"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
" കൊറോണ എന്ന  മഹാമാരി"
 
         ലോകം മുഴുവൻ കൊറോണ എന്ന  മഹാമാരിയുടെ ഭീതിയിൽ നിൽക്കുകയാണ്.  നമ്മുടെ രാജ്യത്ത് പല രോഗങ്ങളും പടർന്നു പിടിച്ചിട്ടുണ്ട് .  അന്നൊന്നും ഇല്ലാത്ത ഭീതിയാണ് എല്ലാവർക്കും ഇന്ന്. കാരണം ലോകം മുഴുവൻ ഈ രോഗം കാർന്നു തിന്നുകയാണ്. ഒരുപാട് പേർ മരിക്കുന്നു.  നമ്മൾ കേരളീയർ നിപ്പ, പ്രളയം തുടങ്ങിയ വിപത്തുകളിൽ നിന്നും കരകയറാൻ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു.അതിനിടയിലാണ് കൊടുംങ്കാറ്റ് പോലെ കൊറോണ എന്ന ദുഷ്ട വൈറസ് ആഞ്ഞടിച്ചത്.   

23:29, 28 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി     

        ലോകം മുഴുവൻ കൊറോണ എന്ന  മഹാമാരിയുടെ ഭീതിയിൽ നിൽക്കുകയാണ്.  നമ്മുടെ രാജ്യത്ത് പല രോഗങ്ങളും പടർന്നു പിടിച്ചിട്ടുണ്ട് .  അന്നൊന്നും ഇല്ലാത്ത ഭീതിയാണ് എല്ലാവർക്കും ഇന്ന്. കാരണം ലോകം മുഴുവൻ ഈ രോഗം കാർന്നു തിന്നുകയാണ്. ഒരുപാട് പേർ മരിക്കുന്നു.  നമ്മൾ കേരളീയർ നിപ്പ, പ്രളയം തുടങ്ങിയ വിപത്തുകളിൽ നിന്നും കരകയറാൻ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു.അതിനിടയിലാണ് കൊടുംങ്കാറ്റ് പോലെ കൊറോണ എന്ന ദുഷ്ട വൈറസ് ആഞ്ഞടിച്ചത്.  
                ആദ്യമായി ഈ രോഗം സ്‌ഥിരീകരിച്ചത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് . ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടുത്തി ലോകത്തിന്റെ മുക്കിലും മൂലയിലും ഇത് എത്തപ്പെട്ടു .  നിർഭാഗ്യം എന്നു  പറയട്ടെ ഈ വർഷാരംഭത്തിൽ നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ സാന്നിധ്യം അറിയിക്കപ്പെട്ടു.  വിദേശത്തുനിന്നും വന്ന ഏതാനും വിദ്യാർത്ഥികൾക്കാണ്  ആദ്യം ഈ രോഗം സ്‌ഥിരീകരിച്ചത് . എന്നാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെയും സമയോചിതമായ ഇടപെടൽ മൂലം എല്ലാവരെയും രോഗമുക്തരാക്കാൻ സാധിച്ചു. 
മാർച്ച്‌ മുതൽ മറ്റു ജില്ലകളിലും ഈ രോഗം  സ്‌ഥിരീകരിക്കപ്പെട്ടു. പിന്നീട് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 
                  ലോക വ്യാപകമായി ഒട്ടേറെ ജീവനെടുത്ത ഈ വൈറസിനെ പിടിച്ചുകെട്ടാൻ അത്ര എളുപ്പം അല്ല എന്നു ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ മാർച്ച്‌ അവസാനത്തോടുകൂടി സാമൂഹിക അകലം പാലിക്കുവാൻ  പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.   അതു  പാലിക്കപ്പെടുവാൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശവും നൽകി.  ആരോഗ്യവകുപ്പ്, പോലീസ്‌സേന, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടാതെ സന്നദ്ധ പ്രവർത്തകർ ഇവരുടെ കൂട്ടായ പ്രവർത്തന ഫലമായി ഈ മഹാമാരിയെ ഒരു പരിധി വരെ ഒതുക്കി തീർക്കാൻ സാധിച്ചു.                  തുടക്കത്തിൽ പോസിറ്റീവ് ഫലങ്ങൾ കൂടുതൽ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ല ഇപ്പോൾ വളരെ വിജയകരമായി രോഗത്തെ ചെറുത്തു രാജ്യത്തിന്  മൊത്തം മാതൃകയായി.  അതിൽ ജില്ലാ  മേധാവി ആയ ബഹു : നൂഹ് സാറിന്റെ പേര് പരാമർശിക്കാതെ പറ്റില്ല. 
                 രോഗ വ്യാപനം തടയുക എന്നത് ഓരോ വ്യക്തിയുടേയും  കടമയാണ് . ശാരീരിക  അകലം, വ്യക്തി ശുചിത്വം ഇവ പ്രധാനമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും  അന്യദേശങ്ങളിൽ നിന്ന് വന്നവർ പുറത്തിറങ്ങാതെ  മറ്റുള്ളവരുമായി അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.  മുതിർന്നവരെ സംരക്ഷിക്കുകയും അവർക്കു പ്രത്യേകം കരുതൽ നൽകുകയും കൂടാതെ ആരോഗ്യ പ്രവർത്തകരേയും  സേനാ വിഭാഗങ്ങളേയും പ്രത്യേകം അഭിനന്ദിക്കുകയും അനുസരിക്കുകയും  വേണം. 
                                
നവ്‌നീത് പ്രസാദ്
5 A സി.എം.എസ് .ഹൈസ്കൂൾ .കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം