"സഹായം:പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == സ്കൂള്‍ പത്രം == പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്ത…)
 
(ചെ.) ("സഹായം:പ്രാദേശിക പത്രം" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
(വ്യത്യാസം ഇല്ല)

19:02, 12 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ പത്രം

പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേള്‍ക്കാനും താല്പര്യമില്ലാത്തവര്‍ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകേണ്ട ഭാഷാശേഷികള്‍ വളര്‍ത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിലൂ ടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാര്‍ത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാര്‍ട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുള്‍പ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകര്‍ച്ചവ്യാധികള്‍, പ്രതിരോധ ചികിത്സ, റോഡപകടങ്ങള്‍, ലഹരിവസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവല്‍ക്കരിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്കും സന്ദേശവാചകങ്ങള്‍ക്കും പത്രത്തില്‍ സ്ഥാനം നല്കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാന്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും വിലയിരുത്തലിനും വിധേയമാക്കി പൂര്‍ണ്ണത വരുത്തിക്കൊടുക്കാന്‍ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂള്‍ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവര്‍ത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂള്‍ വിക്കിയില്‍ അവരുടെ പത്രം പ്രസിദ്ധീകരിക്കാന്‍ മുഴുവന്‍ സ്കൂളുകള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു

"https://schoolwiki.in/index.php?title=സഹായം:പ്രാദേശിക_പത്രം&oldid=3786" എന്ന താളിൽനിന്ന് ശേഖരിച്ചത്