സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ ചേർപ്പ് എന്ന സ്ഥലത്താണ്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചേർപ്പ്. ചേരുന്നിടം എന്നാണ് ചേർപ്പ് എന്നതിനർത്ഥമെന്ന് സ്ഥലനാമചരിത്രകാരന്മാർ പറയുന്നു. പ്രാചീന പെരുവനം ഗ്രാമകേന്ദ്രത്തിലാണ് ചേർപ്പ്. അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട്.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചേർപ്പ്. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നും 12 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് ചേർപ്പ് സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലേക്കും തൃപ്രയാർ ടൗണിലേക്ക് ഇതിലേയാണ് വഴി. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രകലകളും തിങ്ങിവാഴുന്ന ഗ്രാമമാണ് ചേർപ്പ്‌ ഗ്രാമം. അനവധി ജല സ്രോതസ്സുകളും നദികളും ചേർപ്പിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്നു. ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും പേരു കേട്ട സ്ഥലമാണ് ചേർപ്പ്. പൂരങ്ങളുടെ സമയത്ത് ഇവയ്ക്ക് വളരെ അധികം പ്രസക്തിയുണ്ട്. അതുപോലെ തന്നെ ഇലത്താളം, കൊമ്പ്, കുഴൽ, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങൾ ഇവിടെയാണ് ഏറ്റവും അധികം നിർമ്മിക്കുന്നതും ഉപായോഗിക്കപ്പെടുന്നതും. ചേർപ്പ് ഗ്രാമത്തിൽ മുഖ്യമായി രണ്ടു പൂരങ്ങളാണ് നടക്കാറുള്ളത്. പെരുവനം പൂരവും ആറാട്ടുപുഴ പൂരവും.

പെരുവനം ഗ്രാമം മുനി പരശുരാമനാണ് നിർമിച്ചത് എന്ന് പുരാണങ്ങളിൽ പറഞ്ഞു പോരുന്നു. ചേർപ്പ് എന്നാൽ ചേരുന്നിടം. മഹാത്മ ഗാന്ധിയുടെ ഗ്രാമ നവോത്ഥാന കാലഘട്ടത്തിലും കൊച്ചി സാമ്രാജ്യത്തിന്റെ സമയത്തും വർധ എന്നാണ് ചേർപ്പ് അറിയപ്പെട്ടിരുന്നത്.

ക്ഷേത്രങ്ങൾ നിരവധിയാണ് ചേർപ്പ് ഗ്രാമത്തിൽ. പെരുവനം ശിവ ക്ഷേത്രം അറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം ഊരകത്തമ്മ തിരുവടി ക്ഷേത്രം തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം എന്നിവയാണ് പ്രമുഖ ക്ഷേത്രങ്ങൾ. വിദ്യാരംഭം കുറിക്കാൻ വിദ്യാർത്ഥികളെയും കുട്ടികളെയും എഴുത്തിനിരുത്തുന്നതിന് പ്രസിദ്ധമാണ് തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം. തൃപ്രയാർ എത്തുന്നത് വരെ പാടശേഖരങ്ങൾ നിറഞ്ഞു നില്ക്കുന്നതാണ് ചേർപ്പ് ഗ്രാമം. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും പാറയുടെ പ്രതലമാണ് ചേർപ്പിന്.