സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസത്തില‍ൂടെ വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വവികാസവ‍ും ആത്മവിശ്വാസത്തോടെ മ‍ുന്നോട്ട് നീങ്ങാന‍ുള്ള കഴിവ‍ും ലഭിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ കലാസാഹിത്യ കഴിവ‍ുകൾ പരിപോഷിപ്പിക്ക‍ുന്നതിന് പൊത‍ുവിദ്യാഭ്യാസ നേതൃത്വതിൽ വിദ്യാരംഗം- കലാസാഹിത്യവേദിക്ക് ര‍ൂപം കൊട‍ുത്ത‍ു.സാഹിത്യം ഒര‍ു ദേവതയാണ്.സാഹിത്യത്തിന്റെ സൃഷ്‍ടിയ‍ും പരിപാലനവ‍ും കലാക്ഷേത്രത്തിൽ നടത്തപ്പെട‍ുന്ന‍ു.ഇലക്ട്രോണിക് മാധ്യമങ്ങള‍ുടെ വികസനത്തോടെ വിദ്യാർത്ഥിനികളിൽ വായനാശീലം ക‍ുറഞ്ഞ‍ുവന്നിരിക്ക‍ുന്ന‍ ഈ ആധ‍ുനിക കാലഘട്ടത്തിൽ വിദ്യാരംഗം -കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൽപ്പിക്കേണ്ടത‍ുണ്ട്.

സ്‍ക‍ൂൾ പ്രവർത്തന നാൾവഴികളില‍ൂടെ

ഓരോ വർഷവ‍ും സ്‍ക‍ൂൾ പ്രവേശനോത്സവം മ‍ുതൽ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾ നിറസാന്നിധ്യമായി നിലകൊള്ള‍ുന്ന‍ു.സാഹിത്യകാരൻമാര‍‍ുടെ ഓർമ്മ ദിനങ്ങള‍ും ,അവയോട് അന‍ുബന്ധിച്ച വിദ്യാർത്ഥിനികള‍ുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക‍ും വേദി ഒര‍ുക്കാറ‍ുണ്ട്.തദവസരത്തിൽ സാഹിത്യമേഖലയിൽ നിറസാന്നിധ്യമായ സാഹിത്യകാരൻമാരെ സ്ക‍ൂളിലേക്ക് ക്ഷണിച്ച് പരിചയപ്പെട‍ുത്ത‍ുന്ന‍ു.സാഹിത്യോത്സവവ‍ും,സാഹിത്യശിൽപ്പശാല,നാടൻകലാകാരൻമാര‍ുമായിട്ട‍ുള്ള ഒത്ത‍ുചേരല‍ുകൾ,നാടൻകലകള‍ുടെ പ്രദർശനം ത‍ുടങ്ങിയവ സംഘടിപ്പിച്ച‍ു വര‍ുന്ന‍ു.

വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ മത്സര ഇനങ്ങളിൽ (സ്‍ക‍ുൾതലം,സബ്‍ജില്ലാതലം, ജില്ലാതലം)വിദ്യാർത്ഥിനികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ കരസ്ഥമാക്ക‍ുകയ‍ും ചെയ്‍ത‍ു വര‍ുന്ന‍ു.ഭാവി വാഗ്‍ദാനങ്ങളായ വിദ്യാർത്ഥിനികള‍ുടെ സർഗ്ഗവാസനകള‍ുടെ പ്രകടനമാക‍ുന്ന വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ലക്ഷ്യപ്രാപ്തിയിലേക്ക‍ുള്ള പ്രവർത്തനങ്ങൾ ത‍ുടര‍ുന്ന‍ു.