"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി.ജസ്സി ജോർജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി.ജസ്സി ജോർജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി.ജസ്റ്റി ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി.ജസ്റ്റി ജോസഫ്
|ചിത്രം=
|ചിത്രം=29046-Lk-Cer.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}

13:20, 16 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

29046 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ് 29046
യൂണിറ്റ് നമ്പർ LK/2018/29046
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 34
വിദ്യാഭ്യാസ ജില്ല ഇടുക്കി
റവന്യൂ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ലീഡർ സൈനോ ബെന്നി
ഡെപ്യൂട്ടി ലീഡർ ആതിര സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സി.ജസ്സി ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സി.ജസ്റ്റി ജോസഫ്
16/ 08/ 2019 ന് Srteslin99
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
LK-29046.jpg

ലിറ്റിൽ കൈറ്റ്‌സ്

                     വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.

പ്രവേശന പരീക്ഷ

                  പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 
29046 ID CARD.jpg

ഉദ്ഘാടനം

                  2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. . ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.   സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.

യൂണിറ്റ്തലപ്രവർത്തനങ്ങൾ

 എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ സ്കൂൾ തലത്തിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
                ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്. 
                 അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.

ക്യാമ്പുകൾ

യൂണിറ്റ്തല ക്യാമ്പ്

         ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.

ഉപജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ്

സംസ്ഥാനതല ക്യാമ്പ്

ആനിമേഷൻ ഫിലിം നിർമ്മാണം

              ആനിമേഷൻ പരിശീലനങ്ങൾ സ്കൂളിൽ വളരെ മുമ്പുമുതൽതന്നെ തുടങ്ങിയിരുന്നു. നിരവധി തരത്തിലുള്ള ആനിമേഷൻ പ്രവർത്തനങ്ങൾക്ക് സ്കൂൾ  മുൻപ് കളമൊരുക്കിയിട്ടുണ്ട്. ഇത്തവണ അതിനെ കൂടുതൽ വിപുലമായ തരത്തിലേക്ക് എത്തിക്കുവാനുള്ള ഒരു പരിശ്രമം നടത്തുന്നുണ്ട്. അതിന്റെ ആദ്യത്തെ പ്രവർത്തനം എന്ന നിലയിൽ ആമയും മുയലും പന്തയം വെക്കുന്നതിന്റെ ഒരു ചെറിയ ആനിമേഷൻ ക്ലിപ്പ് നിർമ്മിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ഇവിടെ പഠിക്കുന്ന 10.B ക്ലാസിലെ അൻസില എന്ന കുട്ടിയാണ് ഇതിനുവേണ്ട തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് പഴയ പന്തയത്തിന്റെ കഥയല്ല. പഴയ കഥയെ പുതിയ ഒരു വീക്ഷണകോണിൽ കണ്ടുകൊണ്ടുള്ള തിരക്കഥയാണ് എഴുതി കഴിഞ്ഞിട്ടുള്ളത്. സ്കൂളിന്റെ ഇ-വിദ്യാരംഗം എന്ന താളിൽ കഥാരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൗകര്യത്തിനുവേണ്ടി ഈ താളിന്റെ അവസാനവും അത് ചേർത്തിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതി ബുധനാഴ്ച സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സിൽ ഈ ആനിമേഷൻ നിർമ്മാണത്തിന്റെ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പരമാവധി വേഗതയോടുകൂടി അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിക്കുന്നതാണ്.

കുട്ടിക്കൂട്ടം

                    കഴിഞ്ഞവർഷം നടത്തിയ കുട്ടിക്കൂട്ടം എന്ന പരിപാടി വളരെ വിജയപ്രദമായിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് അതിലെ ഓരോ പ്രവർത്തനങ്ങളും ചെയ്തത്. പലതരത്തിലുള്ള ആനിമേഷൻ ക്ലിപ്പുകളും അതിന്റെ ഭാഗമായി നിർമ്മിക്കുവാൻ കഴിഞ്ഞു. മാത്രമല്ല, ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെ പഠനകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും വളരെയധികം പ്രയോജനപ്രദമായി. അതുകൊണ്ടുതന്നെ തുടർന്നുള്ള ക്ലാസ്സുകൾ പിന്നീട് നടക്കുന്നതിനെപ്പറ്റി കുട്ടികൾ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു. 
                   അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു  നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!

ജിഫ് ആനിമേഷനുകൾ

             കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്. ജിഫ് അനിമേഷനുകൾ അവിടെയവിടെയായി പോസ്റ്റ് ചെയ്യുന്നത് സ്കൂൾ വിക്കിക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കിയതുകൊണ്ട് അവ ഞങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു. ജിഫ് ആനിമേഷനിലേയ്ക്ക് ലിങ്ക്

ഹാർഡ്‌വെയർ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം ലഭിച്ച കുട്ടിക്കൂട്ടത്തിലെ കുട്ടികൾ കമ്പ്യൂട്ടറുകൾ നന്നാക്കുന്നു
           കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ പരിശീലനം നൽകി . ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമുഉള്ള  കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് സ്വയം റിപ്പയർ ചെയ്യുന്നതിന്  സഹായകരമായ രീതിയിൽ ഉള്ള പരിശീലനക്ലാസ്സുകൾ  കുട്ടികൾക്ക് നൽകി. അങ്ങനെയുള്ള വിദ്യാർത്ഥികളെ ഉപയോഗിച്ച് സ്കൂളിലെ കേടുവന്ന കമ്പ്യൂട്ടറുകൾ ചിലത് ശരിയാക്കി കമ്പ്യൂട്ടർലാബിൽ സജ്ജീകരിച്ചുവെച്ചു. കുട്ടിക്കൂട്ടത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ് ഈ അധ്യയനവർഷം ആദ്യം തന്നെ അങ്ങനെ ലാബുകൾ സജ്ജീകരിച്ചത്. സ്കൂൾ ലാബ് സജ്ജീകരിക്കുക എന്നതിലുപരി കുട്ടികളെ അവരവരുടെ വീടുകളിൽ ഉള്ള കമ്പ്യൂട്ടറുകൾ അടക്കം സ്വയം നന്നാക്കുന്നതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. അതുകൊണ്ട് അധ്യാപകർ ഇവിടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പൂർണ്ണമായും അവരെക്കൊണ്ടുതന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അടക്കമുള്ള എല്ലാകാര്യങ്ങളും ചെയ്യിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിപാടിയിൽ പങ്കെടുത്തവർ.

മലയാളം ടൈപ്പിംഗ്

               എന്നും പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിംഗ് പരിശീലനം കഴിഞ്ഞവർഷം നല്ല രീതിയിൽ നടത്തിയിരുന്നു. മാത്രമല്ല, കുറേവർഷങ്ങളായി സ്കൂളിൽ തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയാണ് മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പരിപാടികളോടൊപ്പം പരിശീലിക്കുന്നതിന് പുറമേ തെരഞ്ഞെടുത്ത കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പ്രത്യേക പരിശീലനവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും സ്കൂളിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. അവയെക്കുറിച്ച് വിക്കിയുടെ പ്രധാന പേജിലെ പാഠ്യേതര വിഷയങ്ങൾ എന്ന തലക്കെട്ടിനടിയിൽ ഉള്ള മലയാളം ടൈപ്പിംഗ് എന്നതിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.

ഇന്റർനെറ്റ്

            ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ  ഇന്റർനെറ്റ്  മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്‌സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്.

ഡിജിറ്റൽ മാഗസിൻ 2019