സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി  ദിനം, ലോക വയോജന ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സാമൂഹികശാസ്ത്ര ക്ലബ്ബ് ചാർട്ട് നിർമ്മാണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ചാർട്ട്  മത്സരത്തിൽ  വിജയികൾക്ക്  സമ്മാനം  നൽകി . ജൂൺ 15, ലോക വയോജന അതിക്രമ അവബോധ ദിനത്തിൽ സ്കൂളിന് തൊട്ടടുത്തുള്ള വന്ദ്യ വായോധികൻ  മൊയ്‌ദൂച്ചയെ സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രധാന അധ്യാപകന്റെ സാനിധ്യത്തിൽ ആദരിച്ചു .


സോഷ്യൽ  സയൻസ് ക്ലബ്ബ് ഉൽഘാടനം

2023_ 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ  , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ   SITC  പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ  മാസ്റ്റർ നന്ദിയും  പറഞ്ഞു


ഫ്രീഡം ക്വിസ് മത്സരം

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീഡം ക്വിസ് മത്സരം ശ്രദ്ധേയമായി.  ഇരുനൂറിലധികം  കുട്ടികൾ പങ്കെടുത്തു . സ്‌കൂൾ സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു  ശ്രദ്ധേയമായി.  ഇരുനൂറിലധികം  കുട്ടികൾ പങ്കെടുത്തു .  എട്ടാം ക്ലാസ് വിദ്യാർത്ഥിനി  ശ്രീഷ്ണ  ഒന്നാം സ്‌ഥാനവും, അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം നൽകി .

ലോക ജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം  തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ മുഹമ്മദ് ഹാദി  ഒന്നാം സ്ഥാനവും,    ശ്യാമിലി  രണ്ടാം സ്ഥാനവും നേടി . വിജയികൾക്ക്  സമ്മാന ദാനം നൽകി .


സബ് ജില്ലാ ശാസ്‌ത്രോത്സവം 

സബ് ജില്ലാ ശാസ്‌ത്രോത്സവം  സോഷ്യൽ സയൻസ് മേളയിൽ മികച്ച നേട്ടം .

സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിൽ   രണ്ടാം സ്ഥാനം നേടി .  പാർവണയും , സ്വേതയും  അവതരിപ്പിച്ച നദീതട സംസ്‌കാരങ്ങലുടെ താരതമ്യ പഠനത്തിനാണ്  രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞത് .  പ്രസംഗത്തിൽ  മുഹമ്മദ് ഹാദി ഒന്നാം സ്ഥാനം നേടി .