സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Augustine (സംവാദം | സംഭാവനകൾ) ('ഗണിതശാസ്ത്ര ക്ലബ് ഗണിത ശാസ്ത്രക്ലബിന്‍റെ ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതശാസ്ത്ര ക്ലബ്

ഗണിത ശാസ്ത്രക്ലബിന്‍റെ ഉദ്ഘാടനം 2017 ജൂണ്‍ 21ന് മീന ടീച്ചര്‍ നിര്‍വ്വഹിച്ചു.പ്രസ്തുത യോഗത്തില്‍ ഗണിതശാസ്ത്ര അധ്യാപകരും ഓരോ ക്ലാസ്സില്‍ നിന്നും 2 പ്രതിനിധികളും പങ്കെടുത്തു. ഗണിതത്തിനു ജീവിതത്തില്‍ ഉള്ള പ്രാധാന്യം എടുത്തുപറയുകയും അതിനോടു താല്പര്യം ജനിപ്പിക്കുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. വ്യത്യസ്തമായ ഒരനുഭവമുണ്ടാക്കുവാനും ജിജ്ഞാസ ഉണര്‍ത്തുവാനും കഴിയണമെന്നു മീന ടീച്ചര്‍ അഭിപ്രായപ്പെട്ടു.