിക്കി അവാർഡ്

പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.

സ്‌കൂൾ വാർഷികം 2018-19

നമ്മുടെ സ്കൂളിന്റെ 134-ാം മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകൻ ശ്രീ ജോഷി ജോസ്സിന്റെയും (ഗണിത ശാസ്‌ത്ര അധ്യാപകൻ). ഹയർ സെക്കണ്ടറി ഗണിത അധ്യാപകൻ ശ്രീ സെബാസ്റ്റ്യൻ ആന്റണിയുടേയും യാത്ര അയപ്പും രക്ഷകർതൃ ദിനവും 2019 ജനുവരി 17-ാം തിയതി നടത്തി. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഘാലയ ഗവൺമെന്റിന്റെ അഡ്വവൈസറും UN ഹാബിറ്റാറ്റ് ഗവേണിംഗ് കൗൺസിൽ മെമ്പറുമായ Dr. C.V അനന്ദബോസ്സ് IAS സമ്മേളനം ഉദ്ഘാടനം ചെയ്തു 1.30pm സെന്റ് എഫ്രേംസിന്റെ കലാപ്രതിഭകളുടെ "കലാഞ്ജലി" ഉണ്ടായിരുന്നു.

നേട്ടങ്ങൾ

അന‌ുബന്ധ പ്രവർത്തനങ്ങൾ

ഉപതാളുകൾ

Camera.jpg‍‍ ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| 2018 പ്രവർത്തനങ്ങൾ|

വഴികാട്ടി

Loading map...

|}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .