സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MA (സംവാദം | സംഭാവനകൾ)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-2017MA




ചരിത്രം

എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവില്‍ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കര്‍മ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേള്‍ക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവര്‍ക്കി പയ്യപ്പിള്ളി അച്ചന്‍ തന്‍റെ അജപാലന ധര്‍മ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പറ്റാത്തതിന്‍റെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോള്‍ പിതാവിന്‍റെ മനസ്സില്‍ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളില്‍ ഒരു കര്‍മ്മല മഠം പണിയുക എന്നത്. അക്ഷരത്തിന്‍റെ അക്ഷയശക്തി അഭ്യസിക്കാന്‍ മഞ്ഞപ്രനാട്ടിലെ കുട്ടികള്‍ക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്. 1929 ആഗസ്റ്റ് 20 തീയതി 1,2 ക്ലാസ്സുകള്‍ക്കും തുടര്‍ന്ന് 3,4 ക്ലാസ്സുകള്‍ക്കും സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ചു. 1960 ല്‍ പള്ളിവക ഒരു ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാന്‍ വേണ്ടി അന്നത്തെ വികാരിയച്ചന്‍, ബഹു.നാല്പാടന്‍ ദേവസ്സി - സെന്‍റ്. മേരീസ് എല്‍.പി. സ്ക്കൂള്‍ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ല്‍ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കല്‍ സ്ക്കൂളിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. 14.7.1960 ല്‍ സെന്‍റ്.മേരീസ് എല്‍.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി. പഠനതലത്തില്‍ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലര്‍ത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളില്‍ ഏറെ സമ്മാനങ്ങള്‍, മോറല്‍ സയന്‍സില്‍ രൂപതാതല റാങ്കുകള്‍ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാര്‍ത്ഥന, ക്ലാസ്സുകള്‍, സന്മാര്‍ഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളര്‍ത്തുവാന്‍ അധ്യാപകര്‍ സര്‍വ്വാത്മനാ ശ്രമിക്കുന്നു. സി.ആന്‍റണിയ, സി.മെലാനി, സി.ബോര്‍ജിയ, സി.ഹില്‍ഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈന്‍, സി.സില്‍വി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവര്‍ പ്രധാനാധ്യാപികമാരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • പ്രയര്‍ റൂം,
  • കമ്പ്യൂട്ടര്‍ റൂം,
  • റീഡിംഗ് റൂം,
  • ലൈബ്രറി,
  • പാര്‍ക്ക് ,
  • സ്പോര്‍ട്സ് ഗ്രൗണ്ട്,
  • ശുചിത്വമുള്ള ടോയ് ലറ്റ്സ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം,
  • കലാവേദി,
  • ബാലസഭ,
  • ക്വിസ്സ് കോര്‍ണര്‍,
  • സ്ക്കൂള്‍ മാഗസിന്‍

മുന്‍ സാരഥികള്‍

  • സി.ആന്‍റണിയ - 1948 to 1953
  • സി.മെലാനി - 1953 to 1958
  • സി.ബോര്‍ജിയ - 1958 to 1962
  • സി.ഹില്‍ഡ - 1962 to 1978
  • സി.റോസെല്ലോ - 1978 to 1985
  • സി.ബെനോയി - 1985 to 1987
  • സി.അമാബലിസ് - 1987 to 1994
  • സി.ലൊറൈന്‍ - 1994 to 1998
  • സി.സില്‍വി - 1998 to 2002
  • സി.ജെയ്സ് മേരി - 2002 to 2006
  • സി.റാണി ഗ്രെയ്സ് - 2006 to 2016

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • സി.മെറ്റ്സി
  • ശ്രീമതി ലീന ജോസ് തളിയത്ത്
  • സി.ലിറ്റില്‍ ട്രീസ
  • സി.കൃപ മരിയ
  • ശ്രീമതി ഡെയ്സി ആന്‍റണി

നേട്ടങ്ങള്‍

2002 - 2003

                       മോറല്‍ സയന്‍സ്			- 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യര്‍

പഞ്ചായത്ത് തല സ്പോര്‍ട്സ് - ഒന്നാം സ്ഥാനം പ്രവ‍ത്തിപരിചയ മേള - സെക്കന്‍റ് ഓവറോള്‍ ശാസ്ത്രമേള - ഒന്നാം സ്ഥാനം ബാലകലോത്സവം - മൂന്നാം സ്ഥാനം 2004-2005

                       മോറല്‍ സയന്‍സ്			- ഒന്നാം റാങ്ക് - കുമാരി അഞ്ജു ജേക്കബ്

പഞ്ചായത്ത് തല സ്പോര്‍ട്സ് - ഫസ്റ്റ് ഓവറോള്‍ സബ് ജില്ലാതല സ്പോര്‍ട്സ് - സെക്കന്‍റ് ഓവറോള്‍ സബ് ജില്ലാതല ബാലകലോത് സവം - കലാതിലകം- ആന്‍ മേരി വര്‍ഗ്ഗീസ് 2005-2006

                       ബാലകലോത്സവം			- സെക്കന്‍റ് ഓവറോള്‍

2006-2007

                      മോറല്‍ സയന്‍സ്			- രണ്ടും മൂന്നും റാങ്കുകള്‍

2008-2009

                    മോറല്‍സയന്‍സ്			      - രണ്ട്, മൂന്ന്, പത്ത് റാങ്കുകള്‍

പ്രവ‍ത്തിപരിചയമേള - സെക്കന്‍റ് ഓവറോള്‍ ബാലകലോത്സവം - ഫസ്റ്റ് ഓവറോള്‍ 2009-2010

                    മോറല്‍ സയന്‍സ്			     - മൂന്ന്, നാല്, ഏഴ് റാങ്കുകള്‍

- അതിരൂപത ഫസ്റ്റ് ഓവറോള്‍ 2010-2011

                  മോറല്‍ സയന്‍സ്			    - സെക്കന്‍റ് ഓവറോള്‍

2011-2012

                  മോറല്‍ സയന്‍സ്			   - രണ്ട് എ പ്ലസ് , മൂന്ന് എ ഗ്രെയ്ഡുകള്‍

- ഫസ്റ്റ് ഓവറോള്‍ 2012-2013

                 കലോത്സവം				- ഫസ്റ്റ് ഓവറോള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*ലീനു ആനന്ദന്‍ - അഡ്വക്കേറ്റ്, എറണാകുളം ഹൈകോര്‍ട്ട്, *മഹേഷ് - യൂണിവേഴ്സിറ്റി പ്രൊഫസര്‍, *ജയിംസ് വടക്കുംഞ്ചേരി - ഫസ്റ്റ് ക്രിമിനോളജിസ്റ്റ്, *വിദ്യാ ഉണ്ണികൃഷ്ണന്‍ - ഡോക്ടര്‍, *ദിവ്യ ആര്‍ - എന്‍ഞ്ചിനീയര്‍, *സി. ഗ്രെയ്സ് ലിന്‍ സി.എം.സി - എറണാകുളം പ്രോവിന്‍സ്, *ഫാ.ബിന്‍റോ കിലുക്കന്‍ - വികാരി, സെന്‍റ്. ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച്, തൃക്കാക്കര, *ഫാ. ജോസഫ് മണവാളന്‍ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു, *ഫാ. ഫ്രാന്‍സിസ് മണവാളന്‍ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു


=വഴികാട്ടി

  • ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.

ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ ദൂരത്തായാണ് സെന്‍റ്. മേരീസ് എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരവും. പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെന്‍റ്.മേരീസ് യു.പി.സ്ക്കൂള്‍, ജ്യോതിസ് സെന്‍ട്രല്‍ സ്ക്കൂള്‍ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.