സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
05:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി
വിലാസം
നെടുങ്ങാടപ്പള്ളി

നെടുങ്ങാടപ്പള്ളി പി.ഒ,
കോട്ടയം
,
686545
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04812487894
ഇമെയിൽ32040.swiki@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ല‍ൗലി ‍ജോൺ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂൽ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിൻ പുറത്ത് ഉദ്ദേശം 8 ഏക്കർ സ്ഥലത്തിനുള്ളിൽ വൃക്ഷലതാദിതളുടയും അറേബ്യ​ൻ സമുദ്രത്തിൽ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോൺ ആയിരുന്നു. ഇപ്പോൾ യു പി ക്ലാസ്സുകളിൽ ആറും ഹൈസ്ക്കൂളിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവർ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗൽഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളിൽ ആയിരിക്കുന്ന പ്രഗൽഭൻമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഇതര സ്ക്കൂളുകൾക്ക് മാർഗ്ഗ ദർശകമാണ്

ഭൗതികസൗകര്യങ്ങൾ

8 ഏക്കര് സ്ഥലം വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • സോഷ്യൽ സർവീസ് ലീഗ്
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • സെമിനാറുകൾ
  • അവധിക്കാല പരീക്ഷണശാലകൾ
  • കൗൺസിലിങ്ങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

സി എം എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

1990-1995 ശ്രീമതി മോളി ചാക്കോ

1995-2002  ശ്രീ.ജോൺ ഇട്ടി
2002-2007  ശ്രീ.എൻ.ഇ ജോർജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

2016 -2017 ശ്രീ.ഓ.ഏ കോരുള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി