സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ ലൈബ്രറിയാണ് . വായനയുടെ മാസ്മരിക ലോകത്തേക്ക് കടന്നു ചെല്ലാൻ താല്പര്യമുള്ള എല്ലാവരെയും ആകർഷിക്കുന്നഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് നമ്മുടെ ലൈബ്രറി. ആയിരത്തിലധികം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിൽ ഉണ്ട് . ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും,വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കൂടാതെ ഒരു ലൈബ്രറി അധ്യാപികയുടെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക്  ആവശ്യാനുസരണം  പുസ്തകം  ആഴ്ചയിൽ കൊണ്ടുപോകാനുള്ള  സൗകര്യവും ലൈബ്രറിയിൽ   ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ്‌ വെയർ രൂപത്തിലേക്ക് മാറ്റാനും അതിനു ആവശ്യമായ ഡിജിറ്റൽ കാറ്റലോഗ് നിർമാണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ തുടക്കമിട്ട കഴിഞ്ഞു