സി എം എസ്സ് എൽ പി എസ്സ് വെങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 18 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikivengalam (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.

സി എം എസ്സ് എൽ പി എസ്സ് വെങ്ങളം
37636.jpg
വിലാസം
വെങ്ങളം

വെങ്ങളം
എഴുമറ്റൂർ പി ഒ
പത്തനംതിട്ട
,
689586
സ്ഥാപിതം1 - June - 1926
വിവരങ്ങൾ
ഫോൺ9847114709
ഇമെയിൽsomapkorah@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37636 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപകൻശ്രീമതി സോമ പി കോര
അവസാനം തിരുത്തിയത്
18-11-2020Wikivengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സിഎംഎസ് മിഷനറിമാരുടെ ത്യാഗോജ്വലവും സമർപ്പണവും ആയ ജീവിതത്തിൻറെ ഫലമായാണ് സിഎംഎസ് സ്കൂളുകൾ സ്ഥാപിതമായത്. അക്ഷരജ്ഞാനവും അറിവും നേടിയ ഒരു സമൂഹം ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷനറിമാർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെൻറിൻയും നാട്ടുകാരുടെയും ശ്രമഫലമായാണ് മലയോര പ്രദേശമായ എഴുമറ്റൂര് വെങ്ങളം സി എം എസ് എൽ പി സ്കൂൾ 1926ൽ സ്ഥാപിതമായത്. അന്നുമുതൽ ഈ പ്രദേശത്ത് വെളിച്ചം പകരുന്ന ഒരു സ്ഥാപനമായി സി എം എസ് എൽ പി സ്കൂൾ വെങ്ങളം നിലകൊള്ളുന്നു.

ഭൗതികസാഹചര്യങ്ങൾ

മഴവെള്ള സംഭരണി, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, കമ്പ്യൂട്ടർ, ടോയ്‌ലെറ്റുകൾ ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ മേശകൾ, കസേരകൾ, അലമാരകൾ മുതലായവ ഉണ്ട്. ലൈബ്രറി അലമാരകൾ, കുട്ടികൾക്ക് പഠനോപകരണങ്ങൾ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കുന്നതിന് ഉള്ള കസേരകൾ ബെഞ്ചുകൾ ഇവ ക്രമീകരിച്ചിട്ടുണ്ട്.

മികവുകൾ

LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.

മുൻസാരഥികൾ

മുൻ സാരഥികളായി M.K Cherian sir Madathumchal, M.C Annamma teacher Perumpetty, K.M Saumel sir Ezhumattoor, M.T Aley teacher Ezhumattoor എന്നിവരും 1999 June 1 മുതൽ Soma P Korah Ezhumattoor ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കിഷോർ തങ്കച്ചൻ ഓർത്തോപീഡിക് ഡോക്ടറായി കണ്ണൂരിൽ സേവനം ചെയ്യുന്നു. കൂടാതെ അധ്യാപകർ, എൻജിനീയർമാർ, സാമൂഹ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നീ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളും ഉണ്ട്.

ദിനാചരണങ്ങൾ

റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനം, ശിശുദിനം, പരിസ്ഥിതിദിനം മുതലായ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ആഘോഷപൂർവ്വം സ്കൂളിൽ നടത്തുന്നു.

അധ്യാപകർ

Soma P Korah പറങ്കാമൂട്ടിൽ എഴുമറ്റൂർ ഹെഡ്മിസ്ട്രസ് ആയും, Susan P Thomas തേമാലിൽ വാളക്കുഴി, Dijo T J തടത്തിൽ ചാന്നാനിക്കാട് എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വായന പ്രോത്സാഹിപ്പിക്കൽ, സ്കൂൾ ബ്യൂട്ടി ഫിക്കേഷൻ, പരിസരത്തെ അറിയുക, പരിസരശുചീകരണം, കലാകായിക പ്രവർത്തനം, മോറൽ ക്ലാസുകൾ നടത്തുന്നു.

ക്ളബുകൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട റവന്യൂ ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി എം എസ് എൽ പി സ്കൂൾ.