സഹായം:നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാനകോശം

  • ഓരോ ഗ്രാമത്തിനും തനതായി ചില അറിവുകളുണ്ടാവാം. ഭാഷ, കല, സാഹിത്യം, സംസ്കാരം, നാട്ടുവൈദ്യം തുടങ്ങി ഏത് മേഖലയിലുമുള്ള ഇത്തരം അറിവുകളുണ്ടെങ്കിൽ മാത്രം ഈ താളിൽ ചേർക്കുക.
  • ഉള്ളടക്കമൊന്നും ചേർക്കാനില്ലെങ്കിൽ ഈ താൾ സൃഷ്ടിക്കരുത്.

സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാന കോശ നിർമ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകൻ കുട്ടികൾക്ക് ധാരണ നല്കണം. ഗ്രൂപ്പുകൾ തമ്മിൽ കുറിപ്പുകൾ കൈമാറിയും, ചർച്ചചെയ്തും മെച്ചപ്പെടുത്താൻ കുട്ടികൾക്ക് അവസരം നല്കണം. തുടർന്ന് തയ്യാറാക്കിയ കുറിപ്പുകളെല്ലാം അ കാരാദിക്രമത്തിൽ അടുക്കി , വിജ്ഞാനകോശമായി രൂപപ്പെടുത്താൻ കുട്ടികളോടാവശ്യപ്പെടാം. യൂണികോഡിൽ ടൈപ്പ് ചെയ്ത് തയ്യാറാക്കിയ നാടോടിവിജ്ഞാനകോശം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താം.


"https://schoolwiki.in/index.php?title=സഹായം:നാടോടി_വിജ്ഞാനകോശം&oldid=1834305" എന്ന താളിൽനിന്ന് ശേഖരിച്ചത്