സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തെക്കുറിച്ചുള്ള പ്രാധാന്യം സൂചിപ്പിക്കുന്ന വീഡിയോ നല്കി. കുട്ടികൾ എല്ലാവരും വീടുകളിൽ ഒരു വൃക്ഷ തൈ നട്ട് പരിപാലിക്കണം എന്ന ആഹ്വാനത്തെ തുടർന്ന് വീടുകളിൽ വൃക്ഷ തൈ നട്ടു. പോഷൺ അഭിയാന്റെ ഭാഗമായി വീടുകളിൽ വിഷ രഹിത ഭക്ഷണത്തിനായി അടുക്കള തോട്ടം നിർമ്മിക്കാൻ പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നല്കി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.