സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

St. Catherine's HSS Payyampally

Social Science Club 2021-2022

St. Catherine's HSS ലെ Social Science club അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ചു എച്ച്എസ് യുപി വിഭാഗത്തിൽ 50 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഓരോ വിഭാഗത്തിലും ഭാരവാഹികളെ തെരഞ്ഞെടുത്തു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു

August

       ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു..യുദ്ധവിരുദ്ധ പോസ്റ്റർ, സഡോക്കോ നിർമ്മാണം യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

   ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങൾ- പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, ചിത്ര രചന, പോസ്റ്റർ മേക്കിങ് ഓഗസ്റ്റ് 15ന് രാവിലെ പതാക ഉയർത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

September

  UP തലത്തിൽ അറിവുത്സവം എന്ന പേരിൽ കുട്ടികളുടെ ജികെ വർദ്ധിപ്പിക്കാനും, പത്രവായന പ്രോത്സാഹിപ്പിക്കാനും ആയി ഒരു പദ്ധതി ആവിഷ്കരിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ ദിവസവും അഞ്ചു ചോദ്യങ്ങൾ അയച്ചു കൊടുക്കുന്നു വൈകുന്നേരം ഉത്തരം നൽകുന്നു. മാസാവസാനം ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തുവരുന്നു.

October

    ഒക്ടോബർ 2 ഗാന്ധിജയന്തി വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു. അന്നേദിവസം സ്കൂളും പരിസരവും വൃത്തിയാക്കി.

   ഒക്ടോബർ 24 -ഐക്യരാഷ്ട്ര ദിനം കുട്ടികൾക്ക് ഓൺലൈനായി Benny K J സർ സന്ദേശം നൽകി.

November

     നവംബർ 14 ശിശുദിനം കുട്ടികളുടെ പ്രധാനമന്ത്രി സ്പീക്കർ എന്നിവരെ തിരഞ്ഞെടുത്തു ശിശുദിനറാലി, ശിശുദിനസന്ദേശം എന്നിവ സംഘടിപ്പിച്ചു.

December

    ഡിസംബർ 10 -മനുഷ്യാവകാശ ദിനം.സെമിനാർ, ഉപന്യാസം എന്നിവ നടത്തി.

     ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ സഹായത്തോടെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.