സഹായം Reading Problems? Click here


സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സെന്റ്. ജോർജ്ജ്സ് എൽ പി എസ്, പഴങ്ങാട്
[[Image:
school photo
‎|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1890
സ്കൂൾ കോഡ് 26325
സ്ഥലം കുമ്പളങ്ങി
സ്കൂൾ വിലാസം പഴങ്ങാട്പി .ഒ,
പിൻ കോഡ് 682007
സ്കൂൾ ഫോൺ 04842248990
സ്കൂൾ ഇമെയിൽ stgeorgeslpspazhangad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല മട്ടാഞ്ചേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 54
പെൺ കുട്ടികളുടെ എണ്ണം 43
വിദ്യാർത്ഥികളുടെ എണ്ണം 97
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ മേരി ജോസഫൈൻ
പി.ടി.ഏ. പ്രസിഡണ്ട് ടി . എം. മനേഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Pvp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

        പമ്പാ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കുഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദ്വീപ്.   ഇവിടെ ജീവിച്ചിരുന്നവരെല്ലാം    ക്രിസ്ത്യാനികളായിരുന്നു.  അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടകൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു. വിദ്യാലയം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്താശാന്മാരിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത് തന്നെ പണമുള്ളവർക്കും മേല്ജാതിക്കാർക്കുമായി മാത്രമായി ഒതുങ്ങിക്കുടിയിരുന്നു. പോർച്ചുഗീസ് മിഷനറിമാർ ഇവിടങ്ങളിൽ മതപ്രചാരണാർത്ഥം സഞ്ചരിച്ചിരുന്നു. അവർ സ്ഥാപിച്ച കുരിശാണ് പിന്നീട് കുരിശുപള്ളിയായും ഇടവക പള്ളിയായും പരിണമിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് 1890 -ൽ എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ല് ചുമന്നും മണൽ ചുമന്നും സ്കൂൾ പണി പൂർത്തിയാക്കിയത്. തറ ചാണകം മെഴുകിയതായിരുന്നു. അന്നും എഴുപുന്ന അരൂർ ഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.  അധികം പേരും ദാരിദ്രം മൂലം നാലാം ക്ലാസ്സുവരെ കഷ്‌ടിച്ചു പഠിച്ചു പഠനം നിർത്തുകയായിരുന്നു പതിവ്.  ജാതിമതഭേദമന്യേ ഒത്തിരിയാളുകളെ വിദ്യ അഭ്യസിപ്പിച്ച കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യമായ കളിസ്ഥലം,കളി ഉപകരണങ്ങൾ
  • ബയോഗ്യാസ് പ്ലാൻറ്
  • കുട്ടികളുടെ പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠന സാമഗ്രികളും
  • ഉച്ച ഭക്ഷണം തയ്യാറാകാൻ പ്രേത്യേക അടുക്കള
  • പ്രേത്യേക ഓഫീസ് മുറി
  • ഇന്റെര്നെറ്റോടു കൂടിയ കമ്പ്യൂട്ടർ , ഫോട്ടോസ്റ്റാറ് മെഷീൻ , പ്രിൻറർ എന്നിവ..
  • വൈഫൈ കണ്ണെക്ടിവിറ്റിയോടെ ഉള്ള കമ്പ്യൂട്ടർ ലാബ്
  • ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ
  • പൂർവ വിദ്യാർത്ഥികൾ സമ്മാനിച്ച കിഡ്സ് പാർക്ക്
  • എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റുകളും
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി

പച്ചക്കറി തോട്ടം


2015-16 അദ്ധ്യയന വർഷം മുതൽ പച്ചക്കറി കൃഷി നടത്തി വരുന്നു.വേണ്ട,വഴുതന,തക്കാളി,പച്ചമുളക്,പയർ,വാഴ,പപ്പായ,ചീര എന്നിവയാണ് കൃഷി ചെയുന്നത്.കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഇവ ഉപയോഗിച്ച് വരുന്നു.കൃഷിയുടെ പരിചരണം കുട്ടികൾ,പി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടത്തി വരുന്നു.

ഡ്രൈ ഡേ

ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി നടത്തപ്പെടുന്നു.പരിസരം വൃത്തിയാക്കുകയും ശുചിത്ത്വത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്,സ്കിറ്റ് എന്നിവ സംഘടിപ്പിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലുള്ള സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി എല്ലാ വെള്ളിയായ്ഴയും കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്നു.എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനായുള്ള അവസരം ഒരുക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്

പത്തു പേരടങ്ങുന്ന സംഘം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കൃഷി,ശുചിത്ത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.

മറ്റു മേഖലകൾ

ശാസ്ത്ര, ഗണിത,ഗണിത,പ്രവർത്തി പരിചയ മേഖലകളിലുള്ള ക്ലാസുകൾ രൂപീകരിച്ചു അധ്യാപകർ പരിശീലനം നൽകുന്നു.


മുൻ സാരഥികൾ

  1. കെ.എക്സ് ജോർജ്
  2. സി.ജെ അഗസ്റ്റിൻ
  3. ആലിസ് പീറ്റർ
  4. പീറ്റർ വി.ജെ
  5. ആഗ്നസ് മരിയ
  6. മരിയ ഗൊരേത്തി
  7. ഡെയ്സി ലൂയിസ്

നേട്ടങ്ങൾ

  1. 2015 -16 വർഷം മട്ടാഞ്ചേരി ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.പ്രദർശനത്തിന് രണ്ടാം സ്ഥാനം.
  2. രൂപതാതല കിഡ്സ് ട്രാക്ക് മത്സര ഇനങ്ങളിൽ എൽ.കെ.ജി വിഭാഗം രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനം.
  3. അധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ പങ്കെടുത്ത മാര്ഗരറ്റ് സോണി എന്ന അധ്യാപികയ്ക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.നെൽസൺ ലൂയിസ്
  2. കൊച്ചി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ അലക്സാണ്ടർ എടേഴത്തു പിതാവ്
  3. ഫാദർ പീറ്റർ ചടയങ്ങാട് (വികാരി ജനറൽ ,കൊച്ചി രൂപത )
  4. അഡ്വകേറ്റ് സുഗുണപാലൻ
  5. പ്രൊഫെസ്സർ റോസാ എം.ടി

വഴികാട്ടി

Loading map...