സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ കൈകൾ


   ചിന്നുവിന്റെ അച്ഛൻ ഒരു ഡോക്ടർ ആണ്. എന്നും ജോലി കഴിഞ്ഞു വന്നാൽ ചിന്നുവുമായി കളിയും കഥ പറച്ചിലുമായി വളരെ സന്തോഷമായാണ് അവർ കഴിയുന്നത്. പക്ഷെ ഇപ്പോൾ ചിന്നു വളരെ വിഷമത്തിലാണ്. കൊറോണ ബാധിച്ചവരെ പരിശോധിക്കുന്നതിനാൽ അച്ഛൻ വീട്ടിലേക്കു വരാറില്ല. ചിന്നുവിന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിയിരുന്നത് കുട്ടപ്പൻ ചേട്ടന്റെ കടയിൽ നിന്നായിരുന്നു. ഒരു ദിവസം കടയിൽ പോയ അമ്മ വിഷമിച്ചാണ് വന്നത്. അവളുടെ അച്ഛൻ രോഗികളെ ചികിൽസിക്കുന്നതിനാൽ സാധനങ്ങൾ തരില്ലെന്നും കടയിൽ വരരുതെന്നും കുട്ടപ്പൻ ചേട്ടൻ പറഞ്ഞു. അതിന് അച്ഛൻ വീട്ടിലേക്ക് വരാറില്ലല്ലോ അമ്മേ... അവൾ വിഷമത്തോടെ ചോദിച്ചു. അവളെ ചേർത്തു പിടിച്ചു അമ്മ സമാധാനിപ്പിച്ചു. പിന്നീട് നല്ലവരായ നാട്ടുകാരാണ് സാധനങ്ങൾ എത്തിച്ചു കൊടുത്തത്.
      ഒരു ദിവസം അച്ഛൻ വിളിച്ചപ്പോഴാണ് അവർ വിവരം അറിയുന്നത്. കുട്ടപ്പൻ ചേട്ടനെ കൊറോണ ബാധിച്ചു ആശുപത്രിയിൽ ആക്കിയിരിക്കുന്നു. ചിന്നുവിന്റെ അച്ഛനാണ് ചികിൽസിക്കുന്നത്. കുട്ടപ്പൻ ചേട്ടൻ ആരോഗ്യ പ്രവർത്തകർ നിർദേശിച്ച ഒരു പ്രതിരോധ പ്രവർത്തനവും ചെയ്തിരുന്നില്ല. കടയിൽ വരുന്നവരോട് മാസ്‌കോ കയ്യുറയോ ഒരു തൂവാല പോലും ഇല്ലാതെയാണ് ഇടപഴകിയിരുന്നത്. കൂടാതെ ഗൾഫിൽ നിന്നും വന്ന സുഹൃത്തിന്റെ മകളുടെ കല്യാണത്തിനും പങ്കെടുത്തു. ആശുപത്രിയിൽ കിടന്ന് കുട്ടപ്പൻ ചേട്ടൻ ഓർത്തു കൊറോണ ബാധിതരെയും അവരെ നോക്കുന്നവരെയും ഒറ്റപ്പെടുത്തുകയല്ല അവരിൽ നിന്ന് അകലം പാലിക്കുക മാത്രമാണ് വേണ്ടത്. ആരോഗ്യപ്രവർത്തകർ പറഞ്ഞ നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ വരില്ലായിരുന്നു. അസുഖം മാറി തിരിച്ചു വരുമ്പോൾ കുട്ടപ്പൻ ചേട്ടൻ തന്നെ പരിപാലിച്ചവരോട് കൈ കൂപ്പി കൊണ്ട് പറഞ്ഞു...
 "നിങ്ങളെല്ലാവരും ദൈവത്തിന് തുല്യരാണ്. നിങ്ങളുടെ കൈകൾ ദൈവത്തിന്റെ കൈകളാണ്..........."

 

അനന്തൻ. K.S
3 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം