സി.എ.എച്ച്.എസ്. പെരുവെമ്പ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ഗ്രാമത്തിൻ്റെ തനതു ഭാഷാശൈലി. നിഷ്കളങ്കളതയുടെയും ലാളിത്യത്തിൻ്റെയും തനിമ നിറഞ്ഞ ചില ഭാഷാ പ്രയോഗങ്ങൾ

നിങ്ങൾ - നിങ്ങ

ഞങ്ങൾ - ഞങ്ങ

നിങ്ങളുടെ -നിങ്ങണ്ടെ

ഞങ്ങളുടെ - ഞങ്ങണ്ടെ

അമ്മയുടെ വീട് - അമ്മൻ്റെ വീട്

വക്കാണം കൂടി - വക്കാണിച്ചു

സംസാരിക്കുന്നു - കൂട്ടം കൂടുന്നു

മുഖം- മെകറ്, മൂഞ്ചി

മാവ് - മൂച്ചി

പേരയ്ക്ക_ കൊയ്യക്ക

നിനക്ക്-നിനിയ്ക്കി

ഞാൻ വിചാരിച്ചു - ഞാൻ നെനച്ചു

തുണിയലയ്ക്കുക- തുണിനനച്ചിടുക

ചൂല് - ഈള്

ചണ നൂല് - വഞ്ചിക്കയറ്

പയറ്- പയിര്

കയറ്_കയിര്

മൂവന്തി - മോന്തി

പനമ്പ്-പരമ്പ്

പെട്ട- പെൺകുട്ടി

ഉറുമ്പ് - മീറ്

അഹങ്കാരം - തിമിര്

ധാരാളം_ തെങ്ങനെ

കൂടുതൽ - ഊരുപ്പെട്ട

നെല്ല് ഉണങ്ങിയിട്ടില്ല - ആവാടിയിട്ടില്ല

വിഷു - മിഴു

കപ്പ- പുള

ബന്ധുകൾക്ക് പണം കൊടുക്കുന്നത്- ബന്ധുമ, ബന്ധു പണം

അറിവ് - പൊലം

ചിരി- ചിറി

ഉറക്കെ ശബ്ദമുണ്ടാക്കുന്നത്- കത്തുക

ചോദിക്കുക - കേൾക്കുക

ഉള്ളതാണോ - തന്നെ?

പോയത്രേ -പോയവേ

എവിടെ_ എവ്ടീ

മുറുക്ക് - മുര്ക്ക്

പന കേറുക - പന കേരുക

വെട്ടുകത്തി -കൊടുവാള്

പാത്രം - അടുക്ക്

മുതിര_കൊള്ള്

എനിയ്ക്ക് - എയ്ക്ക്

സ്ത്രീ _ അച്ചി