സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

 സെന്റ് മേരീസ് ജി എച്ച് എസ് എസ് കായംകുളം കേരള സ്റ്റേറ്റ് ഭാരത് ഗൈഡ്സ് യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. ഗൈഡ് ക്യാപ്റ്റനായി ശ്രീമതി  അമൃത ,ആൻസി എന്നിവർ പ്രവർത്തിക്കുന്നു. ഗൈഡിന്റെ രണ്ട് യൂണിറ്റുകൾ ഇവിടെ ഉണ്ട്.രണ്ട് യൂണിറ്റിലും കൂടി അറുപത്തിനാല് കുട്ടികൾ  പ്രവർത്തിക്കുന്നുണ്ട്. ഗൈഡ് കുട്ടികൾ വിവിധ ജില്ലാ അസോസിയേഷനുകളുടെ  നിർദേശപ്രകാരമുള്ള ക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട്.  ബഹുമാന്യനായ കേരള ഗവർണറുടെ രാജ്യപുരസ്കാർ  സർട്ടിഫിക്കറ്റ് ഓരോ വർഷവും ഗൈഡ് അംഗങ്ങൾ  കരസ്ഥമാക്കുന്നുണ്ട്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഗൈഡ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.