സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('രോഗപ്രതിരോധം വിശ്വമാകെ വിത്തെറിഞ്ഞു വിളവെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രോഗപ്രതിരോധം

വിശ്വമാകെ വിത്തെറിഞ്ഞു

വിളവെടുത്തു പോരുമീ

വൻ വിപത്തിനെ

അടുത്തു നിർത്താൻ ഉണർത്തിടാം

കരങ്ങൾ തമ്മിൽ ചേർത്തിടാതെ

കരളുകൾ തമ്മിൽ കോർത്തിടാം

ഉടലു കൊണ്ടു അകന്നു നാം

ഉയിരുകൊണ്ടു അടുത്തിടാം

കരുതി നാം നയിച്ചിടും

പൊരുതി നാം ജയിച്ചിടും

പ്രതിരോധമാണ് പ്രതിവിധി

ഇടയ്ക്കിടെ കൈകൾ കഴുകി

ഈ മാരക രോഗത്തെ

നമുക്ക് പ്രതിരോധിക്കാം

സോഫിയ കെ ബിനു
(5 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത