സെന്റ് ആന്റണീസ് യു പി എസ് പഴൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് എന്ന മഹാമാരി കാലഘട്ടത്തിലും ലഭ്യമായ ഓൺലൈൻ മാധ്യമത്തിലൂടെ കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആന്റണീസ് യുപി സ്കൂളിലും 2021-22 അധ്യയനവർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തിരിതെളിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും ഈ സാഹിത്യവേദിയിൽ അംഗമാണ്. ആദ്യമേതന്നെ സ്കൂൾ തല സമിതി രൂപീകരിച്ചു. വിദ്യാരംഗം മാസിക വിദ്യാലയത്തിൽ വരുത്താൻ തീരുമാനിച്ചു.കുട്ടികളുടെ സർഗ്ഗശേഷി ഘടിപ്പിക്കാൻ വേണ്ടിയുള്ള സർഗ്ഗവേള സർഗ സന്ധ്യ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ നടത്താൻ തീരുമാനിച്ചു. ഇത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗശേഷി വികാസത്തിനും കൂടുതൽ ഉപകാരപ്രദമായി.സ്കൂൾലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് എത്തിക്കാനും വായന  പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ദിനാചരണങ്ങളും ആയി  ബന്ധപ്പെട്ട പരിപാടികൾ  സംഘടിപ്പിക്കാൻ തീരുമാനിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 -22 വർഷത്തെ കലാമത്സരങ്ങൾ 9/ 8 /2021 ആരംഭിച്ചു.ഏഴുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്തപ്പെട്ടു. കഥ,കവിത, ചിത്രരചന,അഭിനയം പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്, കഥാരചന,കവിതാ രചന, എന്നീ മേഖലകളിലായിരുന്നു മത്സരം നടത്തിയത്.

ഏറെ ഉത്സാഹത്തോടെ തന്നെ ഭൂരിഭാഗം കുട്ടികളും കലാമത്സരങ്ങളോട്   സഹകരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടിരുന്ന വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള മത്സരങ്ങൾ കൂടുതൽ കരുത്തും മാനസിക ഊർജവും നൽകി എന്നത് ശ്രദ്ധേയമാണ്.