സഹായം:വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 20 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ)

വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും  2017-18
         -ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം
    വായിച്ചു  വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തില്‍ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  ഞങ്ങള്‍ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. പി എന് . പണിക്കര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച  മീരാ അരവിന്ദ് എന്തുകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു. വായനാദിനപ്രതിജ്ഞയുമായി ശ്രീലക്ഷ്മിയും വിദ്യാഭ്യാസമന്ത്രിയുടെ വായനാദിന സന്ദേശവുമായി ജിഷയും രംഗത്തുവന്നു. വായനാദിന പ്രാധാന്യം ചൂണ്ടികാണിച്ചുകൊണ്ട് ദില്‍നസുമന്‍ പത്രപാരായണം നടത്തി. വളരെ ഭംഗിയായി അസ്സംബ്ലി നിയന്ത്രിച്ച വിശാലും തന്‍െറ കര്‍ത്തവ്യം നിര്‍വഹിച്ചു.
           സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവന്‍ പുസ്തകങ്ങളും കുട്ട‌ികളുടെ അറിവിലേക്കായി പ്രദര്‍ശിപ്പിക്കാന്‍ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തകര്‍ മത്സരിച്ചു. ഓരോക്ലാസിലെ കുട്ടികള്‍ക്കുമായി പുസ്‍തകപ്രദര്‍ശനം വൈകീട്ടുവരെ തുടര്‍ന്നു.
            തുടര്‍ന്ന്  ഉച്ചയ്ക്ക് രണ്ടുമണ്ക്ക്, വായനപക്ഷാചരണത്തിന്‍െറയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഒരുമിച്ച് നടത്തി. പ്രശസ്തകവി ശ്രീ. മുഹമ്മദ്.ടി . പുറമണ്ണൂര്‍ ആണ് പ്രശസ്തചടങ്ങ് ഗാംഭീര്യമുള്ളതാക്കിയത്. കുട്ടികളുമായി ചെറിയ തോതില്‍ സംവാദിക്കാനും അദ്ധേഹം സമയം കണ്ടെത്തി. അതോടൊപ്പം ,യുവകവി ശ്രീ  നാസര്‍ ഇരിമ്പിളിയത്തിന്‍െറ 'വിദ്യാലയം വില്‍പ്പനയ്ക്ക് ' എന്ന പുസ്തകത്തിന്‍െറ  പ്രകാശനവും , സ്കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകസമര്‍പ്പണവും പ്രസ്തുതചടങ്ങിനെ കൂടുതല്‍ നിറപ്പകിട്ടുള്ളതാക്കി തീര്‍ത്തു. സംസ്ഥാന യുവജനക്ഷമ ബോര്‍ഡ് അംഗം ശ്രീ ഷരീഫ് പാലോളി 'വിദ്യാലയം വില്‍പ്പനയ്ക്ക് 'എന്ന പുസ്തകം സദസ്സിനെ പരിചയപ്പെടുത്തിയത് ഏറെ പ്രയോജനകരമായി .ആശംസകളര്‍പ്പിച്ചുകൊണ്ട സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ലത്തീഫ് പറമ്പില്‍ പിടിഎ പ്രസിഡന്‍െറ് കെ.ടി ഗോപാലന്‍ എച്ച് .സ്. സ്. ടി     മലയാളം അധ്യാപക്ന്‍ സുധീര്‍ കെ പൂര്‍വ്വ വിദ്യര്‍ഥികളായ വിനു പുല്ലാലനൂര്‍ മെറീഷ് കൊടുമുടി സദസ്സ് നിയന്ത്രച്ച പ്രധാനാധ്യാപകന്‍ കെ.ജി രവി വിശിഷ്ടാതിഥികള്‍ പരിചയപ്പെടുത്തിയ എം പി ബീന കൃതജ്ഞത രേഖപ്പടുത്തിയ ടി സരിത എന്നിവര്‍ ചടങ്ങിനെ സമ്പന്നമാക്കി.
"https://schoolwiki.in/index.php?title=സഹായം:വിദ്യാരംഗം‌&oldid=372263" എന്ന താളിൽനിന്ന് ശേഖരിച്ചത്